❤️അനന്തഭദ്രം 8❤️ [രാജാ]

Posted by

അതിനെപ്പറ്റി ചോദിക്കാൻ വേണ്ടി കേറിയതാ….. അജയന്റെ ജാതകത്തില് കുഴപ്പങ്ങളൊന്നുമില്ല….. “”

 

 

 

 

“”അപ്പോൾ എനിക്കായിരിക്കുമല്ലേ കുഴപ്പം…….??? “”

അമ്മയുടെ കവിളിണയിലൊന്ന് നുള്ളിക്കൊണ്ട് ഒരു കുസൃതി ചിരിയോടെ ഞാൻ ചോദിച്ചു….

 

 

“”സൂക്ഷിക്കണം മോനെ…. എല്ലാം കൊണ്ടും നിനക്കിപ്പോൾ മോശം സമയമാണെന്നാ അദ്ദേഹം പറഞ്ഞെ…. വളരെയധികം ശ്രദിക്കണംത്രെ…. കുറച്ചു വഴിപാടുകളൊക്കെ നടത്താൻ അദ്ദേഹം നിർദ്ദേശിച്ചിട്ടുണ്ട്…. ഞാനും കുറച്ചൊക്കെ നേർന്നിട്ടുണ്ട്…. നിന്റെ ഒഴിവ് പോലെ നമുക്ക് എല്ലാവർക്കും കൂടി ഒരീസം ഗുരുവായൂരൊന്ന് പോണം…. ഗുരുവായൂരപ്പനെ കണ്ട് തൊഴുതിട്ട് നാള് കുറെയായി….വടക്കുംനാഥനെയും പാറമേക്കാവിലമ്മേയുമൊക്കെ പോയി കാണണം…..”””

 

 

 

 

“”അപ്പോൾ അടുത്ത മാരത്തോൺ അമ്പലദർശനത്തിനുള്ള സമയമായി അല്ലേ അമ്മേ…..?? “”

ഒരു നെടുവീർപ്പോടെ അമ്മ പറഞ്ഞു നിർത്തിയതും കട്ടിലിൽ നിന്നും എഴുന്നേറ്റ ഞാൻ പറഞ്ഞ ആ വാക്കുകളിലെ പരിഹാസം തിരിച്ചറിഞ്ഞ അമ്മ എന്നെ തല്ലാനായി കൈ വീശി…. അത് മുൻ കൂട്ടി കണ്ടത് കൊണ്ട് തന്നെയാണ് ഞാൻ പതിയെ കട്ടിലിൽ നിന്ന് എഴുന്നേറ്റ് അമ്മയുടെ കയ്യകലത്തിൽ നിന്നും മാറി നിന്നത്….

 

 

“”അനന്തുട്ടാ വേണ്ടാട്ടോ നീ…. ഈശ്വരനിന്ദ കാണിച്ചാലുണ്ടല്ലോ….?? ആ ശക്തിയെ മറന്നു ജീവിക്കണ്ടാ…. അതൊരിക്കലും നല്ലതിനായിരിക്കില്ല….”””

പെട്ടെന്നുള്ള ദേഷ്യത്തിൽ അത്രയും പറഞ്ഞു കൊണ്ട് അമ്മ എഴുന്നേറ്റ് പോയി….അല്ലേലും ഈയൊരു കാര്യത്തിൽ അമ്മയെ ധിക്കരിക്കാൻ പറ്റില്ല….കടുത്ത ഈശ്വരവിശ്വാസിയായ അമ്മയ്ക്ക് തമാശയ്ക്കാണെങ്കിൽ പോലും അത്തരം സംസാരങ്ങൾ ഒന്നും ഉൾക്കൊള്ളാനാവില്ല…..

 

 

Leave a Reply

Your email address will not be published. Required fields are marked *