ഷാഹ് ബാസ് എന്ന പക്ഷിരാജൻ പറഞ്ഞു.
ഷാഹ് ബാസ് നിലത്ത് താഴ്ന്ന് കിടന്നു ഞങ്ങൾക്ക് കയറാൻ ഉള്ള സൗകര്യം ഒരുക്കി തന്നു പർവീൺ ആദ്യം കയറി എന്നിട്ട് എന്റെ കയ് പിടിച്ച് മുകളിലേക്ക് കയറ്റി.
ഞാൻ അവൾക്ക് തൊട്ടു പിന്നിലായി ഇരുന്നു .
പോകാം പർവീൺ ഷാഹ് ബാസിനോട് പറഞ്ഞു ഉടൻ തന്നെ അത് കത്തിച്ചു വിട്ട റോക്കറ്റ് കണക്കെ ആകാശത്തേക്ക് പറന്നു ഉയർന്നു .
ഈ സമയം മലർന്നു വീഴാൻ പോയ ഞാൻ അവളുടെ വയറിലാണ് പിടിച്ചത്.,..
അവൾ പെട്ടന്ന് തിരിഞ്ഞു നോക്കിയപ്പോൾ ഞാൻ കയ് പുറകോട്ട് വലിച്ചു.
അവൾ ഒരു കള്ള ചിരി ചിരിച്ചുകൊണ്ട് എന്റെ കയ് എടുത്തു അവളുടെ വയറിൽ തന്നെ വെച്ചു.
ഞാൻ അവളിലേക്ക് ഒന്നും കൂടി അടുത്തിരുന്നു.
പക്ഷി രാജൻ വായുവിനെ കീറി മുറിച്ചു കൊണ്ട് ഉയരങ്ങളിൽ നിന്ന് ഉയരങ്ങളിലേക്ക് കുതിച്ചുയർന്നു.
ഇപ്പോൾ മേഘങ്ങൾ എല്ലാം ഞങ്ങൾക്ക് അടിയിൽ ആണ്.
“”” നമുക്ക് ഹൈദരാബാദിൽ പോയി അവിടുത്തെ ബിരിയാണി കഴിച്ചു വന്നാലോ “””
പറക്കുന്നതിന് ഇടയിൽ ഞാൻ പർവീണിനോട് ചോദിച്ചു ..
“”” ഷാഹ് ബാസ് “””
പർവീണ് വിളിച്ചു ..,.
“”” അവിടുന്ന് കല്പിച്ചാലും “””
ഷാഹ് ബാസ് മറുപടി നൽകി.
“”” ഞങ്ങളെ ഹൈദരാബാദിലേക്ക് കൊണ്ട് പോകൂ “””
പർവീണ് പറഞ്ഞു.
ഷാഹ് ബാസ് അതിവേഗം മുന്നോട്ട് കുതിച്ചു.,.,.
തണുപ്പിന് കാഠിന്യം കൂടി തുടങ്ങി.,.,.
ഷർട്ടിന്റെ ഉള്ളിലൂടെ തണുപ്പ് അരിച്ചിറങ്ങി.,.
എന്റെ പല്ലുകൾ കൂട്ടി ഇടിച്ചു ശബ്ദം ഉണ്ടാക്കാൻ തുടങ്ങി.
ഞാൻ അവളെ ഒന്നുകൂടി ഇറുകെ പുണർന്നു.
അത് ആ തണുപ്പിൽ നേരിയ ഒരാശ്വാസം നൽകി.
അടിയിൽ അങ്ങ് ദൂരെ കോട മഞ്ഞു പുതച്ചു നിൽക്കുന്ന മലനിരകളും കാടുകളും ജനവാസ കേന്ദ്രങ്ങളും വളരെ നേർത്ത നീർ ചാലുകൾ പോലെ പുഴകളും കാണാം.
ഏധാനം നിമിഷങ്ങൾ കഴിഞ്ഞപ്പോൾ ഭൂപ്രകൃതിക്ക് മാറ്റങ്ങൾ വന്നു തുടങ്ങി.
അങ്ങ് ദൂരേയായി ചാർ മിനാറിന്റെ ഉയർന്നു നിൽക്കുന്ന മിനാരങ്ങൾ ദൃശ്യമായി തുടങ്ങി.
ചാർ മിനാറിന്റെ ഉയർന്ന മിനാരങ്ങൾ അടുത്തടുത്ത് വരാൻ തുടങ്ങി.
ഹൈദരാബാദ് നഗരത്തെ ഒന്ന് വലംവെച്ച ശേഷം ഷാഹ് ബാസ് അടിയിലേക്ക് താഴാൻ തുടങ്ങി.
“”” അതികം ആളുകളുടെ കണ്ണിൽ പെടാത്ത എവിടെയെങ്കിലും ഇറങ്ങൂ “””
പർവീൺ പക്ഷി രാജനോട് പറഞ്ഞു.