❤️അനന്തഭദ്രം 8❤️ [രാജാ]

Posted by

 

“”ഓഹ് ഓക്കേ…””

അങ്ങനെ ഞാനും ഗംഗയും സംസാരം തുടരുന്നതിനിടയിൽ ഷർട്ടിന് മുകളിലൂടെ പുറത്ത് കൈവിരലുകൾ ഇഴയുന്നതായി അനുഭവപ്പെട്ടപ്പോൾ ആണ് തൊട്ട് പുറകിൽ നിൽക്കുന്ന ഭദ്രയുടെ മാനസികാവസ്ഥ ഞാൻ ഊഹിച്ചത്….. വന്നപ്പോൾ തൊട്ട് അവളെയൊന്ന് മൈൻഡ് പോലും ചെയ്യാതെ ഗംഗയോട് മാത്രം സംസാരിക്കുകയാണ് ഞാൻ…. ഗംഗയുടെ ശ്രദ്ധയിൽപ്പെടാതെ പതുക്കെ പുറത്തിഴയുന്ന ഭദ്രയുടെ കൈ ഞാൻ തട്ടി മാറ്റി…പിന്നെ കുറച്ചു സെക്കൻഡ് നേരത്തേക്കു അനക്കമൊന്നും ഉണ്ടായില്ല എന്റെ പെണ്ണിന്റെ….ഞാൻ സംസാരിക്കുന്നതിനിടയിൽ ഗംഗയോടും അവളൊന്നും മിണ്ടിയില്ല… അല്പം നേരം കൂടി കഴിഞ്ഞ് എന്നോടും ഭദ്രയോടും യാത്ര പറഞ്ഞു ഗംഗ കാറിൽ കയറിപ്പോയി….ഗംഗ പോയതിനു ശേഷമാണ് ഞാൻ ഭദ്രയുടെ മുഖത്തേക്ക് നോക്കുന്നത്…കവിളൊക്കെ ചുവന്നു തുടുത്ത് ചുണ്ടും കൂർപ്പിച്ചോണ്ട് നിൽപ്പാണ് എന്റെ പാതി…..

 

“”അനന്തെട്ടാ ഞാൻ…….. “”’

 

 

 

“”നടക്ക് അങ്ങോട്ട്…. അരമണിക്കൂറായി ഇവിടെ നിന്നെയും കാത്തു കെട്ടി നിൽക്കാൻ തുടങ്ങിയിട്ട്…ഫോൺ വിളിച്ചാലും കിട്ടില്ല…. വെറുതെ മനുഷ്യനെ ടെൻഷൻ അടിപ്പിക്കാനായിട്ട്…. “”

പെട്ടെന്ന് എന്തോ പറയാൻ വന്ന ഭദ്രയെ അത് മുഴുവിപ്പിക്കാൻ അനുവദിക്കാതെ പരുഷമായ ശബ്ദത്തിൽ അത്രയും പറഞ്ഞിട്ട് ഞാൻ മുന്നോട്ട് നടന്നു…ഒന്നും മിണ്ടാതെ പിന്നാലെ ഭദ്രയും…റോഡ് ക്രോസ്സ് ചെയ്യാൻ നേരം ചീറിപ്പായുന്ന വാഹനങ്ങളെ കണ്ടതും അവളെന്റെ അരികിലേക്ക് ചേർന്നു നിന്നു…. പതിയെ അവളുടെ ഇടതു കയ്യിൽപ്പിടിച്ചു കൊണ്ട് ഞാൻ ക്രോസ്സ് ചെയ്തു…ഫ്രന്റ്‌ സീറ്റ് ഡോർ തുറന്ന് കൊടുത്ത് അവളോട് കയറിയിരിക്കാൻ പറഞ്ഞതിന് ശേഷം ഞാൻ കാർ സ്റ്റാർട്ട്‌ ചെയ്തു…. ഈ നേരമത്രയും എന്നെ തന്നെ നോക്കുന്ന ഭദ്രയെ ശ്രദ്ധിച്ചുവെങ്കിലും അവളോട് ഒന്നും മിണ്ടാതെ മുഖത്ത് ഗൗരവം നിറച്ചു കൊണ്ട് ഞാൻ ഇരുന്നു…മനസ്സിൽ ഇനിയും ബാക്കിയായ കനൽ ആളിക്കത്താൻ തുടങ്ങിയിരുന്നു അപ്പോഴേക്കും……

 

 

 

ഹൈവേയിലൂടെ കാർ നീങ്ങി കൊണ്ടിരുന്നു….പുറംകാഴ്ച്ചകൾക്കിടയിൽ കണ്ണും നട്ട് ഇരിക്കുമ്പോഴും ഭദ്ര എന്നെ ഇടയ്ക്കിടയ്ക്ക് നോക്കുന്നുണ്ടായിരുന്നു…കാറിൽ കയറി കുറച്ചു സമയമായിട്ടും ഞാൻ അവളോടൊന്നും ചോദിച്ചിരുന്നില്ല…വരാൻ വൈകിയതിനാലും ഫോൺ വിളിച്ചിട്ട് കിട്ടാതിരുന്നതിനാലും ഞാൻ നല്ല

Leave a Reply

Your email address will not be published. Required fields are marked *