❤️അനന്തഭദ്രം 8❤️ [രാജാ]

Posted by

 

“”ആഹാ ഇപ്പോഴല്ലേ എന്റെ പെണ്ണ് കൂടുതൽ സുന്ദരിക്കുട്ടിയായത്…. “”
കളിയാക്കി കൊണ്ട് ഞാനതു പറഞ്ഞപ്പോഴാണ് മുഖത്ത് കണ്മഷി പടർന്നിട്ടുണ്ടാകും എന്ന് പെണ്ണിന് മനസ്സിലായത്….കലങ്ങിയ കണ്ണുകളിൽ ഞൊടിയിടയിൽ അമളി പറ്റിയതിന്റെ കള്ളചിരി തെളിഞ്ഞു….

 

“”ഒന്ന് പോ ഏട്ടാ,,, എന്നെ ചുമ്മാ കരയിച്ചിട്ട്…””
ചുണ്ട് വക്രിച്ചു കൊണ്ട് കപടഗൗരവം നടിച്ച പെണ്ണ് എന്റെ തോളിലേക്ക് തല ചായിച്ചിരുന്നു…..

 

“”അനന്തേട്ടാ ഞാൻ അക്കൗണ്ടിൽ നിന്ന് കുറച്ചു പൈസ എടുത്തിരുന്നു…..””

 

“”ഹ്മ്മ് ഞാൻ മെസ്സേജ് കണ്ടു…. “”

 

“”നിർമ്മലേച്ചിടെ കാര്യം കുറച്ചു കഷ്ട്ടത്തിലാ…. നാളെ കഴിഞ്ഞ് ഡിസ്ചാർജ്ന് ബില്ലടയ്ക്കാനും മരുന്ന് വാങ്ങനൊന്നും കയ്യില് പൈസ തികയില്ലന്ന് സങ്കടം പറഞ്ഞു….സാധുക്കളാ ഏട്ടാ….അതാ ഞാൻ എന്തെങ്കിലും കൊടുക്കാമെന്നു കരുതിയെ….അക്കൗണ്ടിൽ നിന്നും പൈസ എടുക്കുന്ന കാര്യം ഞാൻ അനന്തേട്ടനോട് സൂചിപ്പിക്കാനും വിട്ട് പോയി….””

ഭദ്ര എന്റെ നെഞ്ചിൽ ചാരി കിടന്ന് കൊണ്ട് മെല്ലെ പറഞ്ഞു….

 

 

“”എന്റെ അമ്മൂസേ,, ആവശ്യമുള്ളപ്പോൾ പൈസ എടുത്തോളാൻ പറഞ്ഞിട്ടില്ലേ ഞാൻ നിന്റെ കയ്യിൽ കാർഡ് തന്നിരിക്കുന്നത്…പിന്നെന്തിനാ എന്നോട് നീ അനുവാദം ചോദിക്കുന്നെ….ഏഹ്‌…“””

അതും പറഞ്ഞ് പെണ്ണിന്റെ ഇടുപ്പിൽ ഒന്ന് ചെറുങ്ങനെ നുള്ളിയതും അവളൊന്ന് ചിണുങ്ങി കൊണ്ട് എന്റെ കഴുത്തിലേക്ക് മുഖം പൂഴ്ത്തി… വിവാഹത്തിന് മുൻപ് ട്യൂഷൻ സെന്ററിൽ ജോലി ചെയ്തിരുന്ന കാലത്ത് ഉള്ള സേവിങ്സ് എല്ലാം തന്റെ അക്കൗണ്ടിൽ കിടപ്പുണ്ടെന്ന് പറഞ്ഞ് അവൾ എന്റെ അടുത്ത് സ്വന്തം ആവശ്യങ്ങൾക്കായി പണം ഒന്നും ആവശ്യപ്പെടാറില്ല…. എന്നിരുന്നാലും എന്തെങ്കിലും അത്യാവശ്യം വന്നാൽ ഒരു കരുതലായി കയ്യിൽ ഇരുന്നോട്ടെ എന്ന് കരുതിയാണ് എന്റെ എടിഎം കാർഡുകളിലൊന്ന് അവളെ നിർബന്ധപൂർവ്വം എല്പിച്ചത്…എന്നിരുന്നാലും പൈസ എടുക്കുമ്പോഴെല്ലാം അവളെന്നോട് മുൻകൂർ പറയാറുണ്ട്…. എന്റെ ചിലവിന്റെയും വരവിന്റെയും കാര്യത്തിൽ അവൾക്ക് നല്ല ശ്രദ്ധയാണ്…ഭദ്രയുടെ മോണിറ്ററിങ് ഉള്ളത് കൊണ്ട് തന്നെ ഞാനിപ്പോൾ ആക്കാര്യത്തിൽ നല്ല ഉഴപ്പാണ്…ബാങ്കിംഗ് ഉൾപ്പടെയുള്ള എന്റെ എല്ലാ ഫിനാൻഷ്യൽ ട്രാൻസാക്ഷന്സും ഇപ്പോൾ ഭദ്രയാണ്‌ കൈകാര്യം ചെയ്യുന്നത്….

Leave a Reply

Your email address will not be published. Required fields are marked *