ജന്മാന്തരങ്ങൾ 2 [Mr Malabari]

Posted by

ഈ സമയം ഞാൻ ഒറ്റക്ക് സംസാരിക്കുക ആണെന്ന് കരുതി ഇളനീർ കച്ചവടക്കാരൻ എന്നെ തന്നെ മിഴിച്ചു നോക്കുകയാണ്.

ഞാൻ ഒന്നുമില്ല എന്ന് പറഞ്ഞു അയാളെ കണ്ണ് ഇറുക്കി കാണിച്ചു.

പർവീൺ അത് മുഴുവൻ കുടിച്ചു.

മിക്കവാറും ആ ഇളനീർ കാരൻ എനിക്ക് പ്രാന്താണെന്നു കരുതിക്കാണും.,.,.
ഞാൻ ഓർത്തു.

പൈസ കൊടുത്തു ഞങ്ങൾ നടത്തം തുടർന്നു.

ഞങ്ങൾ നല്ല ഹൈദ്രാബാദി ബിരിയാണി കിട്ടുന്ന ഒരു ഹോട്ടലിൽ കയറി.

ഞാൻ കയ് കഴുകി അല്പം പ്രൈവസി കിട്ടുന്ന ഒരു ടേബിളിന്റെ സമീപം ഇരുന്നു.

ഒരാളുടെ പകുതി ഉയരത്തിൽ ചുറ്റുഭാഗവും മറച്ചു ഒരു ചെറിയ റൂം പോലെ ക്രമീകരിച്ചിരിക്കുന്നു .

അതിനുള്ളിൽ ഒരു ടേബിളും നാല് ഇരിപ്പിടങ്ങളും ഉണ്ട്.

ഞാൻ ആദ്യം അകത്തു കയറി ഇരുന്നു.,.,.
എന്റെ സമീപത്തായി പാർവീണും ഇരുന്നു.

” എന്താണ് വേണ്ടത് ഓർഡർ എടുക്കാൻ വന്ന പയ്യൻ ചോദിച്ചു.”

“”” ബിരിയാണി ഞാൻ മറുപടി നൽകി”

“””ചിക്കൻ ഉണ്ട് ബീഫ് ഉണ്ട് ഏത് വേണം “?
അയാൾ വീണ്ടും ചോദിച്ചു.

“”” വെജിറ്റബിൾ ബിരിയാണി ഉണ്ടോ ?
ഞാൻ ചോദിച്ചു.

“””ഉണ്ട്”””

അയാൾ പറഞ്ഞു.

“”” എങ്കിൽ രണ്ടു വെജിറ്റബിൾ ബിരിയാണി ഒരു പ്ളേറ്റിൽ കൊണ്ട് വാ!
ഞാൻ പറഞ്ഞു.

അയാൾ പോയി ഏകദേശം രണ്ടു മിനിട്ട് കഴിഞ്ഞു ബിരിയാണിയുമായി വന്നു.

“”എന്നാ തുടങ്ങാം ഞാൻ പർവീണിനോട് പറഞ്ഞു””

ഞങ്ങൾ രണ്ടു പേരും ഒരെ പ്ളേറ്റിൽ നിന്ന് ആഹാരം കഴിച്ചു തുടങ്ങി.
“”” ഞാൻ ഒരു കാര്യം ചോദിക്കാൻ മറന്നു.,.,.
നിനക്ക് എത്ര വയസ്സായി.”””
ഭക്ഷണം കഴിക്കുന്നദിന്റെ ഇടയിൽ ഞാൻ പർവീണിനോട് ചോദിച്ചു.

എനിക്ക് ഇപ്പോൾ അയ്യായിരം വയസ്സ് ആയി.,.
പർവീൺ പറഞ്ഞു.

“”” എന്ത് അയ്യായിരം വയസ്സോ !

കേട്ടത് വിശ്വാസം വരാതെ ഞാൻ പർവീണിനോട് ചോദിച്ചു.

“”” അതേ “”” ഞങ്ങൾ ജിന്നുകൾക്ക് ഇരുപതിനായിരം വർഷം വരെ ജീവിക്കാൻ കഴിയും .,.,.
ഞങ്ങളുടെ അയ്യായിരം വയസ്സ് എന്ന് പറയുമ്പോൾ മനുഷ്യരുടെ ഏകദേശം പതിനെട്ട് വയസ്സ്.,.
അവൾ പറഞ്ഞു.

“”” നീ വിവാഹിതയാണോ …?

Leave a Reply

Your email address will not be published. Required fields are marked *