❤️അനന്തഭദ്രം 8❤️ [രാജാ]

Posted by

ദേഷ്യത്തിലായിരിക്കും എന്ന് കരുതിയാകാം ഭദ്ര എന്നോട് സംസാരിക്കാൻ മടിച്ച് ഇരിക്കുന്നത്….എന്നാൽ എന്റെ മനസ്സ് മുഴുവൻ മോഹൻ സർ പറഞ്ഞ കാര്യങ്ങൾ കേട്ട് ഉഴറുകയായിരുന്നു…മനസ്സിൽ ചിന്താഭാരം തൂങ്ങിയതും അക്‌സെലിറേറ്ററിലെ കാൽ അയഞ്ഞു..കാർ പതുക്കെ നീങ്ങാൻ തുടങ്ങി…അമ്മുവിനോട് ഇനിയും മിണ്ടാതിരിക്കുന്നത് അവളെ കൂടുതൽ വിഷമിപ്പിക്കുമെന്ന് തോന്നിയതിനാൽ എന്തെങ്കിലും ചോദിക്കാൻ തുനിഞ്ഞ എന്നെ മറികടന്ന് കൊണ്ട് ഞങ്ങൾക്കിടയിലെ മൗനം ഭേദിച്ചത് അവൾ തന്നെയായിരുന്നു…..

 

 

“”അനന്തേട്ടനോട് പറഞ്ഞ സമയത്ത് വെസ്റ്റ്ഫോർട്ടിൽ എത്താൻ വേണ്ടി ഞാൻ നേരത്തെ തന്നെ ഹോസ്പിറ്റലിൽ നിന്നും ഇറങ്ങിയതായിരുന്നു…. ഓട്ടോയിൽ കയറി ഇവിടെ എത്തറായപ്പോൾ ഏട്ടനെ വിളിക്കാൻ വേണ്ടി ബാഗിൽ ഫോൺ നോക്കിയിട്ട് കണ്ടില്ല…..അപ്പോഴാണ് ഫോൺ ഞാൻ ഹോസ്പിറ്റലിൽ നിർമ്മലേച്ചിയുടെ റൂമിൽ മറന്നു വച്ചാണ് പോന്നതെന്ന് മനസ്സിലായെ….ഞാൻ വേഗം ഹോസ്പിറ്റലിലേക്ക് തിരിച്ചു പോയി….നല്ല ട്രാഫിക് ബ്ലോക്ക്‌ ഉണ്ടായിരുന്നതോണ്ട് അവിടെ തിരിച്ചെത്താൻ കുറെ സമയമെടുത്തു…പറഞ്ഞ സമയമായിട്ടും എന്നെ കാണാത്തോണ്ട് അനന്തേട്ടൻ ഫോണിൽ വിളിക്കുമെന്ന് എനിക്ക് അറിയാമായിരുന്നു….അവിടെ ചെന്ന് ഫോൺ എടുത്തപ്പോൾ അനന്തേട്ടന്റെ മിസ്സ്ഡ് കാൾ കണ്ട് ഞാൻ തിരിച്ചു വിളിച്ചതാ…നെറ്റ്‌വർക്ക് ഇല്ലാത്തോണ്ട് കാൾ കണക്ട് ആയില്ല….പിന്നെയും ധൃതി പിടിച്ചു വിളിക്കുന്നതിനിടയിൽ ഫോൺ സ്വിച്ച് ഓഫ്‌ ആയിപ്പോയി….ഞാൻ എത്ര നോക്കിയിട്ടും ഓൺ ആക്കാൻ പറ്റിയില്ല…എനിക്കാകെ ടെൻഷൻ ആയി….അനന്തേട്ടൻ എത്തുമ്പോഴേക്കും അവിടെ എത്തണമെന്ന് ചിന്തയേ എനിക്കപ്പോൾ ഉണ്ടായുള്ളൂ…..അങ്ങനെ വേഗം പോരാൻ നിൽക്കുമ്പോഴാ ഹോസ്പിറ്റലിൽ വച്ച് ഗംഗേച്ചിയെ കണ്ടത്….ഗംഗേച്ചി ഡ്രോപ്പ് ചെയ്യാമെന്ന് പറഞ്ഞപ്പോൾ ഞാൻ കൂടെ പോന്നു….ഇവിടെ എത്താറായപ്പോഴാ ഫോൺ ഒന്ന് ഓൺ ആയി കിട്ടിയത്….ഗംഗേച്ചിയാ ഫോൺ റെഡി ആക്കി തന്നേ…. “”

 

 

എന്റെ പ്രതികരണം എന്താകുമെന്ന് പേടിച്ചിട്ടാവണം തെല്ലു പരിഭ്രമത്തോടെ നേർത്ത ശബ്ദത്തിൽ അവൾ പറയുന്നത് കേട്ട് ഞാൻ തല ചെരിച്ചൊന്ന് പെണ്ണിനെ നോക്കി..അപ്പോഴും ഗൗരവം വിടാത്ത എന്റെ മുഖം കണ്ട് പെണ്ണ് ചുണ്ട് കൂട്ടിപ്പിടിച്ചു ദയാപൂർവ്വം മിഴിമുനയെറിഞ്ഞു…..

 

 

‘”ഞാൻ പറഞ്ഞതു സത്യാ ഏട്ടാ…എന്നോട് ഇനിയും ഇങ്ങനെ മിണ്ടാതിരിക്കല്ലേ,, എനിക്ക് സങ്കടാവ്ണ്ട്ട്ടോ…അനന്തേട്ടനറിയാലോ എനിക്കാ ആ ഫോൺ കയ്യിൽ കിട്ടിയിട്ട് ഒരാഴ്ച പോലും ആയിട്ടില്ല എന്ന്….എന്റെ ജീവിതത്തിൽ ആദ്യമായിട്ടാ ഞാൻ അങ്ങനത്തെ നല്ല ഫോണൊക്കെ ഉപയോഗിക്കണേ…. അതിലെ പല ഫീച്ചേഴ്സും ഞാൻ പഠിച്ചു വരുന്നതേയുള്ളു….ഏട്ടൻ പറഞ്ഞു തന്നത്‌ പോലും എനിക്ക് ചില നേരത്ത് ഓർമ്മ നിക്കണില്ലാ….അതാ എനിക്കാ അന്നേരം ആകെ ടെൻഷൻ ആയെ….പിന്നെ അനന്തേട്ടൻ എന്നെ അവിടെ കാണാതെ കാത്തു നിൽക്കുവായിരിക്കുല്ലോ എന്നും കൂടെ ഓർത്തപ്പോൾ ഞാൻ ആകെ വല്ലാണ്ടായി….. സോറി ഏട്ടാ….…എന്തെങ്കിലും എന്നോടൊന്ന് മിണ്ട്….പ്ലീസ് ഇങ്ങനെ മിണ്ടാതെയിരിക്കല്ലേ….. “”

Leave a Reply

Your email address will not be published. Required fields are marked *