യുഗം 15 [Achilies]

Posted by

*************************************

“ഹലോ, രണ്ടൂടെ എന്തെടുക്കുവാ അവിടെ.”

“ഞാൻ നിന്റെ തടിച്ചിയെ കൊന്നിട്ട് ചാവാൻ പോവുവാ.”

“എന്താടി കുറുമ്പി ചൂടിലാണല്ലോ.”

“പോടാ പട്ടി, എന്തിനാ ഇപ്പോൾ വിളിച്ചെ, ഞങ്ങൾ ഒക്കെ ജീവനോടെ ഉണ്ടൊന്നു അറിയാന. എന്നാൽ ചത്തൂന്നു കൂട്ടിക്കോ.”

അന്ന് അവിടുന്നിറങ്ങിയെ പിന്നെ രണ്ടിനേം വിളിച്ചട്ടില്ല. അവനെ കയ്യിൽ കിട്ടുന്നത് വരെ ടെൻഷൻ ആയിരുന്നു. ഇന്നലെ ഞാൻ വിരിച്ച വലയിൽ അവൻ വന്നു വീണതോടെയാണ് പകുതി ആശ്വാസമായത്.
അതുകൊണ്ട് രാവിലെ തന്നെ പെണ്ണിനെ വിളച്ചൊന്നു സോപ്പിടാം എന്ന് കരുതി വിളിച്ചതിനു, ദേഷ്യം മൂത്തു വായിൽ തോന്നിയതൊക്കെ പറയുവാണ് ഗംഗ.

“മറന്നിട്ടല്ലല്ലോ മോളെ. ഇവിടെ ഫോൺ ഒന്നും അങ്ങനെ എപ്പോഴും എടുക്കാൻ പറ്റില്ല അതൊണ്ടല്ലേ.”

“ഉവ്വാ……പറ്റില്ലെങ്കിൽ കളഞ്ഞിട്ടു ഇങ്ങു പോരണം…നിനക്ക് അത്യാവശ്യമുള്ള കാര്യോന്നുമല്ലല്ലോ.”

ഗംഗ അമ്പിനും വില്ലിനും അടുക്കുന്നില്ല എന്ന് കണ്ടപ്പോൾ ഞാൻ പിന്നെ പതിവുപോലെ എല്ലാം അജയേട്ടന്റെ തലയിൽ ഇട്ടു കൊടുത്തു. കുറച്ചു നേരം കൊഞ്ചിയതോടെ പെണ്ണൊന്നു തണുത്തു.

“വസൂ എവിടെ ഗംഗകുട്ടി.”

“ഇച്ചേയി എമർജൻസി എന്തോ വന്നോണ്ട് ഹോസ്പിറ്റലിൽ പോയി………………
ഇനി എന്നാ വരാ ഹരി എനിക്ക് കാണാണോന്നു തോന്നുവാ…നിക്ക് മാത്രല്ല ഇച്ചേയിക്കും, എല്ലാർക്കും.”

“ഇവിടുത്തെ പരിപാടി കഴിഞ്ഞാൽ ഞാൻ ഉടനെ അവിടെ എത്തൂലെ….പിന്നെന്താ.വസൂ വരുമ്പോ വിളിച്ചൂന്നു പറയണോട്ടോ, അവളെ ഇപ്പോൾ ഞാൻ വിളിക്കണില്ല, ഹോസ്പിറ്റൽ തിരക്കിനിടയിൽ ബുദ്ധിമുട്ടാകും.മീനൂം ഹേമേടതിയുമോ,”

ഹേമേടത്തി അടുക്കളയിൽ ആഹ് മീനുട്ടി ദേ എന്റടുത് കിടന്നു ഉറങ്ങുവാ.”

“ശെരി മോളെ ഞാൻ വിളിക്കാട്ടോ. ഉമ്മാ….

“ഹ്മ്മ്…വേഗം വരണോട്ടോ…ഹരി..”

ആൾക്ക് സങ്കടം ആയി എന്ന് കണ്ടതോടെ ഞാൻ ഫോൺ വെച്ചു.
ഇനിയും സംസാരിച്ചാൽ അവളിരുന്നു കരയുന്നത് കൂടെ കേൾക്കേണ്ടി വരും, അതോടെ ഇതുവരെ ഉള്ളിൽ കൂട്ടിവെച്ച മറ്റു വികാരങ്ങൾ ഉയർന്നു വരും. പിന്നെ പെണ്ണിനെ കാണണോന്നാവും…..വേണ്ടാ…

“ഹരി….”

പുറകിൽ നിന്നുമുള്ള അത്തിയുടെ വിളി കേട്ടാണ് ഞാൻ തിരിഞ്ഞത്.

“അവനു ബോധം വീണു തുടങ്ങി എന്ന് തോന്നുന്നു.”

അത് കേട്ടതും എനിക്ക് ഉള്ളിൽ സന്തോഷം വന്നു നിറയുകയായിരുന്നു.
ഞാൻ ഉടനെ അകത്തേക്ക് കയറി, അവിടെ ഞാൻ അവനു വേണ്ടി ഒരുക്കിയ മുറിയിൽ ഒരു കസേരയിൽ കയ്യും കാലും ചേർത്ത് കെട്ടിയ നിലയിൽ അവനുണ്ടായിരുന്നു.
നിലം മുഴുവൻ പ്ലാസ്റ്റിക് ഷീറ്റ് വിരിച്ചിരുന്നു, അതെ പോലെ തന്നെ ചുവരുകളും.
ഒരു ചെറിയ ൽ ഇ ഡി ട്യൂബ് കത്തുന്നുണ്ട് ആഹ് മുറിയിലേക്ക് മാത്രം വെളിച്ചതിനായി.

ഞാൻ കസേരയിൽ ഇരുന്നു മുനങ്ങുന്ന അവന്റെ മുഖം പിടിച്ചുയർത്തി

Leave a Reply

Your email address will not be published. Required fields are marked *