കല്പന പോലെ പ്രഭോ എന്ന ഒരു അലർച്ചയോടെ ആ പ്രേതമുഖം അപ്രത്യക്ഷമായി ഒപ്പം കാറ്റും നിലച്ചു.,.
“””ഹാവൂ സമാധാനമായി””” ഞാൻ മനസ്സിൽ പറഞ്ഞു .
എന്നിട്ട് യാത്ര തുടർന്നു….
പെട്ടന്ന് ഇടതു ഭാഗത്ത് കൂടി ഒരു കൂട്ടം യുവതികൾ ചിരിച്ചു കൊണ്ട് ഓടി മറഞ്ഞ പോലെ ഒരു ഫീൽ ..,. പക്ഷെ ഞാൻ തിരിഞ്ഞു നോക്കിയില്ല ..,.
ഇതെല്ലാം വീക്ഷിച്ചു കൊണ്ട് അങ്ങകലെ മരക്കൊമ്പിൽ ഇന്ദ്രനീല കല്ലിനെക്കാൾ തിളക്കമുള്ള നീല കണ്ണുകൾ ഉള്ള ഒരു വെള്ള പക്ഷി ഇരിപ്പുണ്ടായിരുന്നു.
പക്ഷെ ഇതൊന്നും അവന് കാണാൻ കഴിയുന്നുണ്ടായിരുന്നില്ല.
ഞാൻ നടത്തം തുടർന്നു അകലെ ആയിരുന്ന പാറക്കെട്ട് അടുത്ത അടുത്തു വരാൻ തുടങ്ങി .
അപ്പോഴേക്കും സൂര്യൻ പടിഞ്ഞാർ അസ്തമിച്ചു നേരിയ ഇരുട്ട് പരന്നിരുന്നു .,..
ആവശ്യത്തിനു ഭക്ഷണം കഴിക്കാതെയും ഉറങ്ങാതെയുമുള്ള കഠിന പ്രയത്‌നം അവനെ ഒരുപാട് തളർത്തിയിരുന്നു.
പക്ഷെ അതൊന്നും അവന്റെ ലക്ഷ്യത്തിനു തടസ്സം ആയില്ല .
ഞാൻ ആ പാറക്കെട്ടിനു സമീപം എത്തി ..,..
അപ്പോഴേക്കും ഇരുട്ടിന്ന് കനം കൂടിയിരുന്നു .,.
ഞാൻ എന്റെ ബാഗിൽ കരുതിയിരുന്ന ടോർച്ച് തെളിച്ചു വളരെ ശ്രദ്ധാപൂർവം ആ പാറയുടെ മുകളിൽ കയറി ..
എന്നിട്ട് നാനാ ഭാഗവും ഒന്ന് കണ്ണോടിച്ചു നോക്കി ,..
പുഴയിൽ വെള്ളം ഒഴുകുന്ന ശബ്ദവും ചീവീടുകളുടെ ഒച്ചയും അല്ലാതെ വേറൊരു ശബ്ദവും അവിടെ കേൾക്കുന്നില്ല ,..
ആകെക്കൂടി ഒരു വന്ന്യമായ സൗന്ദര്യം.
മണ്ണും പൊടിയും എല്ലാം തട്ടി നീക്കി എനിക്ക് ഇരിക്കാൻ ഉള്ള സ്ഥലം തയ്യാറാക്കി അവിടെ ഇരുന്നു .,.
എന്നിട്ട് ബാഗ് തുറന്നു പുകക്കാൻ വേണ്ടി കൊണ്ടു വന്ന സാദനങ്ങൾ ഓരോന്നായി പുറത്തെടുത്തു .
ആദ്യം ചെറിയ ഒരു മൺ ചട്ടി എടുത്തു എന്നിട്ട് സാമ്പ്രാണിയും , മണികുന്തിരിക്കവും എല്ലാം എടുത്തു ചട്ടിയിൽ ഇട്ടു തീ കൊടുത്തു.
എന്നിട്ട് നീല കാർഡ് എടുത്തു നിവർത്തി വെച്ചു .
എന്നിട്ട് പനിനീരും കുങ്കുമവും ചേർത്ത് ഉണ്ടാക്കിയ പ്രത്യേക തരം മഷി കൊണ്ട് സ്വപ്നത്തിൽ കണ്ട പ്രകാരം എഴുതാൻ തുടങ്ങി ഒപ്പം ഉച്ചരിക്കാനും.,.
സാമ്പ്രാണിയും മണിക്കുന്തിരിക്കവും പുകയുന്ന ഗന്ധം എനിക്ക് ഒരു പ്രത്യേക അനുഭൂതി നൽകി.,.,.
മുവായിരം വട്ടം ആയപ്പോൾ എന്റെ വലതു ഭാഗത്ത് നിന്നും ഒരു അശരീരി കേട്ടു .,.,.
മകനേ …
“””ഇത് നാമാണ് “””
“””ട്രയിൻ യാത്രയിൽ നിന്റെ സ്വപ്നത്തിലും ഇന്ന് നേരിട്ടും വന്ന് സംസാരിച്ച സന്ന്യാസി”””