❤️അനന്തഭദ്രം 8❤️ [രാജാ]

Posted by

മുറ്റത്തേക്ക് കയറ്റാതെ തുറന്ന് കിടക്കുന്ന ഗേറ്റിന്റെ മുൻപിലായി കാർ പാർക്ക് ചെയ്തിട്ട് ഞാനും ജസ്റ്റിനും ഇറങ്ങി….വീടിന്റെ മുൻ വശത്ത് ലൈറ്റ് ഉണ്ട്….. ഉമ്മറ വാതിൽ തുറന്ന് കിടക്കുന്നു…..അകത്തു ഹാളിലും വെളിച്ചം ഉണ്ട്….മുറ്റത്ത് മാറി ഒരരികിലായി നിർത്തിയിട്ടിരിക്കുന്ന സെലിന്റെ ടു വീലർ ഞങ്ങൾ കണ്ടു…. കീയും വണ്ടിയിൽ തന്നെയുണ്ട്….

 

 

 

“”അനന്തു അത് നോക്ക്……””

പെട്ടന്നാണ് ജസ്റ്റിൻ എന്നെ തോളിൽ തട്ടി വിളിച്ചത്….പെട്ടന്ന് തിരിഞ്ഞു നോക്കിയ ഞാൻ അവൻ വിരൽ ചൂണ്ടിയ ഭാഗത്തേക്ക് കണ്ണോടിച്ചു…. വീടിനോട്‌ ചേർന്നുള്ള തെങ്ങിൻ പുരയിടത്തിലേക്കുള്ള വഴിയിലായി ഒരു മെറൂൺ കളർ Renault Duster ഉം വൈറ്റ് കളർ Bolero യും നിർത്തിയിട്ടിരിക്കുന്നു…..

ഞാൻ വേഗം വീടിനകത്തേക്ക് കയറി….. പുറകെ ജസ്റ്റിനും….

 

“”ഭദ്രാ………. ഭദ്രാ………ഭദ്രാ……….. “””

 

“”സെലിൻ………സെലിൻ………. “”

ഞാനും ജസ്റ്റിനും വീടിനകം മുഴുവൻ അവരെ തേടി നടന്നു…..എവിടെയും അവരെ കണ്ടില്ല…….

 

“”അനന്തു ഒന്നിങ്ങോട്ട് വാ….. “”

പെട്ടന്ന് ജസ്റ്റിൻ വിളിക്കുന്നത്‌ കേട്ട് ഞാൻ അങ്ങോട്ട്‌ ഓടി ചെന്നു…. ഡയനിംഗ് ടേബിളിന് അരികിലായി നിൽക്കുകയായിരുന്നു ജസ്റ്റിൻ….

 

 

“”അനന്തു ഇത് നോക്ക് സെലിന്റെ ഫോൺ…. ഇവിടെ ഈ ടേബിളിന്റെ താഴെ കിടന്ന് കിട്ടിയതാ….. “”

ജസ്റ്റിന്റെ കയ്യിലിരുന്ന ഫോൺ ഞാൻ വാങ്ങി നോക്കി….. സെലിന്റെ ഫോണായിരുന്നു അത്….. ഡിസ്പ്ലേ തകർന്നിരിക്കുന്നു അതിന്റെ…..

Leave a Reply

Your email address will not be published. Required fields are marked *