അത് നിനക്ക് ഇപ്പോൾ മനസിലാകില്ല കാരണം ഇപ്പോൾ നിനക്കും മുജെന്മത്തിനും ഇടയിൽ മറകൾ ഉണ്ട്.., ജന്മാന്തരങ്ങളുടെ മറകൾ നീങ്ങുന്ന അന്ന് നിനക്ക് എല്ലാം മനസ്സിലാകും സന്യാസി പറഞ്ഞു..
നീ നിന്റെ ലക്ഷ്യത്തിലേക്കുള്ള യാത്ര തുടരുക യാത്രയിൽ പൊടിക്കാറ്റിന്റെ രൂപത്തിൽ തടസ്സം ഉണ്ടായാൽ .,..
ദിക്കുപാലകരായ ജിന്നുകളെ വിളിച്ചു സഹായം തേടുക..
ഇത്രയും പറഞ്ഞശേഷം അദ്ദേഹം എന്റെ തലയിൽ കയ് വെച്ച് വിജയീ ഭവ എന്ന് പറഞ്ഞു അനുഗ്രഹിച്ചു.
ശേഷം ആ സന്ന്യാസി ഇരു കയ്കളും കുത്തി നിലത്ത് ഇരുന്നു ഉടനെ അദ്ദേഹം വെളുത്ത നീണ്ട രോമങ്ങൾ നിറഞ്ഞ ഒരു പൂച്ചയുടെ രൂപം പ്രാപിച്ചു.
നാട്ടുവഴിയിലൂടെ എങ്ങോ ഓടി മറഞ്ഞു..,.
ഞാൻ ഇതെല്ലാം കണ്ട് ആകെ വിറച്ചു നിൽക്കുകയാണ്..,.
തൊണ്ട വരണ്ടു ഉണങ്ങിയ പോലെ.
സ്ഥലകാല ബോധം വന്നപ്പോൾ ഞാൻ അവിടെ നിന്നും യാത്ര തുടർന്നു.
സാമ്പ്രാണിയും മണിക്കുന്തിരിക്കവും എല്ലാം പൊതിഞ്ഞു ബാഗിലാക്കി കാട് ലക്ഷ്യം വെച്ച് യാത്ര തിരിച്ചു.
കർമ്മങ്ങൾ ചെയ്യാൻ വേണ്ടി അഞ്ച് ദിവസമായി കഠിന വൃദത്തിൽ ആയിരുന്നു എങ്കിലും വിശപ്പും ദാഹവും ഒന്നും തന്നെ എന്റെ മുന്നോട്ടുള്ള യാത്രയെ ഒട്ടും തളർത്തിയില്ല .
ജനവാസ കേന്ദ്രങ്ങളെ എല്ലാം പിന്നിട്ടു കൊണ്ട് ഞാൻ കാടിന്റെ വന്ന്യമായ സൗന്ദര്യ കാഴ്ചയിലേക്ക് പ്രവേശിച്ചു.
തലക്കൊപ്പം വളർന്നു നിൽക്കുന്ന പുല്ലുകൾ വകഞ്ഞുമാറ്റി പതിയെ മുന്നോട്ട് നീങ്ങി ,…
നായക്കൊരണ വള്ളികൾ ദേഹത്ത് തട്ടി അസഹ്യമായ ചൊറിച്ചിൽ ഉണ്ടാക്കുന്നുണ്ട് എങ്കിലും അതൊന്നും കാര്യമാക്കാതെ യാത്ര തുടർന്നു അങ്ങു ദൂരേ ആനചെരിഞ്ഞു കിടക്കുന്ന പോലെ പാറക്കെട്ടുകൾ കാണാം …,.
മരങ്ങൾ അവസാനിച്ചു ഒരു ചെറിയ മൈതാനം പോലെയുള്ള സ്ഥലത്ത് എത്തി ..,..
അവിടെ കരിയിലകൾ ധാരാളമായി വീണു കിടക്കുന്നുണ്ട് ,..
പെട്ടന്ന് കാടിന്റെ രൂപം മാറി രൗദ്ര ഭാവമായി .,..
ശക്തമായി കാറ്റു വീശി അത് കരിയിലകളെയും പൊടി പടലങ്ങളെയും എല്ലാം ചുഴറ്റി എടുത്ത് കൊണ്ട് ആഞ്ഞ് വീശി ,..
കാറ്റിൽ ഇലകളും പൊടി പടലങ്ങളും എല്ലാം കൂടി ഒരു മനുഷ്യ മുഖമായി രൂപാന്തരം പ്രാപിച്ചു ഒരു യുവാവിന്റെ മുഖമായി ,..
എന്നിട്ട് അത് സംസാരിക്കാൻ തുടങ്ങി,..
ഹേ … മനുഷ്യ ജന്മമേ നീ എന്തിന് നമ്മുടെ വാസസ്ഥലത്ത് അതിക്രമിച്ചു കയറി …,
പ്രേത രൂപം ഇടിമുഴക്കം പോലുള്ള ശബ്ദത്തിൽ ചോദിച്ചു .,..
ഞാൻ മറുപടി നൽകാൻ കഴിയാതെ അങ്ങനെ വിറങ്ങലിച്ചു നിന്നു.,..
അപ്പോഴാണ് നേരത്തെ കണ്ട സന്ന്യാസി പറഞ്ഞ കാര്യം ഓർമ്മ വന്നത്.
ഞാൻ ഉടനെ നെഞ്ചിൽ കയ് വെച്ചു എന്നിട്ട് പതിയെ ചുണ്ടുകൾ മാത്രം അനങ്ങുന്ന വിധത്തിൽ ഇങ്ങനെ പറഞ്ഞു ..,.
അല്ലയോ ധിക്കുപാലകരായ ജിന്നുകളെ എനിക്ക് മാർഗ തടസ്സം ഉണ്ടാകുന്ന പൈശാചിക ശക്തിയിൽ നിന്നും എന്റെ ജീവൻ രക്ഷിക്കാൻ കനിവ് ഉണ്ടാകണമേ ..,.