❤️അനന്തഭദ്രം 8❤️ [രാജാ]

Posted by

എന്തായാലും ഒരു സത്യം ഞാൻ അപ്പോൾ മനസ്സിലാക്കി…ആണൊരുത്തൻ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് അവൻ ഒരച്ഛനാകാൻ പോകുന്നുവെന്ന് അവന്റെ ഭാര്യ പറഞ്ഞറിയുമ്പോഴാണ്…. ആ ഒരു നിമിഷത്തെ ഫീൽ,,, അതൊരിക്കലും പറഞ്ഞറിയിക്കാൻ കഴിയില്ല,, സ്വയം അനുഭവിച്ചു തന്നെ അറിയണം…..

 

 

 

 

ദിവസങ്ങൾ കടന്നു പോയി….ഭദ്രയ്ക്കിത് മൂന്നാമത്തെ മാസമാണ്……..ആദ്യത്തെ സ്കാനിങ്ങിനു വേണ്ടി അടുത്തുള്ള ഹോസ്പിറ്റലിൽ പോയി…ബ്ലാഡർ നിറയാൻ വയർ നിറയെ വെള്ളം കുടിക്കണം…പാവം വെള്ളം കുടിച്ചു ഒരു പരുവമായി….

’’ഭദ്ര അനന്തകൃഷ്ണൻ….”

സിസ്റ്റർ ഉറക്കെ അവളുടെ പേര് വിളിച്ചു…ഞാൻ അവളേം കൊണ്ട് അകത്തേക്ക് കയറി…

“അതേയ് അൾട്രാ സൗണ്ട് സ്കാനിങ് ആണ്.. പാന്റ് ഊരണം’’

സിസ്റ്റർ പറഞ്ഞു. അവൾക്കു ആകെ നാണം… പരിശോധിക്കാൻ ഒരു ആൺ ഡോക്ടർ ആണിരിക്കുന്നത്…ഭദ്ര മടിയോടെ എന്റെ നേരെ നോക്കി…

 

“”സാരമില്ല നമ്മടെ കുഞ്ഞിന് വേണ്ടിയല്ലേ നീ ചെല്ലു…””

ഞാനവളുടെ തോളിൽ ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു……അവൾ വന്നു ബെഡിൽ കിടന്നു ….അടുത്ത് തന്നെ ഒരു സ്ക്രീൻ വെച്ചിട്ടുണ്ട് അതിലൂടെ നമുക്ക് കുഞ്ഞിനെ കാണാം..ആദ്യമായി ഞാൻ എന്റെ കുഞ്ഞനങ്ങുന്നത് കണ്ടു….എന്റെ കണ്ണ് നിറഞ്ഞു പോയി…ശരിക്കും കാണാൻ വയ്യ എന്നാലും അവൾടെ വയറിൽ കിടന്നു കുഞ്ഞ് അങ്ങോട്ടും ഇങ്ങോട്ടും അനങ്ങുന്നത് ഞാൻ കണ്ടു…

സ്കാനിംഗ് കഴിഞ്ഞു അവൾ ടോയ്‌ലെറ്റിലേക്കു ഒരോട്ടമായിരുന്നു….എനിക്ക് സങ്കടം വന്നു അന്നേരം…..പാവം ഒക്കെ ഇനി ഒറ്റയ്ക്ക് അനുഭവിക്കണല്ലോ എന്നോർത്തു…ഗർഭിണി ആയ ഭാര്യക്ക് സ്നേഹവും കരുതലും കൊടുക്കുക എന്നതൊഴിച്ചു വേറെ ഒന്നും ഈ കാര്യത്തിൽ ആണുങ്ങളെ കൊണ്ട് ചെയ്യാൻ പറ്റില്ല….

ഓരോ ദിവസം കഴിയുന്തോറും ഭദ്ര കൂടുതൽ സുന്ദരിയായി വന്നു…എനിക്ക് അന്നേരം അവളെ ഒന്നൂടെ കെട്ടാൻ തോന്നി…ശരിക്കും ഗർഭിണിയാവുമ്പോഴാണ് ഒരു പെണ്ണ് കൂടുതൽ സുന്ദരിയാവുന്നത് എന്ന് പറയുന്നത് വളരെ ശരിയാണ് കേട്ടോ…

Leave a Reply

Your email address will not be published. Required fields are marked *