യുഗം 15 [Achilies]

Posted by

വലിച്ചെടുക്കുന്ന തിരക്കിൽ ആയിരുന്നു അത്തി.
ഞാൻ നേരെ വീടിനു വശത്തേക്ക് ചെന്നു.

ഇനി അധികം വൈകിക്കാൻ വയ്യ.
മൂലയിൽ ഇരുന്ന മമ്മട്ടി എടുത്ത് ഒരു കുഴി തോണ്ടി.
പെട്ടെന്ന് ആരും ശ്രെദ്ധിക്കാത്ത ഒരു വശതാണ് കുഴി എടുത്തു തുടങ്ങിയത് ആഹ് വശം കാട് തുടങ്ങുകയാണ്.
വിയർപ്പു തുള്ളി വീണു പച്ച മണക്കുന്ന കുഴി വീണ്ടും നനഞ്ഞു.
ഏഴടിയോളം നീളത്തിൽ അതെ അടി താഴ്ചയിൽ ഞാൻ കുഴി എടുത്തു.
ഒന്ന് ശ്വാസം വലിച്ചു വിട്ടിട്ടു ഞാൻ തിരികെ റൂമിലെത്തുമ്പോൾ.
മുഖം തിരിച്ചറിയാനാവാത്ത നിലയിൽ വരഞ്ഞു കീറിയിട്ടുണ്ട്.
കയ്യിലെയും കാലിലെയും വിരലുകളിലൊന്നും നഖങ്ങൾ ഇല്ല, ചോര ഒഴുകിപോയതിനാലാവണം ശരീരം വിറയ്ക്കുന്നുണ്ട്.
എന്നെ കണ്ടാവണം അത്തിയുടെ വലിഞ്ഞു മുറുകിയ മുഖം ഒന്നയഞ്ഞു.
അവന്റെ കൈകളിൽ നിന്നും ചോര ഒലിച്ചിറങ്ങുന്നുണ്ടായിരുന്നു.

അവന്റെ തോളിൽ രണ്ട് തട്ട് തട്ടി.
ആഹ് നിമിഷത്തെ അവന്റെ അഹ് ശരീരഭാഷ ഒരു മൃഗതുല്യമായിരുന്നു. അതിൽ നിന്നവനെ പുറത്തേക്ക് കൊണ്ട് വരേണ്ടത് എന്റെ ആവശ്യമായിരുന്നു.
ബോക്സിൽ നിന്നും മെർക്കുറി ഞാൻ കയ്യിലെടുത്തു.

“മെർക്കുറി ആഹ് അവന്റെ അവസാനത്തേ ദാഹജലം………
……

എന്റെ കയ്യിലിരിക്കുന്ന കുപ്പിയിലേക്ക് നോക്കിയ അത്തിയോട് ഞാൻ പറഞ്ഞു.

റൂമിൽ ഞാൻ വെച്ചിരുന്ന ചെറിയ മണ്ണെണ്ണ സ്‌ടൗ നീക്കിയിട്ടു കത്തിച്ചു. അതിന്റെ മുകളിലേക്ക് മെർക്കുറി പകർത്തിയൊഴിച്ച ചെറിയ പാത്രം വെച്ചു.
വായ് മൂടിക്കെട്ടിയ നിലയിൽ ഇരുന്ന വിജയുടെ വായിലെ തുണി ഞാൻ അഴിച്ചു.

“ആഹ്……ആഹ്ഹ്ഹ….”

കരയുന്നുണ്ടെങ്കിലും ശബ്ദം നേരിയതായിട്ടെ പുറത്തെത്തുന്നുള്ളൂ.

“എന്നെ ഒന്ന് കൊന്നു താ….”

“അടുത്തു വിജയ്……..നിനക്കുള്ള സമയം ആയി.”

തിളച്ചു മറിയുന്ന മെർക്കുറി ഞാൻ ഒരു ടെസ്റ്റുബിലേക്ക് പകർത്തി ഒഴിച്ചു.
കയ്യിലെ സ്പടിക കുഴലിലെ ദ്രാവകം ഞാൻ അവനു മുന്നിൽ പിടിച്ചു. ഇതെല്ലാം സാകൂതം നോക്കിക്കൊണ്ട് അത്തി നിൽക്കുന്നുണ്ടായിരുന്നു.
ഞാനത് അത്തിക്ക് നീട്ടി.

“ഇതിനർഹത നിനക്കാണ്, ഇനിയെങ്കിലും നിനക്ക് ദുസ്വപ്നങ്ങളില്ലാതെ ഉറങ്ങാൻ
ജീവിതത്തിൽ ചെയ്തു തീർക്കേണ്ടത് ചെയ്തു എന്നുറപ്പിക്കാൻ……..
ചാരുവിന് വേണ്ടി.”

അത്തി എന്റെ കയ്യിൽ നിന്നും അത് വാങ്ങുമ്പോൾ കണ്ണ് നിറഞ്ഞിരുന്നു.

“പ്രാർത്ഥിക്ക്……ഇനിയൊരു ജന്മം കിട്ടുവാണേൽ നല്ലൊരു തന്തയ്ക്കും തള്ളയ്ക്കും ജനിക്കാൻ……..
മനുഷ്യനായി ജീവിക്കാൻ…….

അവന്റെ ചവണ കൊണ്ട് പിളർന്നിരുന്ന അവന്റെ വായിലേക്ക് അപ്പോഴേക്കും അത്തി മെർക്കുറി കമിഴ്ത്തി ഇരുന്നു. പച്ച മാംസത്തിൽ ഒഴുകിയ തിളച്ച മെർക്കുറിയുടെ ശബ്ദത്തിനൊപ്പം മാംസം കരിയുന്ന മണം അവിടെ പരന്നു.
ഞെരക്കം പതിയെ നിശ്ചലമായി.
അത്തിയുടെ ഒരു ദീർഘനിശ്വാസം അവിടെ ഉയർന്നു കേട്ടു.

ചെയ്തു തീർക്കാൻ അധികം ഉണ്ടായിരുന്നത് കൊണ്ട്
സമയം കളഞ്ഞില്ല.

Leave a Reply

Your email address will not be published. Required fields are marked *