❤️അനന്തഭദ്രം 8❤️ [രാജാ]

Posted by

 

 

“”ആ റൂമിൽ എന്തെങ്കിലും പ്രശനമുണ്ടോ….??? “”

ഭദ്രയായിരുന്നു ആകാംഷയോടെ അത് അയാളോട് ചോദിച്ചത്….

 

“”അത് മാഡം……. “”

അയാൾ ചെറുതായൊന്ന് പരുങ്ങി….

 

“”ആ റൂമിൽ വച്ച് ഒരു ഇരട്ട കൊലപാതകം നടന്നിട്ടുണ്ട്…ഒന്നര വർഷം മുൻപ്….. ഇത് പോലെ ഹണി മൂൺ ആഘോഷിക്കാൻ വന്ന ദമ്പതികളായിരുന്നു അത്…..ആ ആണിന്റെ ബോഡി കഴുത്ത്‌ അറുത്ത നിലയിലും പെണ്ണിന്റേത് കത്തി കരിഞ്ഞ നിലയിലും…പക്ഷെ, ആ റൂമിലെ വേറെയൊന്നും കത്തിയിട്ടുമില്ല മറ്റ് നാശനഷ്ട്ടങ്ങളൊന്നും സംഭവിച്ചിട്ടുമില്ല….അതാണ് ആ സംഭവത്തിന്റെ ദുരൂഹത കൂട്ടിയത്…. പോലീസ് അന്വേഷണം എങ്ങും ചെന്നെത്തിയില്ല…. ആ കൊലപാതകങ്ങളുടെ രഹസ്യം ഇന്നും അജ്ഞാതമാണ്……പക്ഷെ ഈ സംഭവത്തിന് ശേഷം ആ മുറിയിൽ താമസിക്കുന്നവർക്കെല്ലാം മോശം അനുഭവങ്ങൾ ഉണ്ടാകാൻ തുടങ്ങി…. ഒടുക്കം പരാതികൾ കൂടിയപ്പോൾ മാനേജ്മെന്റ് ആ റൂം പൂട്ടി സീൽ ചെയ്തതാണ്….അങ്ങനെ മാസങ്ങൾക്ക് ശേഷം റിനോവേഷൻ വർക്കുകളൊക്കെ നടത്തി ബുക്കിംഗ്ന് ഇട്ട ആ റൂമിലേക്ക് ആദ്യമായി താമസിക്കാൻ വന്നത് നിങ്ങളാണ്….മുൻപ് താമസിച്ചവർക്കുണ്ടായ അനുഭവങ്ങൾ വച്ച് നോക്കിയാൽ നിങ്ങൾക്ക് അരുതാത്തതൊന്നും സംഭവിക്കാതിരുന്നത് തന്നെ വലിയ കാര്യം……””

 

 

അയാൾ പറയുന്നത് കേട്ട് സ്തബ്ദരായി നിൽക്കുകയായിരുന്നു ഞാനും ഭദ്രയും….കൂടുതലൊന്നും ചോദിക്കാനും പറയാനും സാധിക്കാത്ത അവസ്ഥ….ഭദ്രയുടെ മുഖത്ത് ഭയം നിഴലിച്ചിരുന്നു….താമസിയാതെ ഞങ്ങൾ ആ സെക്യൂരിറ്റിയോട് യാത്ര പറഞ്ഞിറങ്ങി…….റിസോർട്ടിൽ നിന്നും ഇറങ്ങി ഏകദേശം ഒരു നാലഞ്ച് കിലോമീറ്റർ പോയതും ഞങ്ങൾ ഒരു റെസ്റ്റോറന്റിൽ ബ്രേക്ക്‌ഫാസ്റ്റ് കഴിക്കാൻ കയറി…തിരിച്ചു റെസ്റ്റോറന്റിൽ നിന്നും പോരാൻ നേരമാണ് ഭദ്ര എന്നോട് ഒരു കാര്യം സൂചിപ്പിച്ചത്…..

 

 

“”അനന്തേട്ടാ,,, പെട്ടന്ന് അങ്ങോട്ട് നോക്കല്ലേ,,,,ഞാൻ ഒരു കാര്യം പറയാം….””

എന്റെ അരികിലേക്ക് നീങ്ങി നിന്ന് കൊണ്ട് ഭദ്ര സ്വകാര്യം പോലെ പറഞ്ഞു…. ബുള്ളറ്റിൽ കയറിയിരുന്ന് സ്റ്റാർട്ട്‌ ചെയ്യാൻ തുടങ്ങുകയായിരുന്നു ഞാൻ…

 

“”എന്താ…….. “””

Leave a Reply

Your email address will not be published. Required fields are marked *