അത്തിയുടെ തീയിൽ വിജയ് ആഹ് നിമിഷം വെന്തു വെണ്ണീറായി പോവുമെന്നു എനിക്ക് തോന്നി. ഇനിയും തടഞ്ഞില്ലെങ്കിൽ അത്തി ഈ നിമിഷം അവനെ കൊല്ലുമെന്ന് തോന്നിയപ്പോൾ, അത്തിയെയും വലിച്ചു കൊണ്ട് ഞാൻ മുറിക്ക് പുറത്തേക്ക് പോയി.
പുറത്തിറങ്ങിയ അത്തി, അൽപനേരം ദൂരെയുള്ള മലകളിലേക്ക് നോക്കി നിന്നു.
“അത്തി……”
ഞാൻ വിളിച്ചപ്പോൾ തിരിഞ്ഞ അവന്റെ കണ്ണിൽ നിന്നും കണ്ണീരൊഴുകിയിറങ്ങുന്നുണ്ടായിരുന്നു.
“എന്താടോ തനിക്ക് പെട്ടെന്നെന്ത് പറ്റി.”
“പറ്റില്ല ഹരി അവൻ എന്റെ മുൻപിൽ ജീവിക്കുന്ന ഓരോ നിമിഷവും. എന്റെ ശരീരത്തിൽ ആകമാനം ആണി അടിച്ചു കയറ്റുന്ന പോലെയാ തോന്നുന്നത്.”
ഞാൻ ഇതുവരെ ചോദിച്ചില്ല, വേറൊന്നും കൊണ്ടല്ല നിന്റെ ജീവിതം, അതിലെന്തായിരിക്കാം സംഭവിച്ചിരിക്കുക എന്നുള്ളത് എനിക്ക് ഏകദേശം ഊഹിക്കാൻ കഴിയും.
കാരണം എന്നെപോലെ അവന്റെ ഉയിരിന് വേണ്ടി ഇറങ്ങിത്തിരിച്ച നിന്നെ മനസ്സിലാക്കാൻ എനിക്ക് കഴിയും.”
ഒന്ന് പതുക്കിയ ചിരിയായിരുന്നു അവന്റെ മറുപടി.
“നീ പഴുതടച്ചു ചെയ്യുന്ന ഓരോ കാര്യങ്ങളും കണ്ടാൽ അറിയാം ഹരി. നിനക്ക് വേണ്ടി കാത്തിരിക്കാൻ പലരുമുണ്ടെന്നു.
ആഹ് നിനക്ക് ആരുമില്ലാത്തവന്റെ മനസ്സ് അറിയാൻ കഴിയില്ല.”
“ശെരിയാണ്, എനിക്ക് വേണ്ടി കാത്തിരിക്കാൻ ഇപ്പോൾ പലരുമുണ്ട്. പക്ഷെ ആരുമില്ലാത്ത ഒരു സമയവും ഉണ്ടായിരുന്നു. ആഹ് എനിക്കിന്ന് നഷ്ടപ്പെടാൻ ഉള്ളത് എനിക്ക് ഉണ്ടായിരുന്നതിലും വലുതാണ്.
നിന്നെ ഇപ്പോൾ കാണുമ്പോൾ എനിക്ക് എന്റെ ആഹ് പഴയ രൂപം കാണാം, അത്തി.
പക്ഷെ ഇന്നെനിക്ക് ഇത് പഴുതില്ലാതെ തീർത്തേ പറ്റൂ.
നീ പറ നിനക്ക് പറയാനുള്ളതെല്ലാം. ഒരിക്കൽ എനിക്ക് പറഞ്ഞു തീർക്കാനും കരഞ്ഞു തീർക്കാനും ഒരാളുണ്ടായി, അയാൾ ഇന്നെനിക്കു എന്റെ ജീവനേക്കാൾ പ്രിയപ്പെട്ടതാണ്.
ഇപ്പോൾ ആഹ് ആൾ അന്ന് എനിക്ക് തന്ന ആഹ് അവസരം ഞാൻ ഇപ്പോൾ നിനക്ക് തരുന്നു.
നിനക്ക് പറയാനുള്ളതെല്ലാം പറ, ആരാ നീ.”
അൽപനേരം കൂടി എന്നെ നോക്കി നിന്ന അവൻ പിന്നെ പതിയെ കോലായിലെ പടികെട്ടിലേക്കിരുന്നു.
“വയനാടായിരുന്നു നാടെന്നു പറയാൻ ഉണ്ടായിരുന്നത്, പതിനഞ്ച് വയസ്സുവരെ ഒരു കുടിൽ ആയിരുന്നു സ്വർഗം, അപ്പനും അമ്മയും ഒരനിയത്തിയും, അപ്പൻ കാട്ടിൽ നിന്ന് തേനും, മരുന്നുമൊക്കെ എടുത്ത് അടുത്തുള്ള കവലയിലും പട്ടണത്തിലുമൊക്കെ കൊണ്ട് വിക്കും, നാളത്തേക്കൊന്നും കരുതാൻ കഴിയില്ലെങ്കിലും കിട്ടുന്നത്കൊണ്ട് സ്വർഗം പോലെയാ ജീവിച്ചത്. പഠിക്കാൻ എന്നെക്കൊണ്ട് പറ്റില്ലായിരുന്നു അതുകൊണ്ട് പത്താം തരം വരെ എങ്ങനെയോ തട്ടീം മുട്ടീം കയറിക്കൂടി. പിന്നെ അനിയത്തി ചാരു അവളെ നന്നായി പഠിപ്പിക്കാൻ ഞാൻ കൂടി അപ്പന്റെ കൂടെ കൂടി, ഒരിക്കെ തേനെടുക്കാൻ കയറിയ അപ്പൻ ഒന്ന് വീണു. അമ്മയും ഞാനും മെയ്യ് മറന്നു പണി എടുത്തു കാശ് കൂട്ടി, അധികം നാള് കിടന്നില്ല 5 മാസം, ഹോസ്പിറ്റൽകാര് പറഞ്ഞു വിട്ടു. t
അത് കഴിഞ്ഞു നാട്ടിലെ വൈദ്യന്റെ മുറിവൈദ്യമൊന്നും ഏറ്റില്ല, അപ്പൻ പോയി, പിറകെ വന്ന മലമ്പനി പറഞ്ഞു വെച്ചിരുന്ന പോലെ അമ്മയേം