രക്ഷിക്കാൻ ഇടയിൽ നിന്നാൽ…
മുന്നിൽ തൂക്കു കണ്ടോണ്ടാ ഞാൻ എറങ്ങിയെക്കുന്നെ, അതിപ്പോ ഒന്നെന്നുള്ളത് രണ്ടായാലും തൂക്കിന് മോളിൽ വേറൊന്നും ഇല്ലല്ലോ.
നീ മാറിപ്പോ..”
ഇരുട്ടിലും അയാളുടെ കണ്ണിൽ തിളങ്ങുന്ന പകയും കനലും ഞാൻ തിരിച്ചറിഞ്ഞു.
“മാറിപ്പോകാൻ എനിക്ക് കഴിയില്ല……..നീ വന്നതിനു മുൻപേ ഇവനെ ഞാൻ വേട്ട തുടങ്ങിയതാ.”
അയാളുടെ കണ്ണിൽ ഞാൻ കണ്ട പകപ്പ് വക വെയ്ക്കാതെ കയ്യിൽ ഉണ്ടായിരുന്ന ക്ലോറോഫോം എടുത്ത് ഒരുറപ്പിന് വേണ്ടി ബോധം കെട്ടു കിടക്കുന്ന വിജയുടെ മുഖത്ത് അമർത്തി പിടിച്ചു.
“നീ ആരാ….”
അയാളുടെ സ്വരത്തിൽ ഒരു മയം വന്നിരുന്നു.
“തന്നെപ്പോലെ ഒരാളാണെന്നു കൂട്ടിക്കോ…
പക്ഷെ ഇവനിവിടെ വെച്ച് ഒരു കുത്തിന് തീർന്നാൽ ഇനി എനിക്ക് ഒരിക്കലും ഉറങ്ങാൻ കഴിയില്ല. അങ്ങനെ ഒരു സുഗമരണത്തിന് വിട്ടു കൊടുക്കാൻ എനിക്കാവില്ല…
വിശ്വാസം ഉണ്ടെങ്കിൽ കൂടെ വരാം….ഇവന്റെ ചാവ് കണ്ടു പകയടക്കാം ഇല്ലെങ്കിൽ ഇവിടെ വെച്ച് പിരിയാം.
ഇവിടെ ഇവൻ തീർന്നു എന്ന് തന്നെ കൂട്ടിക്കോളൂ.”
എന്റെ വാക്കിലെ ഉറപ്പ് കണ്ടിട്ടാവണം അയാൾ ബോധം കെട്ട് കിടക്കുന്ന വിജയ് യെ തോളിൽ തൂക്കി.
“എങ്ങോട്ടേക്കാ…”
“അപ്പുറം എന്റെ വണ്ടി ഉണ്ട്. ഇവിടുന്നു എത്രയും വേഗം അവനെ കൊണ്ട് പോകണം…….തനിക്ക്…അല്ല പേര് പറഞ്ഞില്ല.”
“അത്തി.”
പേര് കേട്ടപ്പോൾ വളരെ വിചിത്രമായി തോന്നി.ചെറിയ പുഞ്ചിരിയോടെ ഞാൻ കൈ നീട്ടി.
“ഞാൻ ഹരി.”
കൈ തന്നു അയാൾ ചുമലിൽ ഇട്ടവനെ ഒന്ന് ഇളക്കി നേരെ ഇട്ടു.
“അത്തിക്ക് ബുദ്ധിമുട്ടുണ്ടോ…”
“ഹരി നടക്ക് ഇവനെ ദഹിപ്പിക്കാൻ എടുത്തോണ്ട് പോവാണെന്നു വിചാരിച്ചോളാം.”
നടന്നു തുടങ്ങിയ അയാളെ ഞാൻ ഒന്ന് നോക്കി, ഉറച്ച ശരീരം ഇരുനിറം. അജയേട്ടന്റെ പ്രായവുമായി ഞാൻ ഒന്ന് തട്ടിച്ചു നോക്കി. ഒരേ പ്രായമായിരിക്കും എന്ന് തോന്നി. വട്ട മുഖത്തിൽ ഇപ്പോൾ അടങ്ങാത്ത പക മാത്രം നിഴലാടുന്നു.
അധികം നിന്നില്ല ഞാൻ ആഹ് റോഡും പരിസരവുമൊക്കെ ഒന്ന് നോക്കി. നോക്കിയതുകൊണ്ട് ഏറ്റവും വലിയ പഴുത് കയ്യിൽ കിട്ടി. മൽപിടുത്തിനിടയിൽ തെറിച്ചു പോയ വിജയുടെ ഫോൺ അവിടെ കിടപ്പുണ്ടായിരുന്നു.
ഞാൻ ചെന്ന് അത് കൈയിലാക്കി, കിട്ടിയപാടെ സ്വിച്ച് ഓഫ് ചെയ്തു പോക്കറ്റിൽ ഇട്ടു.
റബ്ബർ തോട്ടത്തിലേക്ക് കയറിയപ്പോൾ, ഒരു മരത്തിന്റെ വശത്തു വെച്ചിരുന്ന പെട്രോൾ നിറച്ച കുപ്പി കൂടി ഞാൻ കയ്യിൽ എടുത്തു. ഒരു മുൻകരുതൽ