❤️അനന്തഭദ്രം 8❤️ [രാജാ]

Posted by

അപ്പോഴാണ് ഹാളിലെ സോഫയിൽ കിടന്നിരുന്ന ഭദ്രയുടെ ഫോൺ എന്റെ കണ്ണിൽപ്പെട്ടത്….. ഞാൻ അത് ഓടി ചെന്ന് എടുത്തു…. പാറ്റേൺ ലോക്ക് തുറന്ന് നോക്കി…… എന്റെയും ഏട്ടത്തിയുടെയും നമ്പറിൽ നിന്നുമുള്ള മിസ്സ്ഡ് കാൾസ് ഉണ്ട്….വീട്ടിൽ നിന്നും വിളിച്ചിട്ടുണ്ട്…..എന്റെയും സെലിന്റെയും നമ്പറിലേക്കാണ് ഭദ്ര അവസാനമായി വിളിച്ചിട്ടുള്ളത്…….

 

“”ഭദ്രാ……ഭദ്രാ……നീ ഇതെവിടെയാ….. സെലിൻ……..സെലിൻ….. “”

വീടിനകത്ത് മുഴുവൻ ഞങ്ങൾ പിന്നെയും അവരെ അന്വേഷിച്ച് നടന്നു…..എവിടെയും അവരെ കാണാനില്ല…. ഞാനും ജസ്റ്റിനും ആകെ പരിഭ്രാന്തരായി…. ശരീരമാകെ തളരുന്നത് പോലെ തോന്നി…….

 

 

“”അനന്തു,,,, അവരിതെവിടെപ്പോയി….. എനിക്കെന്തോ പേടിയാകുന്നു…. അവർക്കെന്തെങ്കിലും ആപത്ത്….. “””

 

 

“”ഏയ്യ് അങ്ങനെയൊന്നുമില്ല…അവരിവിടെ എവിടെയെങ്കിലും കാണും…വാ നമുക്ക് പുറത്തൊക്കെയൊന്ന് നോക്കാം…. “”

എന്റെ തോളിലമർന്ന ഭയന്നു വിറച്ച ജസ്റ്റിന്റെ കൈകളിൽ മുറുകെപ്പിടിച്ചു കൊണ്ട് ഞാൻ പുറത്തേക്ക് നടന്നു…..

 

 

“”ഈ വണ്ടികൾ,,, ഇതാരുടെയാ….?? അനന്തുവിന് പരിചയമുണ്ടോ….??? “”

പുറത്തു കിടന്നിരുന്ന ഡസ്റ്ററിലേക്കും ബൊലേറോയിലേക്കും നോക്കി കൊണ്ട് ജസ്റ്റിൻ ചോദിച്ചു…..

 

“”അറിയില്ല…. എനിക്ക് പരിചയമില്ല……””

കിതപ്പോടെ ഞാൻ മറുപടി പറഞ്ഞു….
ഞങ്ങൾ നേരെ തെങ്ങിൻ പുരയിടത്തിലേക്ക് നടന്നു….അവിടെയുള്ള ഭദ്രയുടെ അച്ഛന്റെയും അമ്മയുടെയും അനിയന്റെയും അസ്ഥിത്തറയിൽ കണ്ട മൺചിരാതിൽ എണ്ണമയമുണ്ട്….ഭദ്ര ഇവിടെ വിളക്ക് വച്ചിട്ടുണ്ടെന്ന് ഉറപ്പാണ്….

 

“’ഇനി ഇപ്പോൾ അവർ കാവിലുണ്ടാകുമോ….അവിടെ വിളക്ക് തെളിയിക്കുന്ന കാര്യം ഭദ്ര പറഞ്ഞിരുന്നു…..“”

Leave a Reply

Your email address will not be published. Required fields are marked *