“””ഇങ്ങോട്ട് ഒന്നും പറയാതെ ഞാൻ പറയുന്നത് ശ്രദ്ധയോടെ കേട്ടുകൊണ്ട് കർമ്മം തുടരുക “””
അദ്ദേഹം പറഞ്ഞു…
“”” കർമ്മങ്ങൾ പൂർത്തീകരണത്തോട് അടുക്കുമ്പോൾ പുലിയുടെ മുഖം ഉള്ള ഒരാൾ പ്രത്യക്ഷപ്പെടും ഭയപ്പെടരുതെന്ന് മാത്രമല്ല അത് പറയുന്നതിനൊന്നും മറുപടി നൽകാനും പാടില്ല ,.,.
ഭയപ്പെടുകയോ മറുപടി നൽകുകയോ ചെയ്താൽ നിനക്ക് ഇഹലോകവാസം വെടിയേണ്ടി വരും .,.,.
ഇത്രയും പറഞ്ഞ ശേഷം ആ അശരീരി നിലച്ചു.
അയ്യായിരത്തി അഞ്ഞൂറ് വട്ടം ആയപ്പോൾ പുലിയുടെ മുഖവും മനുഷ്യന്റെ ഉടലും ഉള്ള ഒരാൾ പ്രത്യക്ഷപ്പെട്ടു.
അത് “””യാ ഷാസാദ് “””എന്ന് വിളിച്ചു .
ഞാൻ അത് ശ്രദ്ധിക്കാതെ എഴുത്ത് തുടർന്നു ,..
ശ്രദ്ധിക്കരുതെന്ന് എനിക്ക് സ്നിർദ്ദേശം ഉണ്ടല്ലോ!
>>>>>>>>>>>>>>>>>>>>>>>>>>>><<<<<<<<<<<<<<<<<<<<<<<<<<<<
ആറായിരം ആയപ്പോൾ എന്റെ കാഴ്ച മറയുന്ന പോലെ ചുറ്റുമുള്ള കാടും പുഴയും എല്ലാം അപ്രത്യക്ഷമായി. എഴുതിക്കൊണ്ടിരുന്ന കാർഡും പുകച്ചിരുന്ന ദൂപപാത്രവും ഒന്നും കാണാനില്ല.
ഞാൻ ഇപ്പോൾ ഇരിക്കുന്നത് ഒരു പൂന്തോട്ടത്തിന്റെ നടുവിൽ ആണ് ,.. കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന പൂന്തോട്ടം .. പൂന്തോട്ടത്തിലൂടെ അങ്ങിങ്ങായി അരുവികൾ ഒഴുകുന്നു അതിൽ നിറയെ ആമ്പൽ പൂക്കൾ വളർന്നു നിൽക്കുന്നു ,..
നീല നിറത്തിലും റോസ് നിറത്തിലുമുള്ള ആമ്പൽ പൂക്കൾ.
മരക്കൊമ്പുകളിൽ പച്ചയും നീലയും ചുവപ്പും നിറത്തിൽ പ്രകാശം പരത്തുന്ന പൂക്കൾ ,..
മുന്നിൽ കാണുന്നത് സ്വപ്നമാണോ യാഥാർഥ്യമാണോ എന്ന് വിശ്വസിക്കാൻ ആകാതെ ഞാൻ കയ്യിൽ നുള്ളി നോക്കി ,..
“””ആഹ്… “”” വേദനയുണ്ട്
സ്വപ്നമല്ല യാഥാർത്ഥ്യം തന്നെയാണ്.,..
പെട്ടന്ന് നീല കണ്ണുകൾ ഉള്ള ആ വെളുത്ത പക്ഷി മൂന്ന് തവണ അവനെ ചുറ്റി പറന്ന ശേഷം അവന്റെ മുന്നിൽ വന്നു നിന്നു അതിന്റെ കണ്ണുകൾക്ക് ഇന്ദ്രനീല കല്ലിനെക്കാൾ തിളക്കമുണ്ട്.,.
പെട്ടന്ന് അത് വെളുത്ത് സുന്ദരിയായ ഒരു പത്തൊൻപത് കാരിയുടെ രൂപം സ്വീകരിച്ചു .,..
അവളുടെ തലയിൽ ഇന്ദ്രനീല രത്‌നം പതിപ്പിച്ച വെള്ളി കിരീടം ഉണ്ട്
വലത് കണ്ണ് തിളങ്ങുന്ന നീല നിറത്തിലും ഇടതു കണ്ണ് തിളങ്ങുന്ന ചുവന്ന നിറത്തിലുമാണ് .
അവളുടെ മുടികൾ ചുവന്ന നിറത്തിൽ വർണ പ്രകാശം പരത്തുന്നു.
മലർതോപ്പിൽ അടിച്ചു വീശിയ കുളിർകാറ്റിൽ അവളുടെ കടും ചുവപ്പ് നിറത്തിലുള്ള മുടിയിഴകൾ പാറിനടന്നു.
അവളുടെ കയ്യിൽ വെള്ളികൊണ്ട് നിർമ്മിച്ച ഒരു അധികാര ദണ്ഡ് ഉണ്ട്,.,.
അതിന്റെ മുകളറ്റത്ത് ഒരു സിംഹത്തിന്റെ തലയുടെ രൂപവും,.
സിംഹത്തിന്റെ തലയുടെ ഇരുവശത്തും മുകളിലേക്ക് ഉയർന്നു നിൽക്കുന്ന ചിറകുകൾ .
രണ്ടു ചിറകുകളും കുത്തനെ നിർത്തിയ ഒരു ഇന്ദ്രനീല കല്ലിൽ ചെന്നു ചേരുന്നു.
നോക്കിയാൽ കണ്ണ് പുളിക്കുന്ന തരത്തിലുള്ള ചുവപ്പും വെളുപ്പും കലർന്ന നിറമാണ് അവളുടെ മുഖത്തിന് .