❤️അനന്തഭദ്രം 8❤️ [രാജാ]

Posted by

 

 

ഗർഭിണിയായതിന് ശേഷം എന്നും രാത്രി ഉറങ്ങുന്നതിന് മുൻപ് അവളുടെ നഗ്‌നമായ വയറിൽ തഴുകിയും തലോടിയും ചുംബിച്ചും കുറെ സമയം കിടക്കുന്നത് എന്റെ പതിവാണ്…..വയറ്റിൽ കിടക്കുന്ന കുഞ്ഞിനോട് ഞാൻ ഓരോന്ന് പറയും…നാലാം മാസമാകുമ്പോഴേക്കും കുഞ്ഞ് അങ്ങനെ റെസ്പോണ്ട് ചെയ്യില്ലന്ന് പറഞ്ഞ് ഭദ്ര കളിയാക്കുമെങ്കിലും ഞാനത് കാര്യമാക്കാറില്ല…..അങ്ങനെ കിടക്കവേ അന്നത്തെ വിശേഷങ്ങളോരൊന്നായി അവൾ പറയുന്നതിനോടൊപ്പം ഞാൻ മൂളി കേട്ട് കൊണ്ടേയിരിക്കും….അന്ന് രാത്രിയും അങ്ങനെ കിടക്കുകയായിരുന്നു ഞാൻ…ഇനി അങ്ങനെ കിടക്കണമെങ്കിൽ അഞ്ചു ദിവസം കൂടി കഴിയണമല്ലോ എന്ന സങ്കടമായിരുന്നു എനിക്ക്…..

 

 

“”ഏട്ടാ നാളെ ഡ്രൈവ് ചെയ്യുമ്പോൾ സൂക്ഷിച്ചൊക്കെ പോണട്ടോ…. സ്പീഡ് ഒന്നും വേണ്ടാ…. പതുക്കെ പോയാൽ മതി….””

എന്റെ മുടിയിഴകളിൽ തലോടി കൊണ്ട് അവൾ പറഞ്ഞു…..പറയുന്നത് എല്ലാം ഞാൻ മൂളി കേട്ടുവെങ്കിലും പെണ്ണിന്റെ മുഖം കണ്ടാലറിയാം ആള് നല്ല സീരിയസ് ആണ്…ഞാൻ അവളുടെ ഗൗരവം മാറ്റാൻ വേണ്ടി മെല്ലെ അരക്കെട്ടിൽ ഇക്കിളിയിട്ടപ്പോൾ എന്റെ കൈത്തണ്ടയിൽ വേദനിപ്പിക്കാതെയൊന്ന് തല്ലിയ പെണ്ണ് വീണ്ടും തലയിൽ തലോടി കൊണ്ട് കിടന്നു….. എന്നാൽ ഞാൻ പിന്മാറാൻ ഒരുക്കമല്ലായിരുന്നു….. ഒന്നുമില്ലെങ്കിലും എന്റെ പെണ്ണിനേയും അവളുടെ വയറ്റിലുള്ള എന്റെ കുഞ്ഞിനേയും ഇങ്ങനെ കെട്ടിപ്പിടിച്ചു കിടക്കാൻ ഇനി കുറച്ചു ദിവസം കൂടി കഴിയണമല്ലോ…..ഭദ്ര പിന്നെയും ഓരോന്ന് പറഞ്ഞു കൊണ്ടിരുന്നപ്പോൾ ഞാൻ മെല്ലെ അവളുടെ ലെഗ്ഗിൻസ് താഴെക്കൽപ്പം വലിച്ചിട്ട് അരഞ്ഞാണം വെളിയിലെക്കിട്ടു…..എന്റെ പെണ്ണിന്റെ അരക്കെട്ടിന്റെ അഴക് കൂട്ടുന്ന ആ തങ്കാഭരണത്തിൽ ഞാൻ മെല്ലെയൊന്ന് മുത്തി…..

 

“”അമ്മൂസേ നമുക്ക് ഈ പുതിയൊരു അരഞ്ഞാണം മേടിക്കാട്ടോ… ഓൺലൈനിൽ കുറെ നല്ല പുതിയ മോഡൽസ് കണ്ടു…..”””

 

 

 

“”ഏട്ടനെന്താ വെറുതെ കാശ് കളയാൻ….ഇതിന് തന്നെ കുറെ പൈസയായതല്ലേ….എന്നിട്ടാ ഇനി വേറെ ഒന്ന് കൂടി…. എനിക്കിത് മതി…മാത്രമല്ല ഇനി കുറച്ച് കൂടി കഴിഞ്ഞാൽ വയറു വലുതാകും…പിന്നെ അരഞ്ഞാണം ഊരി വയ്ക്കേണ്ടി വരും ഡെലിവറി കഴിയണ വരെ……ഇനി പൊന്ന് വല്ലതും എടുക്കുന്നുണ്ടേൽ അത് നമ്മുടെ കുഞ്ഞിന് മതി…….””

 

 

 

“”എന്റെ കുഞ്ഞിനുള്ളത് ഞാൻ വാങ്ങിച്ചു കൊടുത്തോളം…. ഞാനിപ്പോ എന്റെ കുഞ്ഞിന്റെ അമ്മയുടെ കാര്യമാ പറഞ്ഞെ….. “””

Leave a Reply

Your email address will not be published. Required fields are marked *