ജന്മാന്തരങ്ങൾ 2 [Mr Malabari]

Posted by

ഷാഹ് ബാസ് ഉടനെ കുറച്ച് ദൂരം താഴ്ന്ന് പറന്നു എന്നിട്ട് ഗോൽ കൊണ്ടാ കോട്ടയുടെ ആളൊഴിഞ്ഞ ഒരു ഭാഗത്ത് ഇറങ്ങി.

താഴെനിന്ന് നോക്കുന്ന ഒരാൾക്ക് പറന്നു വരുന്ന എന്നെ മാത്രമേ കാണാൻ കഴിയുകയുള്ളു.

ഷാഹ് ബാസ് , പർവീൺ ഇവർ രണ്ടു പേരും മനുഷ്യ ദൃഷ്ടിയിൽ പതിയുകയില്ല.

ഇതേ സമയം ഒരു ഫ്രീക് പയ്യൻ അവിടെ നിന്ന് സെൽഫി എടുക്കുന്ന തിരക്കിൽ ആയിരുന്നു.,.
ഞങ്ങൾ വന്നിറങ്ങുന്ന സമയം ആ പയ്യൻ മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളു .

ആ പയ്യൻ എന്നെ ഒന്ന് തല ഉയർത്തി നോക്കിയ ശേഷം ബോധ രഹിതനായി പുറകിലോട്ട് മറിഞ്ഞു വീണു.

ഇത് കണ്ടു ഞാനും പർവീണും പരസ്‌പരം മുഖത്തോട്ട് നോക്കി പൊട്ടി ചിരിച്ചു.

“” ഷാഹ് ബാസ് ഇനി നിനക്ക് പോകാം”

പർവീൺ പറഞ്ഞു .,.

ഉടനെ പക്ഷി രാജൻ ചിറകടിച്ചു ഉയർന്നു എങ്ങോട്ടോ പോയി മറഞ്ഞു.

ഞാൻ അവളുടെ കയ് പിടിച്ചു കോട്ടയുടെ പടിക്കെട്ടുകൾ ഇറങ്ങി നടക്കാൻ തുടങ്ങി.

കസ്തൂരിയെക്കാൾ സുഗന്ധമുണ്ട് അവളുടെ ദേഹത്തിന് .,.
ഞാൻ അവളുടെ വിരലുകൾക്ക് ഇടയിലൂടെ വിരൽ കോർത്തു പിടിച്ചു നടത്തം തുടർന്നു.

ഒരു ഭാഗത്ത് എത്തിയപ്പോൾ അവിടെ നിറയെ പഴയ കാലത്തെ പീരങ്കി ഉണ്ടകൾ നിരത്തി വെച്ചിട്ടുണ്ട്.,.

“എത്രയോ വെട്ടിപ്പിടിക്കലുകൾക്കും രക്ത ചൊരിച്ചിലുകൾക്കും സാക്ഷ്യം വഹിച്ച സ്‌തലമാണ് നൈസാം ചക്രവർത്തിയുടെ ധീര ഇതിഹാസങ്ങൾ ഉറങ്ങുന്ന ഈ മണ്ണ്”
എന്റെ മനസ്സിലൂടെ ഇങ്ങനെ ഒരുപാട് ചിന്തകൾ കടന്നു പോയി.

“”” ദേ ആ മരത്തിന് ഏകദേശം ആയിരം വർഷമെങ്കിലും പഴക്കം ഉണ്ടാകും “””

കോട്ട മുറ്റത്തെ ഒരു മരത്തിന് നേരേ കയ് ചൂണ്ടി പർവീണ് പറഞ്ഞു.

“” ആ മരം എന്തൊക്കെ കണ്ടിട്ടുണ്ടാവും അല്ലെ പർവീൺ പറഞ്ഞതിന് മറുപടിയായി ഞാൻ പറഞ്ഞു “””

“”” ശെരിയാണ് ഒരുപാട് പേരുടെ പ്രതീക്ഷകൾ പൊലിഞ്ഞു പോയതിന് ,
കൂട്ട കാരച്ചിലുകൾക്ക്, രക്‌തം വാർന്നൊലിച്ചു പ്രാണൻ പോകുമ്പോൾ ഉള്ള ദയനീയമായ നോട്ടങ്ങൾക്ക് എല്ലാം ഈ മരവും കോട്ട മതിലുകളും മൂഖസാക്ഷിയാണ് “””
പർവീൺ പറഞ്ഞു.

ഞങ്ങൾ നടന്നു കോട്ടയുടെ പുറത്തു എത്തി.

അവിടെ ഒരു കരിക്ക് വിൽപ്പനക്കാരൻ ഉണ്ടായിരുന്നു.

ഞാൻ ഒരു കരിക്ക് വാങ്ങി പകുതി കുടിച്ചു ബാക്കി പർവീണിന്റെ നേരെ നീട്ടിക്കൊണ്ട് പറഞ്ഞു
ഇനി നീ കുടിച്ചോ.,.,

ഞാൻ കരിക്കിലെ സ്ട്രോ അവൾക്ക് നേരെ നീട്ടി കൊണ്ട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *