❤️അനന്തഭദ്രം 8❤️ [രാജാ]

Posted by

നേരം വെളുത്തതും ബാഗ് പാക്ക് ചെയ്ത് റൂമിന്റെ കീയുമായി ഞങ്ങൾ റിസപ്ഷനിലേക്ക് ചെന്നു….രാവിലെ എഴുന്നേറ്റു നോക്കുമ്പോൾ എന്റെ ചുണ്ടിലെ മുറിവിൽ ചെറിയ നീരുണ്ടായിരുന്നു….അത് കണ്ട് റിസപ്ഷനിലെ പെൺകുട്ടി എന്നെയും ഭദ്രയെയും നോക്കി ആക്കിയൊന്ന് ചിരിച്ചു….

 

 

“”ഞങ്ങൾ റൂം വെക്കേറ്റ് ചെയ്യുകയാണ്…”’

കീ ടേബിളിൽ വച്ചു കൊണ്ട് ഞാൻ പറഞ്ഞു….

 

 

“”സർ ഫൈവ് ഡേയ്‌സ് അല്ലേ ബുക്ക് ചെയ്തിരുന്നത്…. “”

ആ പെൺകുട്ടി സംശയത്തോടെ ഞങ്ങളെ നോക്കി…അപ്പോഴേക്കും മാനേജർ അങ്ങോട്ട് വന്നു….

 

“”എന്താ…എന്ത് പറ്റി……””

 

“”സർ ഇവർ പറയുന്നു റൂം വെക്കെറ്റ് ചെയ്യുകയാണെന്ന്…അഞ്ചു ദിവസത്തേക്കാണ് ബുക്ക്‌ ചെയ്തിട്ടുണ്ടായിരുന്നത്…ഇന്നത്തേക്ക് മൂന്ന് ദിവസമേ ആകുന്നുള്ളു…. “”

 

 

“”എന്ത് പറ്റി സർ…. എന്തെങ്കിലും പ്രശ്നമുണ്ടോ.. എന്തുണ്ടെങ്കിലും പറഞ്ഞോളൂ…നമുക്ക് പരിഹരിക്കാം…””

 

 

“’അതെ ഞങ്ങളിവിടെ വന്നത് ചാവാനല്ല.. ഹണിമൂൺ ആഘോഷിക്കാനാണ്…അങ്ങനെയുള്ള ഞങ്ങൾക്ക് എന്തിനാ ആ പ്രേത ബാധയുള്ള റൂം തന്നത്…ഞങ്ങളെ കൊല്ലാനായിരുന്നോ….??? “”

അമർഷത്തോടെ ഞാനതു ചോദിച്ചതും ഒരു അമ്പരപ്പോടെ മാനേജർ റിസപ്ഷനിലെ പെൺകുട്ടിയുടെ അരികിലേക്ക് ചെന്നു…..

Leave a Reply

Your email address will not be published. Required fields are marked *