❤️അനന്തഭദ്രം 8❤️ [രാജാ]

Posted by

“”ആഹാ ഇങ്ങനെ തിരിഞ്ഞു നിൽക്കാനാണോ പെണ്ണേ എന്നെ വിളിച്ചു വരുത്തിയത്…””

പുറകിലൂടെ ചെന്ന് അവളുടെ ഇടുപ്പിൽ കൈ ചുറ്റി കെട്ടിപ്പിടിച്ചു കൊണ്ട് ഞാൻ തോളിൽ തല ചേർത്തു….അവൾ നിന്നു വിറയ്ക്കുകയാണ്…ഞാൻ ഭദ്രയെ പിടിച്ച് എന്റെ നേരെ തിരിച്ചു നിർത്തി….

 

“”അതേയ് എന്റെ ഭാര്യക്ക് എന്തോ എന്നോട് നേരിട്ട് പറയാൻ ഉണ്ടെന്ന് പറഞ്ഞല്ലോ…മ്മ് എന്താ അത്…?വേഗം പറഞ്ഞെ മോള്….“”

താടിത്തുമ്പിൽ പിടിച്ചുയർത്തിയ എന്റെ പെണ്ണിന്റെ മുഖത്ത് നോക്കി ഞാൻ വാത്സല്യത്തോടെ ചോദിച്ചു….. അവളുടെ കണ്ണുകൾ ഈറനണിഞ്ഞിരുന്നു….കവിളിണയിൽ തഴുകിയ എന്റെ കൈയെടുത്ത് അവളുടെ വയറിൽ വച്ച് കൊണ്ട് ഭദ്ര ‘അതെ’ എന്നർത്ഥത്തിൽ തലയാട്ടി….ആ ഒരൊറ്റ സിഗ്നലിൽ എന്റെ തലയിലെ ബൾബുകളെല്ലാം ഒരുമിച്ച് കത്തി….

 

 

“”നമുക്ക്,,, നമുക്കൊരു കുഞ്ഞു പിറക്കാൻ പോകുന്നു അനന്തേട്ടാ…. നമ്മൾ അച്ഛനും അമ്മയും ആകാൻ പോവാ…””

സന്തോഷം കൊണ്ട് നിറഞ്ഞ കണ്ണുകളോടെ അവൾ എന്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി…..ഞാൻ എന്റെ പെണ്ണിനെ മുറുകെ കെട്ടിപ്പിടിച്ചു കൊണ്ട് നെറുകയിൽ ചുംബിച്ചു…..പതിയെ അവളുടെ മുന്നിൽ മുട്ട് കുത്തി.. അവളുടെ ഇടുപ്പിലൂടെ ചുറ്റിപ്പിടിച്ചു കൊണ്ട് വയറിലേക്ക് മുഖം ചേർത്ത് ഞാൻ അല്പനേരം ഇരുന്നു…അവിടം മെല്ലെയൊന്ന് അമർത്തി ചുംബിച്ചു…എന്റെ മുടിയിഴകളിൽ വിരലോടിച്ച ഭദ്രയുടെ കണ്ണുകളിൽ നിന്നും സന്തോഷാശ്രുക്കൾ പൊഴിയുന്നുണ്ടായിരുന്നു….
എഴുന്നേറ്റു നിന്ന് ഞാൻ എന്റെ പെണ്ണിനെ പിന്നെയും വാരിപ്പുണർന്നു……ഞാൻ ഒരച്ഛനാകാൻ പോകുന്നു…. അന്നേരം ഞാൻ അനുഭവിച്ച സന്തോഷത്തിന് അതിരില്ലായിരുന്നു…..ഭദ്ര എന്റെ നെഞ്ചിൽ മുഖമമർത്തി ഒരുപാട് നേരം അങ്ങനെ നിന്നു….അപ്പോൾ അതവൾ ആഗ്രഹിച്ചിട്ടുണ്ടായിരിക്കണം…..

 

 

 

“”അതേയ് പറഞ്ഞോ…. എന്താ എന്റെ തങ്കക്കുടത്തിനു വേണ്ടത് ഇപ്പോൾ….?’”

അവളുടെ സീമെന്ത രേഖയിൽ ചുംബിച്ചു കൊണ്ട് ഞാൻ ചോദിച്ചു….
ഒന്നും വേണ്ടെന്ന അർത്ഥത്തിൽ തലയാട്ടി കൊണ്ട് അവൾ എന്നെ മുറുകെ കെട്ടിപ്പിടിച്ചു….

Leave a Reply

Your email address will not be published. Required fields are marked *