❤️അനന്തഭദ്രം 8❤️ [രാജാ]

Posted by

മരിച്ചു പോയ പപ്പയെപ്പറ്റി എപ്പോഴും വാചാലനാകാറുള്ള ജസ്റ്റിന്റെ അടുത്ത് ഇന്ന് വരെയും മമ്മിയെപ്പറ്റി ഞാൻ ചോദിച്ചിട്ടില്ലായിരുന്നു….അത് ജസ്റ്റിന് സംസാരിക്കാൻ തീരെ താല്പര്യമില്ലാത്ത വിഷയമാണെന്ന് സെലിൻ തന്നെ എന്നോട് സൂചിപ്പിച്ചിട്ടുണ്ട്….എന്നാൽ ഇപ്പോൾ ഞാൻ ചോദിക്കാതെ തന്നെ ജസ്റ്റിൻ തന്റെ മനസ്സ് തുറക്കുന്നതായി എനിക്ക് തോന്നി….

 

 

“”യു നോ അനന്തു,,, പപ്പ മരിച്ചതിനു ശേഷം എനിക്ക് എല്ലാം എന്റെ മമ്മിയായിരുന്നു….എനിക്ക് മമ്മിയും മമ്മിക്ക് ഞാനും….അങ്ങനെയാണ്‌ ഞങ്ങൾ കഴിഞ്ഞിരുന്നത്….സ്വത്തിൽ കണ്ണ് വച്ച് കൊണ്ട് സഹതാപം നടിച്ച് അടുത്ത് കൂടിയവരെ എല്ലാം തിരിച്ചറിഞ്ഞ് ഞങ്ങൾ അകറ്റി നിർത്തിയിരുന്നു…എപ്പോഴും എന്തിനും ഞങ്ങൾക്ക് സഹായത്തിനുണ്ടായിരുന്നത് പപ്പയുടെ ഒരു ഫ്രണ്ട് ആയിരുന്നു……രാവെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ആള് ഞങ്ങളുടെ ആവശ്യങ്ങൾക്കെല്ലാം ഓടിയെത്തി……പക്ഷെ അയാളുടെ കണ്ണ് എന്റെ യവ്വനം വിടാത്ത മമ്മിയിലായിരുന്നു….എന്റെ പപ്പയെ മറന്ന് മമ്മിയും അയാളെ ആഗ്രഹിച്ചിരുന്നുവെന്ന് തിരിച്ചറിയാൻ എനിക്ക് കഴിഞ്ഞില്ല…..ഒരു ദിവസം സ്കൂൾ വിട്ട് വന്ന ഞാൻ കണ്ട ആ കാഴ്ച ഇന്നും എന്റെ മനസ്സിലുണ്ട്…..ലോകത്ത് ഒരു മകനും സ്വന്തം അമ്മയെ കാണാൻ പാടില്ലാത്ത രീതിയിൽ അയാളോടൊപ്പം ഞാൻ കണ്ടു…..പപ്പ മരിച്ചതിനു ശേഷം ഞാൻ ഏറ്റവും അധികം ചങ്ക് പൊട്ടി കരഞ്ഞത് അന്നാണ്…എന്നെ തനിച്ചാക്കി പോയതിന് പാവം എന്റെ പപ്പയോട് ഒരു നിമിഷത്തെക്കെങ്കിലും എനിക്ക് ദേഷ്യം തോന്നിപ്പോയത് നശിച്ച ആ ദിവസമാണ്…….എല്ലാം ഞാൻ അറിഞ്ഞ സ്ഥിതിക്ക് പിന്നയൊരു മറ അവരുടെ റിലേഷന് ആവശ്യമില്ലായിരുന്നു…..അവർ വിവാഹം കഴിച്ചു…..ആദ്യഭർത്താവിൽ ഉണ്ടായ മകൻ മമ്മിയുടെ പുതിയ ജീവിതത്തിന് ഒരു തടസ്സമായി തുടങ്ങി എന്ന് മനസ്സിലാക്കാനുള്ള പക്വതയൊക്കെ അന്നത്തെ ആ പതിനൊന്നു വയസ്സ്ക്കാരനുണ്ടായിരുന്നു….ഞാനായിട്ട് സ്വയം ഒഴിഞ്ഞു മാറി കൊടുക്കുകയായിരുന്നു……കാമം തലയ്ക്ക് പിടിച്ചു കഴിഞ്ഞാൽ പിന്നെ എന്ത് മകൻ…??? എന്ത് സ്വന്തം ചോര……??? “””

ജീവനില്ലാത്ത ഒരു പുഞ്ചിരിയോടെ ജസ്റ്റിൻ പറഞ്ഞു നിർത്തി…..ഞാൻ കൂടുതലൊന്നും ചോദിച്ചില്ല.,. ജസ്റ്റിൻ പതിയെ പുറം കാഴ്ചകളിലേക്ക് കണ്ണോടിച്ചു…..

 

 

 

“”കുറച്ച് നാള് കൊണ്ട് നടന്ന് പൂതി തീർന്നപ്പോൾ അയാള് അവരെ ഉപേക്ഷിച്ചിട്ട് പോയി….ഇപ്പോൾ ദുബായിൽ ഞങ്ങളുടെ ഒരു അകന്ന ബന്ധുവിന്റെ വീട്ടിൽ അഗതിയെപ്പോലെ കഴിയുന്നുണ്ടവർ….””

റയിൽവെ സ്റ്റേഷന് മുന്നിലെ പാർക്കിങ്ങിൽ കാർ നിർത്തി ഇറങ്ങാൻ നേരം അത് പറയുമ്പോഴും ജസ്റ്റിന്റെ ചുണ്ടിൽ പുച്ഛം കലർന്ന ആ പുഞ്ചിരി ബാക്കിയായിരുന്നു…..കാമഭ്രാന്ത് തലയ്ക്ക് പിടിച്ച് ബന്ധങ്ങൾ മറക്കുന്ന മനുഷ്യജീവിതങ്ങളെ കാത്തിരിക്കുന്ന പരിണിതഫലങ്ങൾ അവർ ചെയ്ത പാപത്തിന്റെ ശമ്പളമായിരിക്കും എന്ന ഓർമ്മപ്പെടുത്തലാണ് ജസ്റ്റിന്റെ മമ്മിയെപ്പോലെയുള്ളവരുടെ അനുഭവങ്ങൾ……എന്നോട് യാത്രയും പറഞ്ഞ് നടന്നകലുന്ന ജസ്റ്റിനെ അല്പനേരം നോക്കിയിരുന്ന ഞാൻ പതിയെ കാർ മുന്നോട്ട് എടുത്തു……..

 

 

 

Leave a Reply

Your email address will not be published. Required fields are marked *