❤️അനന്തഭദ്രം 8❤️ [രാജാ]

Posted by

 

 

“”മുന്നിലെ റോഡിന്റെ ഓപ്പോസിറ്റ് സൈഡിലായി ഒരു മാരുതി ആൾട്ടോ പാർക്ക്‌ ചെയ്തിട്ടുണ്ട്…. “”

ഭദ്ര പറഞ്ഞത് പ്രകാരം അല്പനിമിഷം കഴിഞ്ഞ് ഒരു കൈ കൊണ്ട് ചെറുതായി മുഖം മറച്ചു പിടിച്ച് ഞാൻ ഇടം കണ്ണോടിച്ചു….അവൾ പറഞ്ഞത് ശരിയാണ്…ഒരു ഓഫ് വൈറ്റ് കളർ മാരുതി ആൾട്ടോ അവിടെ കിടപ്പുണ്ട്…..

 

“”നമ്മൾ റിസോർട്ടിൽ നിന്നും ഇറങ്ങിയപ്പോൾ തൊട്ട് ആ കാർ നമ്മുടെ പിന്നാലെയുണ്ട്…ഞാൻ ശ്രദിച്ചായിരുന്നു…. ഇപ്പോൾ തന്നെ ഞാൻ കണ്ടതാ ആ ഡ്രൈവിംഗ് സീറ്റിൽ ഇരിക്കുന്ന ആൾ നമ്മളെ തന്നെ നോക്കി കൊണ്ട് ഇരിക്കുകയായിരുന്നു….ഞാൻ കണ്ടു എന്ന് മനസ്സിലായതും അയാൾ വിൻഡോ ഗ്ലാസ്സ് കയറ്റിയിട്ടു….. “”

 

 

“”ആർ യു ഷുവർ….. “””

 

 

“”അതെ ഏട്ടാ,,, എനിക്കുറപ്പുണ്ട് അയാൾ നമ്മളെ തന്നെ ഫോളോ ചെയ്യുകയാണ്…. “’
ഭദ്ര നിസ്സംശയം മറുപടി പറഞ്ഞു…. അത് കേട്ട് ജസ്റ്റ്‌ ഞാനൊന്ന് അങ്ങോട്ടേക്ക് നോക്കിയതും പൊടുന്നനെ ആ കാർ സ്റ്റാർട്ട്‌ ചെയ്ത് ശരവേഗത്തിൽ അവിടെ നിന്നും പാഞ്ഞു പോയി…വണ്ടി നമ്പർ നോട്ട് ചെയ്യാൻ ശ്രമിച്ചെങ്കിലും റോഡിലെ തിരക്കുകൾക്കിടയിൽ എനിക്കതിനു സാധിച്ചില്ല…ഭദ്രയും നമ്പർ നോട്ട് ചെയ്യാൻ വിട്ട് പോയി….അല്ലേലും ചിലപ്പോൾ ആ നമ്പർ ഫേക്ക് ആകാനും സാധ്യത ഉണ്ട്….

 

 

“”നീ അത് വിട് അമ്മൂസേ,,, അത് വല്ല വായ്‌നോക്കികളും ആയിരിക്കും…””

ചിന്താഭാരവും ടെൻഷനും തൂങ്ങിയ എന്റെ പെണ്ണിന്റെ മുഖം കണ്ടതും അവളെ ആശ്വസിപ്പിക്കാനെന്നോണം ഞാൻ പറഞ്ഞു…….
റിസോർട്ടിലെ തലേ രാത്രി സമ്മാനിച്ച മോശം എക്സ്പീരിയൻസിൽ നിന്നും റിക്കവർ ആകാൻ വേറെ കുറച്ചു സ്ഥലങ്ങൾ കൂടി വിസിറ്റ് ചെയ്ത് ആസ്വദിച്ച ഞങ്ങൾ രണ്ട് ദിവസം കൂടി കഴിഞ്ഞതിനു ശേഷമാണ് വീട്ടിലേക്ക് മടങ്ങിയത്………

*******—–***********************

ഒരു ദിവസം ഓഫീസിലെ ജോലിത്തിരക്കുകളിൽ മുഴുകിയിരിക്കുന്നതിനിടയിലൊന്ന് നടു നിവർത്താൻ ഫ്രീ ആയപ്പോഴായിരുന്നു ഫോൺ എടുത്തു നോക്കിയത്….. ഭദ്രയുടെ നാല് മിസ്ഡ് കാൾ….

Leave a Reply

Your email address will not be published. Required fields are marked *