❤️അനന്തഭദ്രം 8❤️ [രാജാ]

Posted by

ആരുടെയൊക്കെയോ കാൽപ്പെരുമാറ്റങ്ങൾ ഞങ്ങൾ കേട്ടു….തൊട്ടടുത്ത നിമിഷം ആരുടെയോ ഒരു ഞെരക്കവും കാവിനുള്ളിൽ നിന്നും ഉയർന്നു….പൊടുന്നനെ എന്റെ കയ്യിൽ പിടിച്ചു കൊണ്ട് ജസ്റ്റിൻ എന്റെ മുഖത്തേക്ക് നോക്കി….ഞങ്ങൾ രണ്ട് പേരും നന്നായി കിതയ്ക്കുന്നുണ്ടായിരുന്നു…..ജസ്റ്റിന്റെ കൈ തട്ടി മാറ്റി കൊണ്ട് ഞാൻ വേഗം കാവിന്റെ ഉള്ളിലേക്ക് ഓടിക്കയറി…..
ഉള്ളിലേക്ക് കടന്നതും അവിടെ ആരൊക്കെയോ ചുറ്റും ഉള്ളത് പോലെ എനിക്ക് തോന്നി…..കയ്യിലെ ഫോൺ എവിടെയോ തട്ടി വീണു പോയിരുന്നു…പെട്ടെന്നാണ് അവിടെ ഒരു അരണ്ട വെളിച്ചം പരന്നത്….

 

 

അടുത്ത നിമിഷം കണ്മുന്നിൽ കണ്ട കാഴ്ച എന്നെ തീർത്തും സ്തബ്ധനാക്കി കളഞ്ഞു…. ഞെട്ടിത്തരിച്ചു പോയ എന്റെയുള്ളിൽ നിന്നും ഉയർന്നു വന്ന ആർത്തനാദം തൊണ്ടക്കുഴിയിൽ തടഞ്ഞു നിന്നു….ശരീരമാകെ തളരുന്ന അവസ്ഥ……

 

 

“””ആാാാഹ്…………ഹ്….. ഹ്…….. “””

സമനില തെറ്റിയ മനസ്സുമായി മുന്നിലേക്ക് ഞാൻ നടക്കാൻ തുനിഞ്ഞതും പുറകിൽ നിന്നും എന്റെ അരയ്ക്ക് മുകളിലായി ഇടതു ഭാഗത്ത് എന്തോ കനത്തിൽ ആഴ്ന്നിറങ്ങി….മാസം നുറുങ്ങുന്ന വേദനയോടെ പതിയെ തിരിഞ്ഞു നോക്കിയ ഞാൻ കണ്ടത് എന്റെ ഇടുപ്പിലേക്ക് കുത്തിയിറങ്ങുന്ന കത്തിയാണ്….കത്തിയുടെ പിടിയിൽ പതിഞ്ഞിരുന്ന കൈയ്യിന്റെ ഉടമയെ ആ അരണ്ട വെളിച്ചത്തിലും ഞാൻ തിരിച്ചറിഞ്ഞു…….

 

 

 

“”ജ്….. ജസ്റ്റിൻ……നീ…………””

ഇടറിയ ശബ്ദത്തിൽ പുറത്ത്‌ വന്ന എന്റെ ആ വാക്കുകൾ കാവിനകത്തെ ഭീകരമായ നിശബ്ദതതയിൽ മുഴങ്ങി കേട്ടു….ആരൊക്കെയോ എന്റെ അരികിലേക്ക് നടന്നടക്കുന്ന പോലെ തോന്നി….

 

 

‘’’’ഐആം സോറി അനന്തു,,,,,ജസ്റ്റിൻ അല്ല….. മാലിക്,, അൻവർ മാലിക്……….”””

 

 

എന്റെ മാംസപേശികളെ കശക്കിയെടുത്ത് കൊണ്ട് കുത്തിയ കത്തി വലിച്ചൂരിയ അവൻ പതിയെ എന്റെ മുന്നിലേക്ക് നീങ്ങി നിന്നു….ഇടുപ്പിൽ നിന്നും ഒലിച്ചിറങ്ങിയ രക്തത്തുള്ളികളെ കൈകൾ കൊണ്ട് തടയാനുള്ള വിഫലശ്രമത്തിനിടയിലും എന്നെ തളർത്തിയത്, പകയും പുച്ഛവും കലർന്ന ക്രൂരമായ ചിരിയോടെ മുന്നിൽ നിൽക്കുന്നത് എന്റെ വിശ്വാസത്തിനേറ്റ മുറിവാണെന്ന തിരിച്ചറിവായിരുന്നു…….

 

 

 

(തുടരും….*)

[കഥ ഇഷ്ട്ടപ്പെട്ടാൽ ഹൃദയം ❤️ തരുക….നിങ്ങളുടെ വിലപ്പെട്ട അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അറിയിക്കുക…..😊]

****************====****************

Leave a Reply

Your email address will not be published. Required fields are marked *