യുഗം 15 [Achilies]

Posted by

വീട്ടിൽ നേരത്തെ കൂട്ടിയിട്ടിരുന്ന വിറകുകൾ എല്ലാം കെട്ടിയെടുത്തു കുഴിച്ച കുഴിയിലേക്കിട്ടു, പെട്രോൾ ഒഴിച്ച് തീ കൊളുത്തി.
ആളി തുടങ്ങിയ അവന്റെ പട്ടടയിലേക്ക് എടുത്തുവെച്ചിരുന്ന നെയ്യുടെ പകുതി ഒഴിച്ചപ്പോൾ തീനാമ്പുകൾ ആർത്തിയോടെ അത് വിഴുങ്ങുന്നുണ്ടായിരുന്നു.
മുറിയിൽ കസേരയിൽ ഇരുന്ന അവന്റെ ശവത്തിൽ നിന്നും വലം കൈ ഞാൻ വെട്ടി എടുത്തു.
അത് കൃത്യമായി പൊതിഞ്ഞെടുത്തു അതിനു ശേഷം അവന്റെ ചോര ഒരു കവറിൽ നിറച്ചെടുത് കുപ്പിയിലാക്കി. ഇനി അധികം നേരം ഇവിടെ നിൽക്കാൻ കഴിയില്ല രക്തം കട്ട പിടിക്കും മുൻപ് അതുകൊണ്ടുള്ള കാര്യം നടത്തണം.
അത്തി അവന്റെ ശരീരം അപ്പോഴേക്കും പ്ലാസ്റ്റിക്കിൽ പൊതിഞ്ഞെടുത്തു.
താഴെ വിരിച്ച ഷീറ്റും ബാക്കി തെളിവിന്റെ പൊട്ടും പൊടിയും പോലും വിടാതെ ഞാൻ അതെല്ലാം ചുരുട്ടി എടുത്തു.
പുറത്തെത്തുമ്പോഴേക്കും അത്തി അവനെ എരിഞ്ഞു കൊണ്ട് കത്തുന്ന തീയിലേക്കെറിഞ്ഞിരുന്നു.
പുറകെ ബാക്കി ഉള്ള എല്ലാം ഞാനും എറിഞ്ഞു കുഴിയിൽ ആളിക്കൊണ്ടിരുന്ന തീ അതെല്ലാം കൊണ്ട് വിശപ്പടക്കി കൊണ്ടിരുന്നു.
ബാക്കി നെയ്യും കൂടെ സൂക്ഷിച്ചിരുന്ന പഞ്ചസാരയും കൂടെ അതിലേക്ക് കമിഴ്ത്തിയതോടെ തീയുടെ മട്ട് മാറി ചൂട് അസ്സഹനീയമായി കൂടി.
ആളുന്ന തീയിൽ ഇനി ഒന്നും ബാക്കി ഉണ്ടാവില്ലെന്നു എനിക്ക് മനസിലായി.

“അത്തി ഞാൻ പോകുന്നു…….ഇനി എനിക്ക് ചെയ്ത് തീർക്കാനുള്ള ബലിയാണ്….തീ കത്തി തീരും വരെ ഇവിടെ വേണം അവശിഷ്ടം ഒന്നുമില്ലെന്ന് ഉറപ്പു വരുത്തിയിട്ട് കുഴിമൂടിക്കോ.”

“ഒറ്റയ്ക്ക് പോവണ്ട ഹരി……ഇതുവരെ ഒരുമിച്ചായിരുന്നില്ലേ ഞാനും വരാം.”

“ഇവിടെ ആള് വേണം അത്തി….എനിക്ക് അവിടെ എത്താൻ വൈകാനും കഴിയില്ല.”

“എങ്കിലും…..?”

“സാരമില്ല……ഒറ്റയ്ക്ക് തന്നെ ചെയ്യേണ്ടി വരുമെന്ന് തന്നെയാ കരുതിയെ…..പക്ഷെ നീ കൂടെ ഇല്ലായിരുന്നെങ്കിൽ ചിലപ്പോ ഇവിടെ വരെ പോലും എത്തില്ലായിരുന്നു.
വെളുക്കുംവരെ എന്നെ നോക്കിയാൽ മതി കണ്ടില്ലെങ്കിൽ പിന്നെ ഇവിടെ നിൽക്കേണ്ട……”
വിജയുടെ ജീൻസും അവനിട്ടിരുന്ന ചെരിപ്പും ഞാൻ ധരിച്ചു.

ട്രൈഡാഗർ അതിന്റെ പുറംചട്ടയോടെ എടുത്തു പുറകിൽ ജീന്സിലേക്ക് തിരുകി.
കയ്യിൽ വേണ്ട സാധങ്ങളും എടുത്തിറങ്ങി.

“വാൻ ഞാൻ നേരത്തെ പറഞ്ഞ സ്ഥലത്ത് ഇട്ടേക്കാം ഇവിടുത്തെ കഴിയുമ്പോൾ വന്നെടുത്തോ.”

തിരിഞ്ഞു നോക്കാതെ ഞാൻ നടന്നു.
*************************************

അവന്മാരുടെ അന്ത്യം കുറിക്കാനുള്ള സ്ഥലത്തെത്തിയപ്പോഴേക്കും ചെമ്മാനത്തിന് മീതെ ഇരുൾനിഴൽ വീണു തുടങ്ങിയിരുന്നു. വാൻ തോട്ടത്തിലേക്ക് കേറുന്നതിനും ദൂരെ നിർത്തി നടന്നാണ് ആരുടെയും കണ്ണിൽ പെടാതെ ഇവിടെ എത്തിയത്. നേരത്തെ വന്നപ്പോൾ ഞാൻ ശ്രെദ്ധിച്ചിരുന്ന പുറത്തെ സെക്യൂരിറ്റി ക്യാബിനിൽ ഇന്ന് ആളില്ലാതിരുന്നത് അവന്മാരും രണ്ടും കല്പിച്ചാണെന്ന കാര്യം എനിക്ക് ബോധ്യപ്പെടുത്തി തന്നു. ഇനി എനിക്ക് മുൻപേ അവന്മാരുടെ തീറ്റ തിന്നുന്ന ആരെങ്കിലും ഇതിനുള്ളിൽ എനിക്കായി കാത്തിരിപ്പുണ്ടോ എന്നറിയണം. ഫാം ഹൗസിനും പരിസരത്തും ഞാനൊന്നു ചുറ്റി നോക്കി വണ്ടികളൊന്നും കണ്ടില്ല,
ഞാൻ ആദ്യം വന്നപ്പോൾ കണ്ട മൂകത ഇപ്പോഴും നിലനിൽക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *