❤️അനന്തഭദ്രം 8❤️ [രാജാ]

Posted by

ഞാൻ ജസ്റ്റിനെ നോക്കാതെ എങ്ങോട്ടെന്നില്ലാതെ പരതി നോക്കി കൊണ്ട് നിന്നു…..

 

“”നേരം ഇത്രയും ഇരുട്ടിയില്ലേ….?? പിന്നെയെന്തിനാ അവര് അവിടെ നിൽക്കുന്നെ…. “”

ജസ്റ്റിൻ വിറയാർന്ന ശബ്ദത്തിൽ സംശയം പ്രകടിപ്പിച്ചു…..

 

“”അറിയില്ല,,, നമുക്കെന്തായാലും അവിടെയൊന്ന് പോയി നോക്കാം……””

അതും പറഞ്ഞ് ഞാൻ കാവിന്റെ ഭാഗത്തേക്ക് നടന്നു…. ഇരുട്ട് കനത്തു തുടങ്ങിയിരുന്നു…. ഞാൻ മൊബൈലിലെ ഫ്ലാഷ് ലൈറ്റ് ഓൺ ചെയ്തു…കുറച്ച് ദൂരം മുന്നോട്ട് പോയപ്പോഴാണ്….ഒരു നീല കളർ ഷാൾ നിലത്ത് കിടക്കുന്നത് കണ്ടത്….. ഞാനത് കയ്യിലെടുത്തു….. നന്നായി അഴുക്ക് പുരണ്ടിരുന്നു അതിൽ …..

 

 

“”ഇത്‌,,, ഇത് സെലിന്റെയാ……. “”
പിന്നാലെ വന്ന ജസ്റ്റിൻ എന്റെ കയ്യിൽ നിന്നും ഷാൾ വാങ്ങിച്ചു നോക്കി കൊണ്ട് പറഞ്ഞു….. ഞാൻ ചുറ്റും ഫ്ലാഷ് ലൈറ്റിന്റെ വെട്ടത്തിൽ പരതി….തൊട്ട് കുറച്ചു മുന്നിലായി ഒരു ചെരുപ്പ് കണ്ടു……ജസ്റ്റിൻ പെട്ടന്ന് എന്നെ തള്ളി മാറ്റി ആ ചെരുപ്പ് എടുത്ത് നോക്കി….

 

 

“”അനന്തു ഇത് നോക്ക്….ഇത് സെലിന്റെ ചെരുപ്പാണ്….. അവൾക്ക്,,, അവൾക്കെന്തോ ആപത്ത് സംഭവിച്ചിട്ടുണ്ട്……””

ജസ്റ്റിൻ നിന്ന് ഭയന്ന് വിറയ്ക്കുകയാണ്….അവന്റെ ശബ്ദമെല്ലാം ഇടറിയിരിക്കുന്നു….. എന്റെയും അവസ്ഥ വ്യത്യസ്തമായിരുന്നില്ല….. ഹൃദയമിടിപ്പ് വല്ലാതെ വർദ്ധിക്കുന്ന പോലെ….പേടിയും ടെൻഷനും കാരണം ശ്വാസം മുട്ടുന്നതായി അനുഭവപ്പെട്ടു….സെലിന്റെ ചെരുപ്പും ഷാളും ദേഹത്തോട് ചേർത്തു പിടിച്ച് നിൽക്കുകയാണ് ജസ്റ്റിൻ….അവന്റെ കണ്ണുകളെല്ലാം നിറഞ്ഞിരിക്കുന്നു…..പെട്ടന്ന് മന:സ്സാന്നിധ്യം വീണ്ടെടുത്ത ഞാൻ വേഗം കാവ് ലക്ഷ്യമാക്കി കൊണ്ട് മുന്നോട്ട് നടന്നു…..ജസ്റ്റിനും എന്റെ പിന്നാലെ വന്നു…..

 

 

 

കാവിനരികിലേക്ക് എത്തറായപ്പോഴാണ് അവിടെയുള്ളിൽ പെട്ടെന്ന് ഒരു വെളിച്ചം മിന്നി മറഞ്ഞത്….ഞാൻ വേഗം അങ്ങോട്ടേക്ക് ഓടി….പുറകെ ജസ്റ്റിനും….കാവിന് തൊട്ട് മുന്നിലെത്തിയതും ഉള്ളിൽ നിന്നും

Leave a Reply

Your email address will not be published. Required fields are marked *