“അതെയോ ?” ദേവന്റെ കള്ളചിരിയിൽ എന്റെ മോഹങ്ങൾ ഉണർന്നു തുടങ്ങി….
“ഇന്നലെ പോവുമ്പോ പറഞ്ഞ…” ഞാൻ അറിയാതെ ചോദിച്ചു.
“ഓ …അതോ .. അത് ….ഞാൻ ചുമ്മാ പറഞ്ഞതല്ലേ …”
“ചുമ്മാ പറഞ്ഞതൊന്നും അല്ല ..”
“അപ്പൊ അത് സത്യമായിരുന്നോ ? ആ സ്വപ്നം ….”
“അത് …”
“നമുക്ക് വൈകീട്ട് സംസാരിച്ചാൽ പോരെ …..”
“ശരി രതിയുടെ ഇഷ്ടം. ഇന്ന് എന്തൊക്കെയാണ് ഡ്യൂട്ടി.”
ഞാൻ അതേകുറിച്ചൊക്കെ പറഞ്ഞുകൊടുത്തു. ദേവന്റെ ലാപ്ടോപ്പ് അവൻ ബാഗിൽ നിന്നും എടുത്തപ്പോൾ ആപ്പിൾ കമ്പനിയുടെ ആയിരുന്നു, എന്റെയും സെയിം തന്നെ, പക്ഷെ അതിന്റെ OS ന്റെ പേരും സോഫ്റ്റ്‌വെയർ ന്റെ വേർഷൻ എല്ലാം ഒത്തിരി മാറിയ പോലെ തോന്നി. അനിമേഷൻ ഗ്രാഫിക്സ് എല്ലാം കണ്ടാൽ 3D എഫ്ഫക്റ്റ്.
എനിക്കതിനെ കുറിച്ച് വലിയ ഗ്രാഹ്യം ഇല്ലാത്തതു കൊണ്ട് ഞാൻ അങ്ങോട്ടേക്ക് ചോദിച്ചില്ല. ഉച്ച വരെ ഞാൻ ഏല്പിച്ച ചില ജോലികൾ ദേവൻ ലാപ്ടോപ്പിൽ തന്നെ ചെയ്തു എനിക്ക് മെയിൽ ചെയ്തു.
ഏതോ ഒരു ചൈനീസ് മെയിൽ id പോലെ എനിക്കതു തോന്നി.
ഞാൻ അഡ്മിനോട് റിസോർട് ന്റെ മെയിൽ id വാങ്ങിച്ചു തരാം എന്ന് ദേവനോട് പറഞ്ഞു.
ഉച്ചയ്ക്ക് ഞങ്ങളൊന്നിച്ചു കഴിച്ചതിനു ശേഷം, എനിക്ക് M.D യുടെ സ്കൈപ്പ് കാൾ ഉണ്ടായിരുന്നു. ദേവനെ കുറിച്ച് നല്ല അഭിപ്രായം ഞാൻ പങ്കുവെച്ചു. ഇന്നലെ വിളിക്കാൻ മറന്നു പോയി എന്ന് M.D പറയുകയുണ്ടായി.