ഭദ്രയ്ക്ക് നാലാം മാസം തുടങ്ങി……ഇടയ്ക്കിടയ്ക്ക് ഛർദ്ദിലുമുണ്ട്….
ഒരു ദിവസം രാത്രി കിടന്നുറങ്ങുന്ന എന്നെ അവൾ കുത്തി പൊക്കിയുണർത്തി….
“”ഏട്ടാ ഒന്നെണീക്കു….””
‘”എന്താ എന്ത് പറ്റി വല്ല വല്ലായ്കേം തോന്നുന്നുണ്ടോ….?? “’
“”ഏട്ടാ എനിക്കിപ്പോ തട്ട് ദോശ തിന്നണം….””
“”ഇപ്പളോ ഈ പാതിരാത്രിലോ നാളെ തിന്നാ പോരെ……?? “”
“”പോരാ എനിക്കിപ്പോ തിന്നണം….അവിടെ കടയിൽ പോയി ചൂടോടെ കഴിക്കണം….””
അവൾ വാശി പിടിച്ചു….
ഒടുക്കം ഭദ്രയുടെ ആഗ്രഹത്തിന് മുന്നിൽ ഞാൻ മുട്ടുമടക്കി…. അവളേം കൊണ്ട് വണ്ടിയിൽ കയറി ജംഗ്ഷനിലേക്കു വിട്ടു…പാതി രാത്രി 2 മണി വരെ തുറന്നിരിക്കുന്ന ഒരു കടയുണ്ടവിടെ…
ചെന്നയുടനെ അവൾക്കാവശ്യം ഉള്ളതെല്ലാം അവൾ തന്നെ ഓർഡർ ചെയ്തു. സൊമാലിയയിൽ നിന്നും പട്ടിണി കിടന്നു വന്ന പോലെയാണ് അവൾ വാരി വലിച്ചു തിന്നുന്നത്…ഏതൊക്കെ തിന്നു എന്നതിന് ഒരു കയ്യും കണക്കുമില്ല…
“”ഏട്ടന് വേണ്ടേ……? “”
കഴിക്കുന്നതിനിടയിൽ അവൾ ചോദിച്ചു….
“”ഓ വേണ്ട…..നീ കഴിച്ചോ….. “”
ഒരു ചെറുചിരിയോടെ ഞാൻ പറഞ്ഞു..…അവൾ തിന്നുന്നത് കണ്ടപ്പഴേ എന്റെ വയർ നിറഞ്ഞു,,,മനസ്സും…..