“ഓ.. ശരി.. ശരി.. വാ..”
അങ്ങനെ ഞാനും ആശയും നേരെ കഫെയിലേക്ക് നടന്നു..
ഓരോ കപ്പ് കോഫിയും എടുത്ത് ഞങൾ ഒഴിഞ്ഞ ഒരു ടേബിളിൽ ഇരുന്നു..
സത്യത്തിൽ ഓഫീസ് ടൈം ആയത് കൊണ്ട് എല്ലാ ടേബിളും ഒഴിഞ്ഞാണ് കിടന്നിരുന്നത്..
“വിനു.. നീ എന്നെ ഈ നേരത്ത് കോഫി കുടിക്കാൻ വിളിച്ചത് ഏതായാലും വെറുതെ അല്ല എന്നെനിക്കറിയാം.. കാര്യം പറ..”
“താൻ പറഞ്ഞത് നേരാ.. ഞാൻ വെറുതെ വിളിച്ചതല്ല…”
“എന്താ കാര്യം..??”
“എനിക്ക് തൻ്റെ ഒരു ഹെൽപ് വേണം..”
“പറഞ്ഞോളൂ.. എന്നെ കൊണ്ട് പറ്റുന്നത് ആണെങ്കിൽ ഞാൻ ചെയ്യാം..”
“തന്നെ കൊണ്ട് പട്ടുന്നതാണ്.. പക്ഷേ..”
“താൻ കാര്യം പറയെടോ..”
“താൻ എനിക്ക് നമ്മുടെ കമ്പനി ഡാറ്റാ ബേസിലേക്ക് ഒരു പത്ത് മിനിറ്റ് നേരത്തേക്ക് ആക്സസ്സ് തരണം..”
“കമ്പനി ഡാറ്റാ ബേസിലേക്കോ..?? അതെന്തിനാ..??”
“അത്.. അതെനിക്ക് ഒരു കാര്യം നോക്കാൻ ആണ്..”
“വിനു.. ഡാറ്റാ ബേസിലേക്ക് ഓതറൈസഡ് എംപ്ലോയീസിന് മാത്രമേ ആക്സസ് ഒള്ളൂ എന്ന് തനിക്ക് അറിയില്ലേ..”
“താൻ അല്ലേ അത് നോക്കുന്നത്.. ഒരു പത്ത് മിനിറ്റ് നേരത്തേക്ക് എൻ്റെ സിസ്റ്റം ആ ലിസ്റ്റില് നിന്ന് ഒന്ന് ഒഴിവാക്കി തന്നാൽ മതി..”