❤️അനന്തഭദ്രം 8❤️ [രാജാ]

Posted by

 

ബാത്‌റൂമിൽ കയറി കയ്യും മുഖവുമെല്ലാം കഴുകി പുറത്തിറങ്ങിയപ്പോഴാണ് ഭദ്ര മുറിയിലേക്ക് വന്നത്…..മുറിയിലേക്ക് കയറിയതും അവൾ വാതിലടച്ചു കുറ്റിയിട്ടു….. എന്നിട്ട് ഡ്രെസ്സിങ് ടേബിളിന്റെ അരികിൽ പോയി നിന്ന് സാരി മാറാൻ തുടങ്ങി…. സാരി പൂർണമായും അഴിച്ചു മാറ്റി ഡ്രസ്സ്‌ സ്റ്റാൻഡിലേക്കിട്ടു…..ബ്ലൗസ്സും അടിപ്പാവാടയും ആണ് ഇപ്പോൾ പെണ്ണിന്റെ വേഷം….ഇടയ്ക്കവൾ എന്നെ നോക്കുന്നുണ്ടെങ്കിലും ആ മുഖം പ്രസന്നമായിരുന്നില്ല…അതിന്റെ കാരണം നേരത്തെ അമ്മ പറഞ്ഞത് തന്നെയായിരിക്കും….

 

 

ബ്ലൗസ് ഊരി മാറ്റി ബ്രാ മാത്രം ഇട്ട് കൊണ്ട് ഭദ്ര പാവാട അഴിക്കാൻ തുടങ്ങിയതും ഞാനവളുടെ പുറകിലേക്ക് ചെന്ന് മെല്ലെ വയറിൽ കൈകൾ ചുറ്റി കൊണ്ട് അവളുടെ തോളിൽ തല ചേർത്തു നിന്നു….കണ്ണാടിയിൽ കാണുന്ന ഞങ്ങളുടെ പ്രതിബിംബത്തിൽ നോക്കി കൊണ്ട് ഭദ്ര എന്റെ കവിളിൽ മെല്ലെ തലോടി….നിറഞ്ഞു തുളുമ്പാൻ വെമ്പി നിൽക്കുന്ന ആ കണ്ണുകൾ കൊണ്ട് അവൾ എന്നോട് എന്തേ എന്ന് ചോദിച്ചു….അടുത്ത നിമിഷം അവളെ തിരിച്ചു നിർത്തി ഞാൻ ആ മുഖം കൈ കുമ്പിളിലാക്കി……

 

 

 

“”ഇപ്പോൾ എന്തിനാ എന്റെ പെണ്ണിന് സങ്കടം വരുന്നേ…. ആ ജ്യോൽസ്യൻ എന്തേലും പറഞ്ഞെന്ന് കരുതി, അതോർത്ത് സങ്കടപ്പെടാൻ നിൽക്കുവാണോ നീ….. “”

ഞാൻ പറഞ്ഞത് കേട്ട് നിഷേധാർത്ഥത്തിൽ അവൾ തല കുലുക്കിയെങ്കിലും അവളുടെ കണ്ണുകൾ അനുസരണക്കേട് കാണിച്ചു തുടങ്ങിയിരുന്നു…അത്‌ ഞാൻ കാണാതിരിക്കാൻ വേണ്ടി എന്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തിയ അവളുടെ മുടിയിഴകളിൽ മെല്ലെ തലോടി….

 

“”ദേ അമ്മൂസേ വെറുതെ മനസ്സ് വിഷമിപ്പിക്കാൻ നിൽക്കണ്ടട്ടോ…മ്മടെ കുഞ്ഞാവ വയറ്റിലുള്ളതാ…. “”

എന്റെ നെഞ്ചിൽ നിന്നും അടരാൻ മടിച്ചു നിന്ന അവളെ ബലമായി പിടിച്ചു നേരെ നിർത്തി നെറുകയിൽ മുത്തി…. അൽപ്പനേരം കൂടി എന്റെ നെഞ്ചിൽ ചാരി നിന്ന പെണ്ണിനെ സ്വാന്തനിപ്പിക്കുവാൻ ഞാൻ ഏറെ പണിപ്പെട്ടു…. അമ്മ പറഞ്ഞ പോലെ അമ്പലങ്ങളിൽ എല്ലാം പോകാമെന്നും നേർന്ന വഴിപാടുകളെല്ലാം നടത്താമെന്നുമൊക്കെ ഞാൻ ഭദ്രയ്ക്ക് വാക്ക് കൊടുത്തു…. അതോടെയാണ് സങ്കടമൊക്കെ മാറി പെണ്ണിന്റെ മുഖത്ത് കുറച്ച് തെളിച്ചമൊക്കെ കണ്ടത്….
പാവാട അഴിച്ചു മാറ്റി അവളെ എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള പിങ്ക് കളർ ടോപ്പും സെയിം കളർ ലെഗ്ഗിൻസ്സും ഇടീപ്പിച്ചു…….

 

Leave a Reply

Your email address will not be published. Required fields are marked *