പ്രേമ മന്ദാരം 2 [കാലം സാക്ഷി]

Posted by

“ഡാ മതി… അവനല്ല ഇത് വേറാരൊ ഞങ്ങൾക്ക് ഇട്ട് പണി തന്നതാണ്” ഐഷുവാണ് അവന്റെ വാ അടപ്പിച്ചത്.

“അവനല്ലന്നോ? നിനക്കെന്താ ഭ്രാന്ത് ഉണ്ടോ ഐഷോര്യ. അവനല്ലേ ഇന്നലെ നിന്റെ ക്ലാസ്സിൽ കയറി ഈ വൃത്തികേട് കാണിച്ചത്. പോരത്തിന് അത് ഫോട്ടോ എടുത്ത് കോളേജിന്റെ മതിലിൽ തന്നെ ഒട്ടിച്ച് വെച്ചിരിക്കുന്നു, പന്നൻ…” എന്നെ വിളിക്കാൻ വന്ന മാറ്റ് എന്തൊക്കെയോ തെറികൾ കടിച്ചമർത്തി കൊണ്ട് പ്രിയ പറഞ്ഞു. അവളുടെ വാക്കുകൾക്ക് മുന്നിൽ ഉത്തരമില്ലാതെ ഞാൻ നിന്ന് ഉരുക്കുകയായിരുന്നു. അപ്പഴും എന്റെ രക്ഷക്ക് എന്റെ ഐഷു തന്നെ എത്തി.

“ഡി ഇന്നലെ നടന്നതൊക്കെ നീ പറഞ്ഞതൊക്കെ ശരിയാണ്. പക്ഷെ അവനല്ല ആ ഫോട്ടോ ഒട്ടിച്ചതൊന്നും. അവൻ അങ്ങനെ ചെയ്യില്ല അത് ആരെക്കാളും നന്നായി എനിക്കറിയാം” ഐഷു പ്രിയയെ തണുപ്പിക്കാൻ നോക്കി. അവളുടെ വാക്കുകൾ കേട്ട് വിഷ്ണു എന്നെ ചൂഴ്ഞ്ഞു ഒരു നോട്ടം നോക്കി. അവന്റെ ഭാവം കണ്ടപ്പോൾ എനിക്ക് നല്ല കലിപ്പാണ് വന്നത്, അത് എന്റെ മുഖത്ത് പ്രകടമായപ്പോൾ അവന്റെ മുഖം കൊണ്ട് ഒന്നുമില്ല എന്ന് കാണിച്ചു.

“ഇവൻ അല്ലെങ്കിൽ പിന്നെ ആര്. ഇവന്റെ ഫോണിൽ എടുത്ത ഫോട്ടോ ഇവൻ അറിയാതെ എങ്ങനെ പുറത്ത് പോകും. നിനക്ക് അറിയാത്തത് കൊണ്ടാണ് ഐഷു ഇവൻ ശരിയല്ല. നീ അത് മനസ്സിലാക്കിയാൽ നിനക്ക് കൊള്ളാം” പ്രിയയുടെ ആ ഡയലോഗ് കേട്ടപ്പോൾ എനിക്ക് ഇന്നലെ വിഷ്ണു പറഞ്ഞ കാര്യമാണ് ഓർമ്മ വന്നത്. അവൾക്ക് എന്നോട് പ്രേമമാണ് എന്ന്. അവന്റെ ഒരു കണ്ടെത്തൽ ഇപ്പോൾ എന്നെ പച്ചക്ക് തിന്നാൻ റെഡിയായി നിൽക്കുവാണ്. ഇതായിരിക്കും ഈ തെണ്ടി കണ്ട പ്രേമം.

“പ്രിയ മതി ഇനി നീ സാമിനെക്കുറിച്ച് എന്തെങ്കിലും മോശമായി പറഞ്ഞാലുണ്ടല്ലോ? നീയൊക്കെ കാണുന്നതിന് ഒരുപാട് വർഷങ്ങൾക്ക് മുമ്പ് തൊട്ട് കാണുന്നതാ ഞാൻ അവനെ. ഈ ലോകത്ത് മറ്റെന്തിനെക്കാളും ഞാൻ സ്നേഹിക്കുന്നത് അവനെയാണ്, അവൻ എന്നെയും. അവൻ എന്ത് ചെയ്യും ചെയ്യില്ല എന്ന് ആരെക്കാളും നന്നായി എനിക്കറിയാം. അത് കൊണ്ട് ഞങ്ങളുടെ കാര്യത്തിൽ ആരടെയും അഭിപ്രായം എനിക്ക് കേൾക്കണ്ട” ഐഷു പ്രിയക്ക് നേരെ ചീറിയപ്പോൾ അവളുടെ വാ അടഞ്ഞു പോയി.

“ഞാൻ പറയാൻ ഉള്ളത് പറഞ്ഞു ഇനി എന്താണ് വെച്ചാൽ നീ കാണിക്ക്” അവസാനം പറയാൻ ഒന്നുമില്ലാതെ ഇത് പറഞ്ഞു അവൾ അവിടെ നിന്നും ഇറങ്ങി പോയി.

“ഡാ നീ അതൊന്നും കേട്ട് വിഷമിക്കണ്ട അവളോട് പോകാൻ പറ. എന്ത് വന്നാലും ഞാൻ നിന്നെ തള്ളിപ്പറയില്ല.” ഐഷുവിന്റെ ഈ ഡയലോഗ് കേട്ടപ്പോൾ അവളുടെ പാൽ കവിളുകളിൽ എന്റെ ചുണ്ടുകൾ അമർത്തി ഒരു ഉമ്മ കൊടുക്കാൻ ആണ് എനിക്ക് തോന്നിയത്. ഒരു ഉമ്മ കൊണ്ടുള്ള പൊല്ലാപ്പ് ഇതുവരെ തീർന്നിട്ടില്ല അപ്പോഴാണ് അടുത്ത ഉമ്മ! അത് കൊണ്ട് മാത്രം ഞാൻ എന്നെ നിയന്ത്രിച്ചു.

“പോട്ട് ഐഷു അവളാ ഒരു ദേഷ്യത്തിന് പറഞ്ഞതാകും. എനിക്ക് അതിൽ വിഷമം ഒന്നുമില്ല. അല്ലെങ്കിലും ഞാനും ഇതിനൊരു കാരണമാണല്ലോ?”

“ഡാ ഇനി ഈ വർത്താനം പറഞ്ഞാൽ എന്റേന്ന് നല്ലത് കിട്ടും. ഇതിൽ നിനക്ക് പങ്കൊന്നുമില്ല, ഏതോ നാറികൾ നമുക്കിട്ടു പണിതതാണ്. അവനാരായാലും എന്റെ കയ്യിൽ കിട്ടട്ടെ.” ഐഷു പറഞ്ഞത് വെറുമൊരു ഭീഷണിയല്ലെന്ന് മറ്റാരേക്കാളും നന്നായി എനിക്കറിയാം.

“സാമേ നീ ഇവിടെ ഇരിക്കുവാണോ? അഹ് ഐശ്വര്യയുമുണ്ടോ?” ക്യാൻറ്റിലേക്ക് കയറിവന്ന ഗോകുൽ സാറാണ്. എന്നെ കണ്ട് ഞങ്ങളുടെ അടുത്തേക്ക് വന്ന് കൊണ്ട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *