❤️അനന്തഭദ്രം 8❤️ [രാജാ]

Posted by

ഭദ്രയുടെ കവിളിണയിൽ തഴുകി കൊണ്ട് ചോദിച്ചു….

 

“”ഇന്ന് സൺ‌ഡേ അല്ലെ…. നാളെ രാവിലെ ഏട്ടൻ പോയാൽ തിരിച്ചു വരാ ശനിയാഴ്ച രാത്രിയല്ലേ…. “”

അവൾ എന്തോ ആലോചിച്ചു കൊണ്ടെന്ന പോലെയായിരുന്നു സംസാരിച്ചത്……

 

 

“”ഹ്മ്മ് അതെ…. വല്ല്യ ട്രാഫിക്‌ ബ്ലോക്ക്‌ ഒന്നും കിട്ടിയില്ലെങ്കിൽ ശനിയാഴ്ച രാത്രി ഇരുട്ടുന്നതിന് മുന്നേ എത്താൻ പറ്റിയേക്കും ചിലപ്പോൾ….. “’’

 

 

 

“”ശനിയാഴ്ച അച്ഛന്റെയും അമ്മയുടെയും അനിയൻകുട്ടന്റെയും ഓർമ്മ ദിവസാ….അന്ന് അനന്തേട്ടനേയും കൂട്ടി കൊണ്ട് പോയി അവിടെ അസ്ഥിത്തറയിൽ വിളക്ക് വച്ചു തൊഴണമെന്ന് കരുതിയതാ…. കാവിലും വിളക്ക് വച്ച് തൊഴുതിട്ട് നാള് കുറെയായി…. സാരമില്ല ഞാൻ തനിച്ചു പൊക്കോളാം…. “”

 

 

“”ശൊ ആ കാര്യം ഞാൻ വിട്ട് പോയെടാ…. സോറി….. ഞാനൊന്ന് നോക്കട്ടെ ശനിയാഴ്ച നേരത്തെ എത്താൻ പറ്റുമോന്ന്……വൈകുന്നേരമല്ലേ പോണ്ടത്…..???””

 

 

“”സാരല്ല്യ ഏട്ടാ ഞാൻ പൊയ്ക്കോളാം…അനന്തേട്ടന് പറ്റാഞ്ഞിട്ടല്ലേ…. നമുക്ക് ഒരുമിച്ച് വേറെയൊരു ദിവസം പോവാലോ…..”””

 

കുറച്ച് ദിവസം മുൻപ് ഭദ്ര എന്നോട് സൂചിപ്പിച്ചിരുന്നു ഈ കാര്യം…പക്ഷേ തിരക്കുകൾക്കിടയിൽ ഞാനതു വിട്ട് പോയി…. എന്റെ കൊച്ചിയിലേക്കുള്ള യാത്ര കൺഫേം ആയപ്പോൾ പിന്നെ എനിക്കെന്തായാലും വരാൻ പറ്റില്ലന്ന് മനസ്സിലായത് കൊണ്ടാകാം ഭദ്ര വീണ്ടും എന്നോട് അത് പറയാതിരുന്നത്….ഓർമ ദിവസത്തിന്റെ കാര്യം മറന്നു പോയതിൽ എനിക്ക് തെല്ലു ലജ്ജ തോന്നി….

 

 

“”യ്യോ ഏട്ടാ മണി പതിനൊന്നര ആയിട്ടോ…വേഗം ഉറങ്ങാൻ നോക്കിയേ….നാളെ നേരത്തെ പോണ്ടതല്ലേ….. “”

Leave a Reply

Your email address will not be published. Required fields are marked *