❤️അനന്തഭദ്രം 8❤️ [രാജാ]

Posted by

ഭദ്ര എന്റെ നെഞ്ചോട് ചേർന്നു നിന്നു…അവളുടെ ശരീരം വിറയ്ക്കുന്നുണ്ടായിരുന്നു….ഭദ്രയെയും ചേർത്ത് പിടിച്ചു കൊണ്ട് ഞാൻ ചുറ്റുപാടും നോക്കി…എന്നിട്ട് ഇടതു ഭാഗത്തേക്ക് കണ്ട വഴിയിലൂടെ ഞങ്ങൾ ഓടി…..മുന്നിൽ കണ്ട കാട്ടുചെടികൾ വകഞ്ഞു മാറ്റി കൊണ്ട് ഞങ്ങൾ പാഞ്ഞു….കുറച്ചു ദൂരം പോയപ്പോൾ ഒരു പാറക്കൂട്ടത്തിനരുകിലാണ് ഞങ്ങൾ ചെന്നെത്തിയത്….. അതിന് തൊട്ടരികിലായി ഒരു അരുവി ഒഴുകുന്നുണ്ട്….ചുറ്റും വെള്ളം ഒഴുകുന്നതിന്റെ ശബ്ദം മാത്രം…..ഞാൻ പാറയിൽ ചാരി നിന്ന് കിതയ്ക്കാൻ തുടങ്ങി…..

 

“”വയ്യാ….എനിക്ക് ഇനി വയ്യ ഭദ്രാ…. “”

ഞാൻ കിതപ്പോടെ പതിയെ നിലത്തിരുന്നു…. ഞാൻ ഭദ്രയുടെ കയ്യിൽ പിടിച്ച് താഴേക്ക് വലിച്ചു…. അവൾ എന്റെ അരികിലായി ഇരുന്നു കൊണ്ട് തോളിൽ ചാരി….നിലാവിന്റെ നേരിയ വെട്ടത്തിൽ തെളിഞ്ഞ ഭദ്രയുടെ മുഖത്തേക്ക് ഞാൻ നോക്കി…. ഭീതിയിൽ കൂമ്പിയടഞ്ഞ ആ മിഴികളിൽ ഇനിയും ബാക്കിയായ പീലിത്തിളക്കം എന്നിലേക്ക് ആഴ്ന്നിറങ്ങി…..പൊടുന്നനെ ഭദ്ര എന്നിലേക്ക് ആഞ്ഞു…. ചുണ്ടുകളെ നുകർന്നു കൊണ്ട് എന്നെ പതിയെ അവൾ നിലത്ത് മലർത്തി കിടത്തി…ഒരഭ്യാസിയെപ്പോലെ എന്നിലേക്ക് പടർന്നു കയറിയ ഭദ്രയെ തടയാൻ ശ്രമിച്ചെങ്കിലും എനിക്കതിനു സാധിച്ചില്ല…. അവളുടെ കരങ്ങൾക്ക് ഒരുപാട് ശക്തിയുള്ളത് പോലെ അനുഭവപ്പെട്ടു…..വായക്കുള്ളിൽ രക്തത്തിന്റെ ചുവ അറിഞ്ഞതും ഞാൻ സർവ്വശക്തിയുമെടുത്ത് ഭദ്രയെ പുറകോട്ട് തള്ളി….എന്നാൽ പുറകോട്ട് പോകുന്നതിന് പകരം അവൾ വായുവിൽ മുകളിലോട്ട് ഉയരുന്നതാണ് ഞാൻ കണ്ടത്…..പകപ്പോടെ പതിയെ ചുണ്ടിൽ തടവി നോക്കി…രക്തം കിനിയുന്നു….തന്റെ ചുണ്ടിൽ പടർന്ന എന്റെ രക്തം ഭദ്ര നാവ് പുറത്തേക്ക് നീട്ടി മെല്ലെ നുണഞ്ഞെടുത്തു….എന്നിട്ടവൾ കണ്ണുകളടച്ചു തുറന്നു…..

 

 

 

വീണ്ടും എന്നിലേക്ക് താഴ്ന്നിറങ്ങാൻ തുടങ്ങിയ ഭദ്രയ്ക്ക് മറ്റൊരു രൂപമായിരുന്നു…..കത്തിക്കരിഞ്ഞ മാംസഭാഗങ്ങൾ അടർന്നു വീഴാൻ തുടങ്ങിയ രൂപം….ഭയന്ന് പൊടുന്നനെ ഉരുണ്ട് മാറി എഴുന്നേൽക്കാൻ ശ്രമിച്ചപ്പോഴേക്കും അവൾ എന്റെ കഴുത്തിൽ പിടി മുറുക്കിയിരുന്നു……ശരീരത്തിലേക്ക് കനത്ത തണുപ്പ് ഇരച്ചു കയറുന്നതായി അനുഭവപ്പെട്ടു….അവളുടെ അഴുകിയ വിരലുകൾ എന്റെ ദേഹം മുഴുവൻ പരതി നടന്നു…..ഒന്നും ചെയ്യാനാകാതെ മരവിച്ചു പോയ അവസ്ഥയിലായിരുന്നു ഞാൻ…..കഴുത്തിലെ പിടി പിന്നെയും മുറുകി കൊണ്ടിരുന്നു….. പുറത്തേക്ക് നീണ്ട് വന്ന ആ നാവ് എന്റെ കവിളിണകളിൽ ഇഴഞ്ഞു നടന്നു….കണ്മുന്നിൽ ഉള്ളത് എന്റെ ഭദ്രയല്ല……വേറെ……,,,,, വേറെ ആരോ ആണ്……എന്റെ കണ്ണുകൾ തുറിച്ചു വന്നു…..മരണവെപ്രാളത്താൽ ഞാൻ പിടഞ്ഞു…….

 

 

Leave a Reply

Your email address will not be published. Required fields are marked *