ഞങ്ങൾ താഴേക്കുള്ള സ്റ്റെപ്പ് ഇറങ്ങുന്നതിനിടെ അവൾ ചോദിച്ചു.
വേണ്ട ,.,.,.
ഞാൻ പറഞ്ഞു .
“””അങ്ങനെ ഒന്നും പറഞ്ഞ് ഒഴിയാൻ നോക്കണ്ട നിനക്ക് ഉള്ള ഡ്രസ്സ് കൂടെ എടുത്ത ശേഷമേ നമ്മൾ ഇവിടുന്ന് പോകൂ”””
അവൾ പറഞ്ഞു.
അങ്ങനെ അവൾ എനിക്ക് ഒരു പാന്റും അതിനോട് യോജിച്ച ഷർട്ടും എടുത്തു തന്നു.
“””” വീണ്ടും യാത്ര തുടർന്നു അവൾതന്നെയാണ് ബൈക്ക് ഓടിച്ചത് “”””
“”” ഷഹൂ ,…
എന്താ,..?
“”” നിനക്ക് ഇന്ന് തന്നെ തിരികെ പോകണം അല്ലെ “””
അനിഖ ചോദിച്ചു.
ആ പോണം ക്ളാസ് തുടങ്ങുമ്പോഴേക്കും എനിക്ക് നാട്ടിൽ എത്തണം .,..
ഞാൻ പറഞ്ഞു.
എപ്പോഴാ നിന്റെ ട്രെയിൻ അവൾ ചോദിച്ചു.
10 pm ഞാൻ മറുപടി നൽകി.
“”” നാളെ പോയാൽ പോരെ “””
അവൾ വീണ്ടും വിഷമത്തോടെ ചോദിച്ചു.
“””അതൊന്നും ശെരിയാവില്ല അനുമോളെ “””
“”” ഇനി ഒരു ആറ് മാസം കൂടി കഴിഞ്ഞാൽ എന്റെ പീ. ജി കഴിയും.,..
എന്നിട്ട് വേണം എന്റെ പെണ്ണിനെ എന്റേത് മാത്രം ആക്കാൻ.
ഞാൻ അവളുടെ കഴുത്തിൽ എന്റെ മുഖം ഉരസി കൊണ്ട് പറഞ്ഞു.
ഇങ്ങനെ ഓരോന്ന് സംസാരിച്ചു ഞങ്ങൾ വീട്ടിൽ എത്തി.
ഗേറ്റിന് മുന്നിൽ എത്തി നീട്ടി ഒന്ന് ഹോണടിച്ചപ്പോൾ ഇറാം വന്ന് ഗേറ്റ് തുറന്നു.
വണ്ടി അകത്തു കയറ്റി പാർക്ക് ചെയ്ത ഞങ്ങൾ അകത്തു കയറിയ ഉടനെ അനു റൂമിൽ കയറി വാതിൽ അടച്ചു.
അവിടുന്ന് ഏകദേശം അഞ്ചു മിനിറ്റ് കഴിഞ്ഞ് അവൾ വാതിൽ തുറന്നു വന്നു.
അവൾക്ക് വേണ്ടി ഞാൻ എടുത്ത പച്ചയും വെള്ളയും കലർന്ന കുർത്ത ആയിരുന്നു അവളുടെ വേഷം…
അത് കണ്ട് എന്റെ കണ്ണ് തള്ളിപ്പോയി.,..
അവൾ ആ വേഷത്തിൽ അത്രക്കും സുന്തരിയായിരുന്നു.
“”” കേസീ ലഗ് രഹീ ഹെ അവൾ ചോദിച്ചു “””
അതിന് മറുപടിയായി ഞാൻ അവളെ എന്നിലേക്ക് ചേർത്തു നിർത്തി എന്നിട്ട് നെറ്റിയിലേക്ക് വീണുകിടന്ന ചെമ്പൻ മുടികളെ ഒരു കയ് കൊണ്ടു വകഞ്ഞുമാറ്റി അവളുടെ നെറ്റിയിൽ മൃദുവായി ചുംബിച്ചു.,..