“”അനന്തേട്ടാ…. അനന്തേട്ടാ………..ഏട്ടാ എഴുന്നേറ്റേ….. “”
പരിഭ്രമത്തോടെയുള്ള ഭദ്രയുടെ വിളി കേട്ട് കണ്ണ് തുറന്ന ഞാൻ അവളുടെ മാറിൽ നിന്നും മുഖമുയർത്തി നോക്കി…
“”എന്താ ഭദ്ര,, എന്ത് പറ്റി…””
തന്റെ നഗ്നമേനി ബെഡ് ഷീറ്റ് കൊണ്ട് വാരി പുതച്ച ഭദ്ര എന്നെ തള്ളി മാറ്റി ബെഡിൽ എഴുന്നേറ്റിരുന്നു….
“”അനന്തേട്ടാ,,, ഈ റൂമിൽ മറ്റാരോ ഉണ്ട്…””
അത് പറയുമ്പോൾ അവളുടെ സ്വരത്തിൽ വല്ലാത്തൊരു ഭയം നിറഞ്ഞിരുന്നു…അവളുടെ കണ്ണുകൾ ചുറ്റും പതർച്ചയോടെ പരതി നടന്നു…
“”നീ എന്താ അമ്മു പറയുന്നേ…വെറുതെ ഉറക്കം കളയല്ലേ പെണ്ണേ…ഇവിടെ വേറെ ആര് വരാനാ…””
“”അല്ല ഏട്ടാ…എനിക്കുറപ്പാ,, ഇവിടാരോ ഉണ്ട്…ആ മൂലയിൽ ഞാനൊരു നിഴൽ കണ്ടു….. “”
“”മോളെ ഇതൊരു ഹണിമൂൺ കോട്ടെജ് ആണ്…ഇവിടെ അത്യാവശ്യം നല്ല സെക്യൂരിറ്റിയും മറ്റു കാര്യങ്ങളുമൊക്കെ ഉള്ളതാ…അങ്ങനെയൊന്നും ആർക്കും അകത്തൊട്ട് കേറാൻ പറ്റില്ല…നീയിങ്ങോട്ട് വന്നേ…””
വീണ്ടും അവളെ ആവേശത്തോടെ നെഞ്ചിലേക്ക് ചേർത്ത് പുണർന്ന് കൊണ്ട് ഞാൻ മലർന്ന് കിടന്നു….
‘“അയ്യോ…. ഏട്ടാ……. “’
അടുത്ത നിമിഷം ഭദ്ര എന്നെ മുറുക്കെ പിടിച്ചു കൊണ്ട് നിലവിളിച്ചു…പേടിച്ചരണ്ട അവൾ കണ്ണുകൾ ഇറുക്കി അടച്ചു.…
‘“ഭദ്ര…ഭദ്ര എന്ത് പറ്റി”
എന്റെ ചോദ്യത്തിന് മറുപടി കൊടുക്കാതെ അവൾ മുകളിലേക്ക് വിരൽ ചൂണ്ടി…