പോലെ നിൽകുന്നേ… ഈ ലോകത്ത് ഒന്നും അല്ലെ..
തുഷാര : അല്ല ഏട്ടാ…. ഞാൻ… ചുമ്മാ.. ഇതൊക്കെ നോക്കുവായിരുന്നു..
ഷി : ഇന്ന് കാറ്റ് കുറച്ച് കുറവാണല്ലോ അല്ലെ ഏട്ടാ…
ഏട്ടന് എന്തോ എന്നോട് ചോദിക്കാൻ ഉണ്ടോ…
: ആ ഉണ്ടല്ലോ….. മോള് പറ എന്തിനാ നേരത്തെ വിഷമിച്ച് ഇരുന്നത്…
: അത് നിമ്മി പറഞ്ഞില്ലേ ഏട്ടനോട്… അത്രേ ഉള്ളു..
: നിമ്മി പറഞ്ഞത് നീ എങ്ങനെ അറിഞ്ഞു… നീ അപ്പൊ കടയിൽ പോയിരിക്കുവായിരുന്നല്ലോ…
: ഞാൻ ഇറങ്ങിയ ഉടനെ ഏട്ടൻ അവളോട് ഇത് ചോദിക്കുമെന്നും അവൾ മുഴുവൻ കഥയും ഏട്ടനോട് പറയുമെന്നും എനിക്ക് അറിയാമായിരുന്നു…
: ഓഹോ…..ശ്യാം അവിടെ ജോലി ചെയ്യുന്നതിന് മോള് എന്തിനാ ഇങ്ങനെ ടെൻഷൻ അടിക്കുന്നത്… മൈൻഡ് ചെയ്യാതിരുന്നാൽ പോരെ..
: അല്ലെങ്കിലും ഞാൻ മൈൻഡ് ചെയ്യാറൊന്നും ഇല്ല അവനെ.. പക്ഷെ ഏട്ടന് അറിയാഞ്ഞിട്ടാ അവനെ… അവൻ ഇനി പുറകെ നടന്ന് ശല്യം ചെയ്യും. എല്ലാരുടെയും മുന്നിൽ ഞാൻ നാണം കെടും. കോളേജിൽ വച്ച് എന്നെ പരമാവധി എല്ലാരുടെ മുന്നിലും ജാഡ തെണ്ടി ആണെന്ന് വരുത്തി തീർത്തവനാ… മിക്കവാറും ഈ ജോലിയും ഉപേക്ഷിക്കേണ്ടി വരും… ഞാൻ ചെയ്യാത്ത തെറ്റിന് എന്നെ ആൾക്കാർ വേറെ ഒരു കണ്ണിലൂടെ നോക്കുന്നത് എനിക്ക് സഹിക്കില്ല ഏട്ടാ…
: മോള് ഒന്നുകൊണ്ടും പേടിക്കണ്ട… ഇനി എന്തെങ്കിലും പ്രശ്നം അവന്റെ ഭാഗത്തുനിന്നും ഉണ്ടായാൽ എന്നെ വിളിക്ക്. ആ സ്പോട്ടിൽ വിളിക്കണം.. അല്ലാതെ വൈകുന്നേരം വീട്ടിൽ വന്ന ശേഷം അല്ല പറയേണ്ടത് കേട്ടോ….
: ഉം…. ഞാൻ പറയാം…
അല്ല പറഞ്ഞിട്ട് ഏട്ടൻ എന്താ അവനെ ചെയ്യുക…. എന്റെ ഏട്ടൻ പാവം അല്ലെ… അവനൊക്കെ ജനിച്ചതേ ക്രിമിനൽ ആയിട്ടാ….
: അവനെ ഞാൻ പറഞ്ഞ് തിരുത്തിക്കോളാം… ഷി എന്റെ പെങ്ങളാണ് , അവളെ ഇനി ശല്യപ്പെടുത്തരുത്, ഞാൻ വേണമെങ്കിൽ കാലു പിടിക്കാം… പ്ലീസ്….
ഇത് പറഞ്ഞാൽ പോരെ….
: എന്റെ ഏട്ടാ….. എന്നെ നാണം കെടുത്തല്ലേ…. പ്ലീസ്.
ഇത് ഞാൻ നോക്കിക്കോളാം….
: നീ വിളിക്ക് മുത്തേ…. നിന്റെ ഏട്ടന്റെ ഒരു മുഖമേ നീ കണ്ടിട്ടുള്ളു. അതുകൊണ്ട് മോള് പേടിക്കണ്ട.. എന്ത് സംഭവിച്ചാലും ഈ ഏട്ടനെ വിളിച്ചാൽ മതി. “തെറ്റ് നമ്മുടെ ഭാഗത്ത് അല്ലാത്തിടത്തോളം കാലം നമ്മൾ ഒരുത്തന്റെ മുൻപിലും അടിയറവ് പറയരുത്. പേടിക്കുകയും അരുത്.” ഇത് മോള് മനസിൽ വച്ചോ.
: പഞ്ച് ഡയലോഗ് എല്ലാം വരുന്നുണ്ടല്ലോ…. ഇതാര മംഗലശ്ശേരി നീലകണ്ടനോ….
: ഹീ…..
തുഷാരെ….. നീ എന്തെങ്കിലും ഒന്ന് പറയെടോ…
തുഷാര : ഞാൻ എല്ലാം കേൾക്കുകയായിരുന്നു…
ഞാൻ : ആണോ… എന്ന ഇനി പറ..
ഷി : ഏട്ടൻ നേരത്തെ പറഞ്ഞതുമുതൽ ഇവളുടെ കിളി പോയതാ… ഇനി കുറച്ച് സമയം എടുക്കും ഒന്ന് നേരെയാവാൻ അല്ലേടി…
തുഷാര : ഹേയ് അങ്ങനൊന്നും ഇല്ല… ഞാൻ അതൊക്കെ അപ്പോഴേ വിട്ടു.
(പെട്ടെന്ന് ഷിൽനയുടെ ഫോൺ റിങ് ചെയ്തു. അവൾ ഫോൺ എടുത്ത് സംസാരിക്കുകയാണ്. അമ്മായി ആണെന്ന് തോന്നുന്നു… )
ഷി : ഏട്ടാ… നിങ്ങൾ ഇവിടെ നിലക്ക് ഞാൻ ഇപ്പൊ വരാവേ…. അമ്മയാ വിളിച്ചത്..