എന്താണ് അങ്ങനെ വന്നത് എന്നറിയില്ല.. പക്ഷേ എൻ്റെ ജീവിതത്തിൽ ഏറ്റവും പ്രധാനമുള്ള ഒന്നിനെ കുറിച്ച് ഞാൻ ആലോചിക്കുമ്പോൾ എല്ലാം ആതിരയുടെ മുഖം ആണ് എൻ്റെ മനസ്സിലേക്ക് ഓർമ വരുന്നത്..
നാല് അക്ഷരം ആയത് കൊണ്ട് ഞാൻ പാസ്‌വേഡ് വക്കാനായി കീബോർഡിൽ വിരലമർത്തി..
എ…ട്ടി…എച്ച്… യു….. ആതു….
ഇത് മതി.. യൂസർ നെയിം പിന്നെ നമ്മുടെ നെയിം തന്നെ ആണ്..
എന്താണെന്ന് അറിയില്ല ആതുവിനെ കുറിച്ച് ആലോചിച്ചപ്പോൾ തന്നെ ചുണ്ടിൽ അറിയാതെ ഒരു പുഞ്ചിരി വിരിഞ്ഞു..
എന്തിനാണ് ഞാൻ ഇപ്പൊ അവളുടെ പേര് എൻ്റെ പാസ്‌വേഡ് ആയി വച്ചത്..
അറിയില്ല.. ഒരിക്കലും മറക്കാൻ ആവാത്ത ഒന്നാണോ എനിക്കവൾ..
ആതിരയെ കുറിച്ച് ആലോചിച്ച് നിന്നപ്പോൾ ആണ് മുന്നിലൂടെ ആശ പാസ്സ് ചെയ്തു പോയത്..
ഞാൻ വേഗം എല്ലാം ക്ലിയർ ചെയ്ത ശേഷം ആശയുടെ അടുത്തേക്ക് ചെന്നു…
സിസ്റ്റം ഡാറ്റാബേസ് അഡ്മിൻ ആണ് ആശ.. അവള് വഴി ഒന്ന് ശ്രമിച്ചാൽ ചിലപ്പോൾ കേവിനിൻ്റ ഫാമിലിയെ പറ്റിയോ അല്ലെങ്കിൽ മെർലിൻ എന്ന സോണിയയെ പറ്റിയോ കൂടുതൽ ആയി എന്തെങ്കിലും അറിയാൻ പറ്റിയേക്കും…
ഞാൻ അവളുടെ കാബിനിലേക്ക് ചെന്നു…
“ആശാ…”
“ഹായ് വിനു.. പണി ഒന്നും ഇല്ലെ..??”
“എന്ത് പണി.. താൻ ഫ്രീ ആണെങ്കിൽ വാ നമുക്ക് ഓരോ കോഫി കുടിക്കാം..”
“എൻ്റെ ദൈവമേ ആരാ ഈ പറയുന്നത്.. അല്ലെങ്കിൽ എപ്പോ നോക്കിയാലും കമ്പ്യൂട്ടറിൻ്റെ മുന്നിൽ കുത്തി ഇരിക്കുന്ന ആളാ..”
“അത് പിന്നെ ജോലി സമയത്ത് ജോലി എടുക്കണ്ടെ…”