❤️അനന്തഭദ്രം 8❤️ [രാജാ]

Posted by

 

 

ഞാൻ അച്ഛനാകാൻ പോകുന്ന സന്തോഷവാർത്ത അറിഞ്ഞപ്പോൾ ഫ്രണ്ട്സും സഹപ്രവർത്തകരുമെല്ലാം ട്രീറ്റ്‌ ആവശ്യപ്പെട്ടിരുന്നു….ഞാൻ അത് ചെയ്യുകയും ഉണ്ടായി…..കുറച്ചു ദിവസം കൂടി കഴിഞ്ഞാണ് സെലിനും ജസ്റ്റിനും ഞാൻ ട്രീറ്റ്‌ കൊടുത്തത്…..ജസ്റ്റിൻ ഫ്രീ ആകുന്ന ഒരു ദിവസം നടത്താം എന്ന് കരുതിയാണ് ലേറ്റ് ആയത്…..അന്ന് ജസ്റ്റിൻ വിരുന്നിൽ പങ്കെടുക്കാൻ തൃശ്ശൂരിലേക്ക് വന്നു…..തൊട്ടടുത്ത ദിവസം തന്നെ ചെന്നൈയിലേക്ക് മടങ്ങേണ്ടതിനാൽ വിരുന്ന് കഴിഞ്ഞ് രാത്രിയിലെ ട്രെയിനിൽ തന്നെ മടങ്ങണമെന്ന് ജസ്റ്റിൻ ആവശ്യപ്പെട്ടു…..സെലിനെ വീട്ടിൽ വിട്ട് ജസ്റ്റിനെ റെയിൽവേ സ്റ്റേഷനിൽ കൊണ്ട് വിടാൻ ഞാൻ പോയി…..ഭദ്ര വിരുന്നിൽ പങ്കെടുത്തിരുന്നില്ലെങ്കിലും ജസ്റ്റിനും സെലിനും കൂടി ഭദ്രയെ വീട്ടിൽ വന്ന് കണ്ട് ആശംസകൾ അറിയിച്ചിരുന്നു……..

 

 

 

റെയിൽവേ സ്റ്റേഷനിലേക്കുള്ള യാത്രയ്ക്കിടയില് ജസ്റ്റിന് ഒരു കാൾ വന്നു…..

ജസ്റ്റിൻ കൂടുതലൊന്നും സംസാരിക്കാതെ മറുതലയ്‌ക്കൽ നിന്നും പറയുന്നതിനെല്ലാം മൂളി കൊണ്ടിരുന്നു…പെട്ടന്ന് തന്നെ ജസ്റ്റിൻ കാൾ കട്ട്‌ ചെയ്തു…പക്ഷെ അതിന് ശേഷം ജസ്റ്റിൻ വളരെ ഡിസ്റ്റർബ്ഡ് ആയ പോലെ എനിക്ക് തോന്നി…അത്‌ വരെയും എന്നോട് ഹാപ്പിയായി സംസാരിച്ചോണ്ട് ഇരുന്ന ആൾക്ക് ഇതെന്തു പറ്റി എന്നായിരുന്നു എന്റെ സംശയം…..

 

“”എന്താ ജസ്റ്റിൻ,,, വാട്ട്‌ ഹാപ്പെൻഡ്…ആരാ വിളിച്ചേ…..?? “’

 

 

“”that was my mom……””
അല്പനേരം എന്തോ ആലോചിച്ചിട്ടിരുന്ന ജസ്റ്റിൻ നിസ്സംഗതയോടെ എനിക്ക് മറുപടി തന്നു…..

 

“”നിങ്ങൾ തമ്മിൽ ഇപ്പോൾ……””

 

 

“”യെസ്.. കോൺടാക്ട് ഉണ്ട് ഇപ്പൊഴും…എത്രയൊക്കെ തള്ളിപ്പറഞ്ഞാലും അവർ എന്റെ അമ്മയല്ലാതാകില്ലല്ലോ എല്ലാവരുടെയും മുന്നിൽ…. സൊ അതിന്റെ പുറത്തുള്ള,,, ജസ്റ്റ്‌ എ ഫോർമൽ റിലേഷൻഷിപ്പ്…അതും മറ്റുള്ളവരെ ബോധിപ്പിക്കാൻ വേണ്ടി ആണെന്ന് മാത്രം…. “”

നിർവികാരതയോടെ സംസാരിക്കുമ്പോഴും തന്റെ വാക്കുകളിൽ ജസ്റ്റിൻ അടക്കിവച്ചിരുന്ന അമർഷവും സങ്കടവും എനിക്ക് മനസ്സിലാകുന്നുണ്ടായിരുന്നു…

Leave a Reply

Your email address will not be published. Required fields are marked *