❤️അനന്തഭദ്രം 8❤️ [രാജാ]

Posted by

 

എന്തോ ആലോചിച്ചു കൊണ്ടെന്ന പോലെ തോളിൽ ചാരി കിടക്കുന്ന ഭദ്രയുടെ മുടിയിഴകളിൽ മെല്ലെയൊന്ന് തഴുകി കൊണ്ട് ഞാൻ കാർ സ്റ്റാർട്ട്‌ ചെയ്തു…. തൊട്ടടുത്ത നിമിഷം അവളുടെ പല്ലുകൾ എന്റെ ഇടത്തെ കവിളിൽ ആഴ്‌ന്നിറങ്ങി…

 

“”ആഹ്.. ഹ്….. ഹൂഫ്…….അമ്മുസേ എന്റെ കവിള്…. എന്തൊരു കടിയാടി പട്ടിക്കുട്ടി നീ കടിച്ചേ…. “””

വേദന സഹിക്കാതെ ഞാൻ കവിളിണയിൽ കയ്യമർത്തി തുടച്ചു കൊണ്ട് ഇരുന്നു…എന്നെ നോക്കി പല്ല് മൊത്തം കാണിച്ചു കൊണ്ട് ഇളിക്കുന്ന പെണ്ണ് ചുണ്ടിൽ പടർന്ന ഉമിനീർ കൈത്തണ്ടയിൽ തുടച്ചു….

“”ഇതേയ് എന്നോട് മിണ്ടാതിരുന്നതിനു…. പിന്നേയ് ഇത്….“’’

 

“”ആഹ് എന്റെ കയ്യ്…. “”

കൈമുട്ടിനു മുകളിലെ മാംസത്തിൽ നിന്നും ഒരു നാണയത്തുട്ട് വലിപ്പത്തിൽ പെണ്ണ് വിരലുകളിലെ നഖം കൊണ്ട് കശക്കിയെടുത്തു….
‘’’ഇത് എന്നെ മൈൻഡ് ചെയ്യാതെ അവിടെ വച്ച് ഗംഗേച്ചിയോട് മാത്രം ഈഈന്ന് ഇളിച്ചു കാട്ടി കൊണ്ട് സംസാരിച്ചില്ലേ…അതിന്…””

 

“”കഴിഞ്ഞോ….?? “”
പിച്ചു കിട്ടിയ ഭാഗത്ത് ഉഴിഞ്ഞു കൊണ്ട് ഞാൻ ദയനീയമായി ചോദിച്ചു…..

“”ഇല്ല,,, ഒന്നൂടെ ഉണ്ട്…””

 

 

“”ആാാാാ…. ആഹ്…. അമ്മേ….. ഡീ വിടെടി…പട്ടീക്കുട്ടീ….. വിട് മോളെ….. “”

ഇത്തവണ എന്റെ ഇടതു കൈത്തണ്ടയാണ് ഭദ്രകാളി കടിച്ചു പറിച്ചത്‌..,..

 

 

“”ഇത്‌ ഇനി ഇതുപോലെ ഒരിക്കലും എന്നോട് കാണിക്കാതിരിക്കാൻ…കേട്ടല്ലോ…. അപ്പൊ ഇനി പോവാം…വണ്ടി എടുത്തോ…പൂവാ റൈറ്റ്…. “””

അവൾ കള്ളചിരിയോടെ നേരെ ഇരുന്ന് കൊണ്ട് പറഞ്ഞു….ഇത്രയും നേരം

Leave a Reply

Your email address will not be published. Required fields are marked *