❤️അനന്തഭദ്രം 8❤️ [രാജാ]

Posted by

“”ഏത് റൂമാണ് ഇവർക്ക് കൊടുത്തത്….. “’

 

 

“”സർ അത് ഹണിമൂൺ കോട്ടേജ് ആണ്…. ഗ്രീൻ ഹട്ട്,, റൂം നമ്പർ 7…””

ആ പെൺകുട്ടി അത് പറഞ്ഞതും മാനേജരുടെ മുഖം വിളറി വെളുത്തത് ഞാൻ ശ്രദ്ധിച്ചു…. അല്പം പരിഭ്രാന്തിയോടെ ഞങ്ങളെയൊന്ന് നോക്കിയ ആൾ അരികിലേക്ക് വന്നു…

 

“”സോറി സർ,, സോറി മാഡം…നിങ്ങൾക്കുണ്ടായ എല്ലാ ബുദ്ധിമുട്ടുകൾക്കും ഞാൻ മാപ്പ് ചോദിക്കുന്നു…ഞങ്ങൾ എത്രയും പെട്ടന്ന് വേറെയൊരു റൂം provide ചെയ്യാം….. “”

 

 

 

“”വേണമെന്നില്ല,,, ഞങ്ങൾ പോവുകയാണ്…ഞങ്ങൾക്കിവിടം മതിയായി…. “”

 

മാനേജർ പിന്നെയും നിർബന്ധിച്ചെങ്കിലും ഞങ്ങളതൊന്നും ചെവി കൊണ്ടില്ല…. അവിടെ നിന്നും പോകണമെന്ന് തന്നെയായിരുന്നു ഭദ്രയുടെയും തീരുമാനം…. വേഗം അവിടത്തെ ബില്ലും മറ്റു കാര്യങ്ങളും സെറ്റിൽ ചെയ്ത് ഞങ്ങൾ ഇറങ്ങി….. പാർക്കിങ്ങിൽ ചെന്ന് വണ്ടി എടുക്കാൻ നേരമാണ് അവിടത്തെ ഒരു സെക്യൂരിറ്റിക്കാരൻ ഞങ്ങളുടെ അരികിലേക്ക് വന്നത്….രണ്ട് ദിവസം മുന്നെ ഞങ്ങൾ അവിടെ വരുമ്പോൾ പുള്ളിക്കാരൻ തന്നെയായിരുന്നു പാർക്കിങ്ങിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്നത്…. അന്ന് ആളെ ഞാൻ ചെറുതായൊന്ന് പരിചയപ്പെട്ടിരുന്നു…..

 

“”ഗുഡ് മോർണിംഗ് സർ.. നിങ്ങൾ പോവുകയാണോ…….?? “”

 

“”ആഹ്,,, ഞങ്ങൾ പോകാൻ തീരുമാനിച്ചു…. “”

 

 

“”സർ കുറച്ചു മുൻപ് ഞാൻ റിസപ്ഷനിൽ വന്നപ്പോൾ നിങ്ങളുടെ സംസാരം കേട്ടിരുന്നു…. ഇന്നലെ രാത്രി റൂമിൽ വച്ച് നിങ്ങൾക്ക് എന്തെങ്കിലും അസ്വഭാവികമായി…….””

പതിഞ്ഞ ശബ്ദത്തിൽ ചോദിക്കാൻ തുടങ്ങിയ കാര്യം പൂർത്തിയാക്കാൻ മടിച്ചു കൊണ്ട് അയാൾ നിന്നു….

Leave a Reply

Your email address will not be published. Required fields are marked *