ജനവാസം ഒട്ടുമില്ലാത്ത പ്രദേശം തന്നെയാണ് ആ മരുഭൂമി, പക്ഷെ ധരാളം മാലിന്യങ്ങളും, ഇലക്ട്രോണിക്സ് അവശിഷ്ടങ്ങളും പ്ലാസ്റ്റിക് കൂമ്പാരങ്ങളും നിറഞ്ഞിരുന്നു. എനിക്കതു കണ്ടപ്പോൾ ഭൂമിയുടെ 1000 വർഷങ്ങൾക്ക് ശേഷമുള്ള അവസ്‌ഥയാലോചിച്ചു വിഷമം വന്നു.
ഞാൻ സ്വല്പം കൂടെ നടന്നപ്പോൾ ആകാശത്തു നിന്നും ഒരു സ്പാര്ക് പോലെ ഒരാൾക്ക് മാത്രം ഇരിക്കാവുന്ന കാറിനു സമാനായ ഒരു വാഹനം താഴെ ഇറങ്ങി വന്നു.
അതൊരു ടാക്സി കാർ ആണെന്ന് ഞാൻ ഊഹിച്ചു”
“റോബോട്ട് ആണോ ഓടിക്കുന്നത്”
“കാർ തന്നെ റോബോട്ട് ആണ് രതി.”
“ഡോർ ഞാൻ തുറന്നപ്പോൾ പണം അടക്കാൻ പറഞ്ഞു, എന്റെ കയ്യിലെ കാർഡ് ഞാൻ യൂസ് ചെയ്തപ്പോൾ അത് വർക്ക് ആയില്ല.”
“is there any payment method other than digital money”
“yes സർ, 200mil blood”
“yes take it”
“കാറിന്റെ അകത്തു നിന്നും ഒരു കറുത്ത നീരാളി കൈകൾ എന്റെ കൈയിലേക്ക് ഒരു സൂചി പോലെ ഇറക്കികൊണ്ട് 200mil രക്തം ഒരു മിനിറ്റുകൊണ്ട് ഊറ്റിയെടുത്തു. കാറിന്റെ ഇടതുവശത്തായി ഒരു ഗ്ളാസ് കാനിലേക്ക് അത് ഒഴുകിയെത്തി”
“99% pure എന്ന് കാറിൽ alert വന്നപ്പോൾ, എന്റെ ഡീറ്റെയിൽസ് എല്ലാം കാറിൽ കൊടുത്താൽ ഇന്ന് മൊത്തം കാറിൽ യാത്ര ചെയ്യാം എന്ന് അലാറം ടോണിൽ കെട്ടു”
“ഞാനതിനു മെനക്കെട്ടില്ല, ബീയ്‌ജിങ് ലെക്ക് എത്ര സമയം എടുക്കുമെന്ന് ചോദിച്ചപ്പോൾ 4 മിനിറ്റ് എന്ന് അത് തിരിച്ചു പറഞ്ഞു”
“കാർ ആകാശത്തേക്ക് പൊങ്ങി പറന്നു മരുഭൂമി താണ്ടി നഗരങ്ങൾ എത്തിയപ്പോൾ കാഴ്ചകൾ ഏറെ വ്യത്യസ്തം”