❤️അനന്തഭദ്രം 8❤️ [രാജാ]

Posted by

 

“”അനന്തേട്ടൻ എന്നോട് മിണ്ടാൻ വരണ്ട.. എനിക്ക് ഉറക്കം വരുന്നു…ഞാൻ ഉറങ്ങാൻ പോവാ…. “”

അവൾ ഗൗരവം വിടാതെ പറഞ്ഞു കൊണ്ട് എഴുന്നേറ്റ് തിരിഞ്ഞു കിടന്നു…

 

 

“”എന്നാൽ ശരി…ഉറങ്ങിക്കോ…””

ഞാൻ ബെഡ് ഷീറ്റ് എടുത്ത് ഭദ്രയെ പുതപ്പിച്ചു…അലസമായി വീണു കിടക്കുന്ന അളകങ്ങൾ ഒതുക്കി വച്ച് ഞാൻ എന്റെ പെണ്ണിന്റെ നെറ്റിയിൽ മെല്ലെ ചുംബിച്ചു…അൽപനേരം അവളുടെ അരികിലായ് ബെഡിൽ ഇരുന്നതിന് ശേഷം ഞാൻ എഴുന്നേറ്റു…ഉറങ്ങാൻ തോന്നുന്നില്ല…അണഞ്ഞ മെഴുകുതിരികൾ പിന്നെ കത്തിച്ചില്ല.. മുറിയിൽ സീറോ വാട്ട് ബൾബിന്റെ ഇളം നീല കിരണങ്ങൾ മാത്രം…. സോളാർ പവറിൽ വർക്ക്‌ ചെയ്യുന്നതാണത്….
ജനലരികിലായ് വന്ന് നിന്നു…. കാടിനെ തഴുകി എത്തുന്ന നല്ല തണുത്ത കാറ്റുണ്ട്…അതും ആസ്വദിച്ചു കൊണ്ട് പുറത്തെ ഇരുട്ടിന്റെ ഭീകരതയിലേക്ക് കണ്ണോടിച്ചു….

കുറച്ചു സമയം കഴിഞ്ഞപ്പോഴാണ് അരയിലൂടെ വട്ടം ചുറ്റിപ്പിടിച്ചു കൊണ്ട് തോളിലേക്ക് തല ചായ്ച്ച് ഭദ്ര എന്നെ പുണർന്നത്….

 

 

“”അമ്മൂസ് ഉറങ്ങിയില്ലായിരുന്നോ…??”

പിടുത്തം വിടുവിച്ചു കൊണ്ട് ഞാൻ തിരിഞ്ഞു നിന്ന് ചോദിച്ചതും അവൾ എന്റെ നെഞ്ചിലേക്ക് മുഖം ചേർത്ത് നിന്നു..

 

“”ഇല്ലാ…. അനന്തേട്ടൻ എന്തിനാ ഉറക്കം കളയുന്നെ…വാ വന്നു കിടക്ക്…ഹ്മ്മ് വാ….“”

വരാൻ മടിച്ച് നിന്ന എന്റെ കയ്യിൽ പിടിച്ച് ഭദ്ര വലിച്ചു…. ഞാൻ ബെഡിലേക്ക് കയറി കിടന്നതും അവൾ എന്റെ നെഞ്ചിലേക്ക് തല വച്ചു കിടന്നു കൊണ്ട് മുറുക്കെ കെട്ടിപ്പിടിച്ചു….

 

 

“”എനിക്ക് മനസ്സിലായി…എന്റെ അനന്തേട്ടൻ ശരിക്കും പേടിച്ചു പോയിന്ന്…സാരമില്ലാട്ടോ എനിക്ക് പിണക്കൊന്നുമില്ല…കുറെ നാളായി മനസ്സിലുള്ള ആഗ്രഹം ആയിരുന്നു…ഇവിടുത്തെ അന്തരീക്ഷമൊക്കെ കണ്ടപ്പോൾ ഇവിടെ വച്ച് തന്നെ അതൊന്ന് എക്സ്പീരിയൻസ് ചെയ്യണന്ന് തോന്നി…അത്രയേ ഉള്ളു…..ഏട്ടൻ ഉറങ്ങിക്കോ…ഗുഡ് നൈറ്റ്…””

എന്റെ കവിളിണയിൽ മുത്തി കൊണ്ട് അത്രയും പറഞ്ഞ പെണ്ണ് ഒരു പുഞ്ചിരിയും സമ്മാനിച്ചു കൊണ്ട് കഴുത്തിലേക്ക് മുഖം പൂഴ്ത്തി കിടന്നു….എന്റെ ജീവനെ നെഞ്ചോട് ചേർത്ത് പിടിച്ച് കൊണ്ട് ഞാൻ ആ നെറുകയിൽ അമർത്തിയൊന്ന് ചുംബിച്ചു…. പതിയെ ഞങ്ങൾ ഇരുവരും നിദ്രയിലേക്ക് വഴുതി വീണു…

Leave a Reply

Your email address will not be published. Required fields are marked *