❤️അനന്തഭദ്രം 8❤️ [രാജാ]

Posted by

കരഞ്ഞോണ്ടിരുന്ന പെണ്ണാണല്ലോ ദേവിയെ ഇപ്പോൾ ഇങ്ങനെയൊക്ക എന്നോട് കാണിച്ചേ എന്നോർത്തപ്പോൾ എന്റെ കിളി പറന്നു…ഞൊടിയിടിയിൽ എന്റെ പാവം അമ്മൂസായും തനി ഭദ്രകാളിയായും മാറി മറിയുന്ന പെണ്ണിന്റെ ഭാവപ്രകടനങ്ങൾ കണ്ട് എനിക്കത്ഭുതം…. അല്ലെങ്കിലും ‘പെണ്ണ്’ എന്ന് പറയുന്നത് ആണിനെന്നും അത്ഭുതം ആണല്ലോ……..

“”അച്ചോടാ എന്റെ വാവയ്ക്ക് വേദനിച്ചോ…സാരല്ല്യട്ടോ…. ഏട്ടന്റെ അമ്മൂസ് അല്ലേ…. “”

വേദന സഹിക്കാതെ ഞാൻ ഞെളിപിരി കൊള്ളുന്നത് കണ്ട ഭദ്ര എന്നെ ചുറ്റിവരിഞ്ഞ് കവിളിണയിലും കയ്യിലും വേദനിപ്പിച്ച ഭാഗങ്ങളിൽ മാറി മാറി ചുംബിച്ചു….

 

“”വീട്ടിലെത്തിയിട്ട് എന്റെ ഏട്ടന്റെ എല്ലാ വേദനയും ഞാൻ മാറ്റിത്തരുന്നുണ്ട്ട്ടോ…””

കവിളിണയിലെ കടിച്ച ഭാഗത്തെ മാംസത്തിൽ മെല്ലെ ചപ്പി വലിച്ചു കൊണ്ട് പിൻവാങ്ങുമ്പോൾ പെണ്ണ് കാതരയായ് മൊഴിഞ്ഞു…കലങ്ങി മറിഞ്ഞ കരിങ്കൂവള മിഴികളിലെ പീലിത്തിളക്കം ഞാൻ വാത്സല്യത്തോടെ ചുണ്ടുകളാൽ ഒപ്പിയെടുക്കവേ അവ കൂമ്പിയടഞ്ഞു…. തോളിൽ തല ചായ്ച്ചു കിടക്കുന്ന എന്റെ സഹധർമ്മിണിയുടെ സീമെന്തരേഖയിൽ ഒന്ന് അമർത്തി ചുംബിച്ചു കൊണ്ട് ഞാൻ കാർ മെല്ലെ മുന്നോട്ട് എടുത്തു…..

 

 

വീട്ടിലെത്തിയിട്ട് ഞാൻ മോഹൻകുമാർ സാറിനെ വിളിച്ചു…മഹേഷിനെ ചോദ്യം ചെയ്തപ്പോൾ കേസിൽ ചേട്ടന്റെ ഇൻവോൾവ്മെന്റ്നെപ്പറ്റി കാര്യമായ വിവരമൊന്നും ലഭിച്ചിട്ടില്ല…കാരണം ഇതുവരെയും മഹേഷ്‌ പൂർണമായും പോലീസിന്റെ ചോദ്യം ചെയ്യലിനോട് സഹകരിച്ചിട്ടില്ല…എന്തായാലും ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പോലീസ് ചേട്ടനെ കോൺടാക്ട് ചെയ്തിട്ടുണ്ട്…നാളെ സി ഐ ഓഫീസിൽ ഹാജരാകാൻ അറിയിച്ചിട്ടുണ്ടെന്നും സർ പറഞ്ഞു….എന്തോ തിരക്കിലാണെന്നും പറഞ്ഞ് മോഹൻ സർ കൂടുതലൊന്നും സംസാരിക്കാതെ ഫോൺ കട്ട്‌ ചെയ്തു….രാത്രി ഏറെ വൈകിയാണ് ഏട്ടൻ വീട്ടിലെത്തിയത്….

 

 

 

അത്താഴം കഴിഞ്ഞ് ഉമ്മറത്തിരിക്കവേ ഏട്ടൻ എന്നെ വിളിച്ചു…അവൻ എന്താണ് സംസാരിക്കാൻ പോകുന്നതെന്ന് അറിയാകുന്നത്‌ കൊണ്ടും എനിക്കും അതിനെപ്പറ്റി ഒരുപാട് സ്ഥിതീകരണങ്ങൾ വേണ്ടിയിരുന്നതിനാൽ അന്ന് തന്നെ ഏട്ടനുമായി സംസാരിക്കണമെന്ന് ഞാനും വിചാരിച്ചിരുന്നു…എന്താണ് സത്യാവസ്ഥ എന്ന് പൂർണമായും മനസ്സിലാക്കാതെ ചുമ്മാ വീട്ടിൽ ഒരു സീൻ ക്രിയെറ്റ് ചെയ്യുന്നത് ഒഴിവാക്കി ശാന്തമായി കാര്യങ്ങൾ കൈകാര്യം ചെയ്യണമെന്നാണ് കരുതിയത്…..അത് കൊണ്ടാണ് അറിഞ്ഞ കാര്യങ്ങൾ ഞാൻ ഭദ്രയോടു പോലും പറയാതിരുന്നത്……

 

 

 

Leave a Reply

Your email address will not be published. Required fields are marked *