❤️അനന്തഭദ്രം 8❤️ [രാജാ]

Posted by

“””ചേട്ടാ ഈ ചേച്ചിയേം കൂട്ടി ഇനിം വരണേ….. “”
അവിടെ നിന്ന് ഇറങ്ങാൻ നേരം കടയിലെ പയ്യൻ എന്നോട് പറഞ്ഞു..…എങ്ങനെ പറയാതിരിക്കും അമ്മാതിരി തീറ്റയല്ലായിരുന്നോ…..

 

 

വണ്ടിയിൽ കയറി പകുതി എത്തിയില്ല അതിനു മുന്നേ എന്റെ ദേഹത്തേക്കവൾ ഛർദ്ദിച്ചു…വീട്ടിൽ ചെന്ന് നേരം വെളുക്കണ വരെ ഇടയ്ക്കിടയ്ക്ക് ഛർദ്ദിൽ തന്നെയായിരുന്നു…ഭദ്രയെയും കൊണ്ട് രാത്രി പുറത്തു പോയതിനു അമ്മേടെന്നും ഏട്ടത്തീടെന്നും എനിക്ക് കണക്കിന് കേട്ടു വഴക്ക്….പാവം ഛർദ്ദിച്ച് തളർന്നു രാവിലെ എപ്പോഴോ ആണവൾ ഉറങ്ങിയത്…ജോലിക്കു പോകാൻ നേരം ഉണർത്തിയില്ല….. അവളുടെ നെറ്റിയിൽ ഒരുമ്മ കൊടുത്തു ഞാനിറങ്ങി…..

 

 

 

 

ഡെലിവറിയുടെ ടൈം ആകുന്നതിനു മുൻപായി അവൾക്ക് യൂണിവേഴ്സിറ്റി എക്സാം ഉണ്ടാകും…. അത് മിസ്സ്‌ ചെയ്യില്ലെന്നും പരീക്ഷ എഴുതിക്കോളാമെന്നുമാണ് ഭദ്ര പറയുന്നത്….ആ സമയം അവൾക്ക് ഏഴാമത്തെയോ ഏട്ടാമത്തെയോ മാസമാകാനാണ് സാധ്യത….എക്സാം എഴുതുന്ന കാര്യത്തിൽ ഭദ്ര അത്രയും കോൺഫിഡന്റ് ആയ സ്ഥിതിക്ക് ഞാൻ എതിർപ്പൊന്നും പറഞ്ഞില്ല….അവൾക്കത് മാനേജ് ചെയ്യാൻ പറ്റുമെന്നാണ് എന്റെയും വിശ്വാസം…

 

 

 

 

കമ്പനിയുടെ Annual Auditing വർക്സ് നടക്കുന്ന സമയമായിരുന്നു അത്….അതിന്റെ ഭാഗമായി എനിക്ക് കൊച്ചിയിലെ റീജിയണൽ ഓഫീസിലേക്ക് പോകേണ്ട കാര്യമുണ്ടായിരുന്നു…..ആകെ അഞ്ചു ദിവസത്തെ ഡ്യൂട്ടിയാണ്‌ അവിടെ എനിക്ക് assign ചെയ്ത് തന്നിട്ടുള്ളത്…..ഈ യാത്രയുടെ കാര്യം സൂചിപ്പിച്ചപ്പോൾ തന്നെ ഭദ്ര മുഖം വീർപ്പിച്ചാണ് നടപ്പ്….പരിഭവമാണ് പെണ്ണിന്…..അവളുടെ ഭാവം കണ്ടാൽ, ഞാനെന്തോ ഗൾഫിലോട്ട് പോവുകയാണെന്നും മിനിമം ഒരു കൊല്ലമെങ്കിലും കഴിയാതെ ഇനി കാണാൻ പറ്റില്ലന്ന പോലെയാണ്….അതും അവൾ ഗർഭിണിയായിരിക്കുന്ന അവസ്ഥയിൽ….അഞ്ചു ദിവസത്തെ കാര്യമേ ഉള്ളെങ്കിൽ പോലും വിവാഹം കഴിഞ്ഞ് ആദ്യമായിട്ടാണ് ഞങ്ങൾ അത്രയും ദിവസം പോലും പിരിഞ്ഞിരിക്കുന്നത്…..ഈ യാത്ര എനിക്ക് ഒഴിവാക്കാൻ സാധിക്കില്ലെന്ന് അറിഞ്ഞപ്പോൾ തൊട്ട് അവൾ ആകെ സങ്കടത്തിലായി…….എന്നാൽ അവളുടെ മനസ്സിനെ വിഷമിപ്പിച്ച കാര്യങ്ങൾ തന്നെയായിരുന്നു പിന്നെ സംഭവിച്ചത്………

Leave a Reply

Your email address will not be published. Required fields are marked *