ഇതേസമയം തുറക്കപ്പെട്ട പർവതകവാടത്തിനുള്ളിൽ നിന്നും ഒരു ഭീമാകാരനായ വവ്വാൽ ഞങ്ങൾക്ക് നേരെ പറന്നടുത്തു .,.,.
ഞങ്ങൾക്ക് നേരെ മുന്നിലുണ്ടായിരുന്ന മരക്കൊമ്പിൽ തലകീഴായി കിടന്ന ശേഷം അത് സംസാരിക്കാൻ തുടങ്ങി .
“””നാം ചമ്ഗാദഡ് നിഗൂഢ രഹസ്യങ്ങളുടെ സൂക്ഷിപ്പുകാരൻ ആബേ പാകിന്റെ സംരക്ഷകൻ അവിടുത്തേക്ക് നാം എന്താണ് ചെയ്തു തരേണ്ടത് “””
ചമ്ഗാദഡ് മരക്കൊമ്പിൽ തലകീഴായി കിടന്നുകൊണ്ട് പറഞ്ഞു.
ഇത് ഷഹ്സാദ് നമ്മുടെ മുൻ സുൽതാനയായ മാഹിറയുടെ ഷോഹർ
പിന്നെ നിലവിലുള്ള നമ്മുടെ സുൽതാനയായ ഗുൽബഹാറിന്റെ പിതാവും .,.
എന്ന് പറഞ്ഞു പർവീൺ എന്നെ ചമ്ഗാദഡിന് പരിജയപ്പെടുത്തി കൊടുത്തു .
ഇദ്ദേഹത്തെ കുടിപ്പിക്കാൻ ആബേ പാക് കൊണ്ടുവരൂ
അവള് ചമ്ഗാദഡിനോട് പറഞ്ഞു
കല്പന പോലെ എന്ന് പറഞ്ഞ ശേഷം ചമ്ഗാദഡ് അപ്രത്യക്ഷമായി.
ഉടൻ തന്നെ വെളുത്ത ഒരു ചില്ല് പാത്രത്തിൽ അതിന്റെ ഏകദേശം മുക്കാൽ ഭാഗത്തോളം പച്ച നിറത്തിൽ തിളങ്ങുന്ന പാനീയവും ആയി ചമ്ഗാദഡ് പ്രത്യക്ഷപ്പെട്ടു എന്നിട്ട് പാനീയം പർവീണിന്റെ കയ്യിൽ വെച്ച് കൊടുത്ത ശേഷം ചമ്ഗാദഡ് അപ്രത്യക്ഷമായി.
ഇതേ സമയത്തു തന്നെ പർവത കവാടം ഒരു ഭീകര ശബ്ദത്തോടെ അടയുകയും വെള്ളച്ചാട്ടം പുനരാരംഭിക്കുകയും ചെയ്തു.
അവൾ അത് എന്റെ കയ്യിൽ വെച്ച് തന്നു .,.,.
വല്ലാതെ മനം കവരുന്ന ഒരു സുഗന്ധം എന്റെ നാസ ദ്വാരങ്ങളെ തുളച്ചു കയറി.
ഇങ്ങനെ ഒരു സുഗന്ധം ഇതിന് മുമ്പ് ഒരിക്കൽ പോലും അനുഭവിച്ചിട്ടില്ല ..,. ലോകത്തെ ഏറ്റവും ഉയർന്ന നിലവാരത്തിലുള്ള പെർഫ്യൂമിന് പോലും നൽകാൻ കഴിയാത്ത അത്രയായിരുന്നു അതിന്റെ സുഗന്ധം .,.,
ഞാൻ ഒന്ന് രുചിച്ചു നോക്കി തേനിനേക്കാൾ മധുരം ഉണ്ടതിന് ചെറുനാരങ്ങയുടെയും റോസാപൂവിന്റെയും ഏലക്കായുടെയും പനിനീരിന്റെയും എല്ലാം മിശ്രിതമായ ഒരു രുചിയാണ് എനിക്ക് അനുഭവപ്പെട്ടത് .
ഇത്ര രുചികരമായ ഒന്നും ഞാൻ ഇതിന് മുമ്പ് കുടിച്ചിട്ടില്ല അസാധ്യമായ രുചി !
ഞാൻ അത് മുഴുവൻ കുടിച്ചു.
ശരീരത്തിന് വല്ലാത്ത ഒരു ഉന്മേഷം കയ് വന്ന പോലെ രോമകൂപങ്ങൾ ഒക്കെ എഴുന്നേറ്റു നിന്നു.
ശരീരത്തിലൂടെ മൊത്തം എന്തൊക്കെയോ ഉരുണ്ടു കയറുന്ന പോലെ തോന്നിയപ്പോൾ ഞാൻ എന്റെ വയറിൽ ഒന്ന് തൊട്ടു നോക്കി .
“” വൗ “” ഞാൻ അൽപം ശബ്ദത്തിൽ തന്നെ പറഞ്ഞു.
ഒട്ടിക്കിടന്ന വയറിൽ സിക്സ് പാക്ക് ഒക്കെ വന്നിരിക്കുന്നു .,.,.,
മെലിഞ്ഞ കയ്കൾക്ക് പകരം അവിടെ മസിൽ അങ്ങ് ഉരുണ്ട് കൂടിയിരിക്കുന്നു.
എനിക്ക് …. എന്റെ ശരീരത്തിന് എന്താണ് സംഭവിക്കുന്നത് ?
ഞാൻ ഇതെല്ലാം കണ്ടു നിന്ന പർവീണിനോട് ചോദിച്ചു .
“”” ഇത് മിഹ്റാൻ ഗഡ് താഴ് വാരയിലെ പൂക്കൾ ഉപയോഗിച്ച് നിർമ്മിക്കുന്ന പാനീയമാണ്”””
മനുഷ്യരിൽ ഇതുവരെ വിരലിൽ എണ്ണാവുന്ന ചില മഹത് വ്യക്തികൾ മാത്രമേ ഇത് കുടിച്ചിട്ടൊള്ളു.,.,
ഇപ്പോൾ അങ്ങേക്കും ഇത് കുടിക്കുവാനുള്ള മഹാ ഭാഗ്യം ഉണ്ടായി,.,.
അവൾ തുടർന്നു…..
“”” ഇത് നിത്യ യൗവനം നൽകും ഇത് കുടിച്ചാൽ നിരകൾ ബാധിക്കില്ല നാലായിരം വർഷങ്ങൾ വരെ യുവാവിയി ജീവിക്കാൻ കഴിയും “””