ജൂലി :നിന്നോട് ആരെങ്കിലും പറഞ്ഞോ ഇതൊക്കെ ചെയ്യാൻ
പീറ്റർ :ഇതൊക്കെ ചെയ്യാൻ ആരെങ്കിലും പറയണോ ഞാൻ മിസ്സ് ജൂലിയെ സഹായിച്ചതല്ലേ
ജൂലി :ഇത് എന്റെ അച്ഛന്റെയും അമ്മയുടെയും റൂമാ ഇവിടെ ഞാൻ അല്ലാതെ മറ്റാരും കയറുന്നത് എനിക്ക് ഇഷ്ടമല്ല അപ്പോഴാ നീ ഇവിടുത്തെ സാധങ്ങളൊക്കെ എടുത്ത് മാറ്റിയത്
പീറ്റർ :മിസ്സ് ജൂലി ഇങ്ങനെ ദേഷ്യപെടാതെ അതൊക്കെ പഴയ സാധങ്ങളല്ലേ അത് കാണുമ്പോൾ മിസ്സ് ജൂലിക്ക് വീണ്ടും സങ്കടമാകും അതുകൊണ്ട് അത് സ്റ്റോർ റൂമിൽ ഇരിക്കുന്നത് തന്നെയാ നല്ലത്
ജൂലി :അത് നീയാണോ തീരുമാനിക്കേണ്ടത് നിന്നോട് പറഞ്ഞിട്ട് കാര്യമില്ല അച്ഛനും അമ്മയും ഉണ്ടെങ്കിലല്ലേ അവരുടെ വിലയറിയാൻ പറ്റു
പീറ്റർ :കൊള്ളാം മിസ്സ് ജൂലി ഞാൻ തന്ത ഇല്ലാത്തവനാണെന്ന് അല്ലേ
ജൂലി :ഞാൻ അങ്ങനെ ഉദ്ദേശിച്ചിട്ടില്ല
പീറ്റർ :മിസ്സ് ജൂലി അത് തന്നെയാ ഉദേശിച്ചത്
ജൂലി :അതെ അത് തന്നെയാ അതിനിപ്പോൾ എന്താ
പീറ്റർ :ഒരു തെറ്റും ചെയ്യാതെ എന്നെ ഏതെങ്കിലും പറഞ്ഞാൽ ഞാൻ കേട്ടുകൊണ്ട് നിൽക്കുമെന്ന് കരുതേണ്ട
ജൂലി :ശെരിയാ നീ ഒരു തെറ്റും ചെയ്തിട്ടില്ല ഞാനാ തെറ്റ് ചെയ്തത് നിന്നെ ഇവിടെ താമസിക്കാൻ അനുവദിച്ചില്ലേ അതാ ഞാൻ ചെയ്ത തെറ്റ് നിനക്ക് ഞാൻ കൂടുതൽ സ്വാതന്ത്ര്യം തന്നുപോയി അതും ഞാൻ ചെയ്ത തെറ്റാ
പീറ്റർ :നിർത്ത് ജൂലി മതി
ജൂലി :ഹോ നീ എന്റെ പേര് വിളിക്കാനും തുടങ്ങിയോ
പീറ്റർ :എന്നോട് മര്യാദയില്ലാതെ പെരുമാറിയാൽ എനിക്കും അങ്ങനെ പെരുമാറേണ്ടി വരും
ജൂലി :അതൊക്കെ നിന്റെ സാഫ്രോൺ സിറ്റിയിൽ മതി എന്റെ വീട്ടിൽ വേണ്ട
പീറ്റർ :ശെരി ഇനി ഞാൻ ഇവിടെ നിക്കുന്നില്ല എന്റെ ഗതികേട് കൊണ്ടാ ഇത്രയും നാൾ ഇവിടെ നിന്നത് ഇനിയില്ല
ജൂലി :ഹോ വലിയ ഉപകാരം വേഗം ഇറങ്ങി പൊക്കോ
പീറ്റർ :ഇറങ്ങാൻ തന്നെയാ പോകുന്നത് പോകുന്നതിനു മുൻപ് പറ്റുമെങ്കിൽ എനിക്ക് ആ കോമിക് ബുക്ക് തന്നേക്ക് എനിക്ക് തിരിച്ചു പോകാൻ ചിലപ്പോൾ അത് വേണ്ടി വരും
ജൂലി വേഗം ഷെൽഫിൽ നിന്ന് ബുക്ക് എടുത്ത് പീറ്ററിനു നൽകി
ജൂലി :ഇതാ പിടിക്ക് ഇത് കിട്ടാത്തത് കൊണ്ട് നീ പോകാതിരിക്കാണ്ടാ
പീറ്റർ :ഇതാ എനിക്ക് വാങ്ങി തന്ന സാധങ്ങൾ ഞാൻ ഒന്നും കൊണ്ട് പോകുന്നില്ല ഇനി ഒരിക്കലും കാണാതിരിക്കട്ടെ
പീറ്റർ വേഗം വീടിനു പുറത്തിറങ്ങി വാതിൽ വലിച്ചടച്ചു
ജൂലി :എവിടെയെങ്കിലും പോയി തുലയ് നാശം
പടികെട്ടുകൾ ഇറങ്ങി പീറ്റർ വീടിനു പുറത്തേക്കെത്തി തെരുവിലൂടെ നടന്നു
“എന്ത് ദുഷ്ടയാ അവൾ എന്നെ ഒന്ന് തടഞ്ഞു പോലുമില്ല അല്ല അവളെന്തിനാ എന്നെ തടയുന്നത് ഞാൻ അവൾക്കൊരു ശല്യമല്ലേ ”
പീറ്റർ തെരുവിലൂടെ കുറച്ച് ദൂരം കൂടി നടന്നു പെട്ടെന്ന് പീറ്ററിനു കണ്ണിൽ ഇരുട്ട് കയറാൻ തുടങ്ങി “അമ്മേ എനിക്കിതെന്താ പറ്റുന്നത് ”
പീറ്ററിനു ചുറ്റും കറങ്ങുന്നതായി തോന്നി പീറ്റർ കണ്ണുകൾ ഇറുക്കി അടച്ചു
അല്പസമയത്തിനു ശേഷം പീറ്റർ പതിയെ കണ്ണ് തുറന്നു
“അമ്മേ കുറച്ച് മുൻപ് എനിക്ക് എന്താ സംഭവിച്ചത് ഇതിനു മുൻപ് എനിക്ക് ഇങ്ങനെ ഉണ്ടായിട്ടില്ലല്ലോ ഇവിടെ വന്നതിനു ശേഷം എല്ലാം വിചിത്രമായ നടക്കുന്നത് അതൊന്നു പറഞ്ഞിട്ട് കാര്യമില്ല എത്രയും പെട്ടെന്ന് തിരിച്ചു പോകാനുള്ള വഴി കണ്ടെത്തണം പക്ഷെ അതുവരെ ഞാൻ എന്ത് ചെയ്യും ഇവിടെ ജീവിക്കണമെങ്കിൽ പണം വേണം അതിന് എന്തെങ്കിലും ജോലി ചെയ്യണം പക്ഷെ എനിക്ക് ആര് ജോലി തരാനാണു “