ഞാൻ നേരത്തെ കണ്ടതെല്ലാം സ്വപ്നമാണോ എന്ന് പോലും തോന്നിപ്പോയി.,.,.
“”” അങ്ങെന്തിനാണ് ഇങ്ങനെ പരിഭ്രമിക്കുന്നത് “””
ഈ വാക്കുകൾ കേട്ട് ഞാൻ തിരിഞ്ഞുനോക്കി അത് പർവീൺ തന്നെയാണ് !
അപ്പോൾ ഞാൻ കണ്ടത് സ്വപ്നമല്ല യാഥാർത്ഥ്യം തന്നെയാണ്.
“””ഹേയ് “”” അവളെന്റെ തോളിൽ പിടിച്ചു കുലുക്കി കൊണ്ട് വിളിച്ചു .
ഞാൻ.. ഞാൻ .. നമ്മൾ ഇതുവരെ എവിടെയായിരുന്നു പൂന്തോട്ടവും പ്രകാശം പരത്തുന്ന പൂക്കളും എല്ലാം എവിടെ ?
ഞാൻ ചോദിച്ചു .
നമ്മൾ ഇപ്പോൾ മനുഷ്യലോകത്ത് എത്തിയിരിക്കുന്നു അവൾ പറഞ്ഞു.
ഓ … അങ്ങനേ ഞാൻ വിചാരിച്ചു നേരത്തെ കണ്ടതൊക്കെ സ്വപ്നമാണെന്ന് !
ഞാൻ തല ചൊറിഞ്ഞു കൊണ്ട് പറഞ്ഞു .
“””വല്ലാത്തൊരു വിചാരമായിപ്പോയി ഇനി ഇങ്ങനെയൊന്നും വിചാരിക്കരുത്ട്ടോ “””
അവൾ ഒരു ചെറു പുഞ്ചിരിയോടെ പറഞ്ഞു.
ആ പാൽ പുഞ്ചിരിയിൽ അവളുടെ നിരയൊത്ത പല്ലുകൾ വെട്ടിതിളങ്ങി.
എന്നാൽ നമുക്ക് പോകാം പർവീൺ പറഞ്ഞു.
എങ്ങോട്ട് ഞാൻ ചോദിച്ചു .,.,.
അങ്ങയുടെ വീട്ടിലേക്ക് അല്ലാതെ എങ്ങോട്ടാ പർവീൺ പറഞ്ഞു .
എന്റെ വീട്ടിലേക്ക് അതും പാതിരാക്ക് ഒരു പെണ്ണിനെയും കൊണ്ട് അല്ലെ.,.,.
നല്ല കഥ !
നടക്കുന്ന കാര്യം വല്ലതും ഉണ്ടെങ്കിൽ പറ .,..,. ഞാൻ പറഞ്ഞു
അതിന് എന്നെ അങ്ങേക്ക് മാത്രമേ കാണാൻ കഴിയൂ പിന്നെ എന്താ പ്രശ്നം അവൾ പറഞ്ഞു.
പ്രശ്നം എന്താണെന്ന് വെച്ചാൽ വീട്ടുകാരുടെ മുന്നിൽ ഞാനിപ്പോൾ ഹോസ്റ്റലിൽ ആണ് ഈ പാതിരായ്ക്ക് എങ്ങാനും അങ്ങോട്ട് കയറി ചെന്നാൽ തന്തപ്പടിയുടെ സ്വഭാവം മാറും ,.,.
അല്ലങ്കിലേ അങ്ങേർക്ക് എന്നെ കാണുന്നത് തന്നെ കലിയാണ് .,.
ഞാൻ പറഞ്ഞു.,.
“””പിന്നെ എങ്ങോട്ട് പോകും””” പർവീൺ ചോദിച്ചു
നമുക്ക് തൽക്കാലം ഇന്ന് രാത്രി ഇവിടെ അങ്ങ് കൂടാം എന്താ നിന്റെ അഭിപ്രായം ഞാൻ പർവീണിനോട് പറഞ്ഞു “””
ഞാനെന്ത് പറയാനാ എല്ലാം അങ്ങയുടെ ഇഷ്ടം പോലെ
അവൾ പറഞ്ഞു .
അതെ ഞാൻ ഒരു കാര്യം പറയട്ടെ
എന്താ പ്രഭോ ?
പർവീൺ ചോദിച്ചു .
എന്നെ ഈ അങ്ങ് പ്രഭോ എന്നൊന്നും വിളിക്കുന്നത് എനിക്ക് ഇഷ്ടമല്ല.,.
എന്നെ ഒരു ഫ്രണ്ടായി കണ്ട് ടാ എന്നോ നീ എന്നോ അല്ലെങ്കിൽ എന്റെ പേരോ വിളിച്ചാൽ മതി ,., അതാണ് എനിക്ക് ഇഷ്ടം മനസ്സിലായോ .
അങ്ങനെ വിളിക്കുന്നത് ഞങ്ങളുടെ രാജ്ഞിയുടെ പിതാവായ അങ്ങയെ അഭമാനിക്കുന്നതിന് തുല്യമാണ്.
പർവീൺ പറഞ്ഞു.
എന്തായാലും കുഴപ്പമില്ല ഞാൻ നിങ്ങളുടെ രാജ്ഞിയുടെ പിതാവാണെന്നല്ലെ പറഞ്ഞത് എങ്കിൽ ഇതാണ് എന്റെ ആദ്യത്തെ കല്പന .
ഞാൻ പറഞ്ഞു .