കാലത്തിന്റെ ഇടനാഴി 2
Kaalathinte Edanaazhi Part 2 | Author : MDV
[ Previous Part ]
ദേവൻ.!
ഞാൻ ആദ്യമായി കാണുന്ന ഒരു യുവാവ്. പക്ഷെ ഞാൻ അവന്റെ അടുത്തു ഇടപഴകുമ്പോൾ വർഷങ്ങൾക്ക് മുൻപ് എവിടെയോ കണ്ടപോലെ എനിക്കൊരു തോന്നൽ.
അത് സത്യമാണോ അതോ മിഥ്യയോ?
പക്ഷെ ഇന്ന് പുലർകാലേ എന്റെ ഉൾ പൂവിനെ ഈറൻ അണിയിച്ച ആ സ്വപ്നത്തിൽ ഞാൻ കണ്ടത് ദേവനെ തന്നെ അല്ലെ?
എത്ര ശ്രമിച്ചിട്ടും എനിക്ക് അത് ഉറപ്പിക്കാൻ ആവുന്നില്ല.
പക്ഷെ ആ നീലക്കണ്ണുകൾ…..അത് എനിക്കുറപ്പാണ്…
ഒരു ദിവസത്തോളം അവൻ എന്റെ കൂടെ ഉണ്ടായിരുന്നു അവന്റെ സംസാരവും അടുത്തു വരുമ്പോൾ ഉള്ള മണവും എല്ലാം ഞാൻ എന്നോ അനുഭവിച്ച പോലെ ഉണ്ട്.
ഓരോന്ന് ആലോചിച്ചു കൊണ്ട് തിരിച്ചു റൂമിലേക്ക് നടക്കുമ്പോൾ എന്റെ മനസ്സിൽ മുഴുവനും ദേവനെ ചുറ്റിപറ്റി ആയിരുന്നു. റൂമിലേക്ക് കയറി ഞാൻ അസ്വസ്ഥമായി അങ്ങോട്ടുമിങ്ങോട്ടും നടന്നു. മൂഡൊന്നു മാറാൻ വേണ്ടി ഞാൻ ഏട്ടനെ അങ്ങോട്ടു വിളിച്ചപ്പോൾ ഏട്ടൻ ഡ്രൈവ് ചെയ്യുകയാണ് തിരിച്ചു വിളിക്കാം എന്ന് പറഞ്ഞു.
കോട്ട് ഊരി വെച്ചു. പാന്റ്സ് ഷർട്ടും ഇട്ടുകൊണ്ട് ബെഡിലേക്ക് ഞാൻ കിടന്നു. എന്നാലും ഒരു മനുഷ്യന് ഒരാൾ സ്വപ്നം കണ്ടോ ഇല്ലയോ എന്ന് ഊഹിച്ചു പറയുന്നത് തന്നെ അസാധ്യമാണ്.
പക്ഷെ ദേവന്റെ ആ നോട്ടം. അതാണ് എന്നെ വീണ്ടും ചിന്താ കുഴപ്പത്തിലേക്ക് നയിക്കുന്നത്.