❤️അനന്തഭദ്രം 8❤️ [രാജാ]

Posted by

ഭദ്ര ചോദിച്ചതിന് മറുപടിയായി അവളുടെ കൈവിരലുകൾ പതിയെ നാണയത്തോടൊപ്പം ചലിക്കാൻ തുടങ്ങി….നാണയത്തിന്റെ ഓരോ ചലനത്തോടൊപ്പം ഭദ്രയുടെ മുഖത്തെ സന്തോഷം ഏറി വരുന്നത് ഞാൻ കണ്ടറിഞ്ഞു….
എന്നാൽ പൊടുന്നനെയാണ്‌ എന്റെ കണ്ണുകളിൽ ആ കാഴ്ച ഉടക്കിയത്….
കാറ്റിൽ പാറിയ ഭദ്രയുടെ ടീ ഷർട്ടിന്റെ അഗ്രഭാഗത്തിലൂടെ സമീപത്ത് കത്തിച്ചു വച്ചിരുന്ന മെഴുകുതിരിയിൽ നിന്നും തീ പടരുന്നു….

 

“”ഭദ്രാ….,………..!!!!!!!””

പെട്ടെന്നുള്ള എന്റെ ശബ്ദം കേട്ട് ഞെട്ടി തിരിഞ്ഞ് എന്നെ നോക്കിയ ഭദ്ര തന്റെ വസ്ത്രത്തിലേക്ക് തീ പടരുന്നത് കണ്ട് ഭയന്ന് വിറങ്ങലിച്ചു…..തൊട്ടടുത്ത നിമിഷം മുറിയിൽ കത്തിച്ചു വച്ചിരുന്ന മെഴുകുതിരികളെല്ലാം അണഞ്ഞു….
വേഗം മന:സ്സാന്നിദ്യം വീണ്ടെടുത്ത ഞാൻ അടുത്ത് ടേബിളിൽ ഇരുന്നിരുന്ന ജഗ്ഗ്ലെ വെള്ളമെടുത്ത് ഭദ്രയുടെ ദേഹത്തേക്ക് ഒഴിച്ചു…തീ അധികം പടർന്നിട്ടില്ലാഞ്ഞതിനാൽ പെട്ടെന്ന് കെടുത്താൻ സാധിച്ചു….ടീ ഷർട്ട്‌ന്റെ പിൻവശത്തെ കുറച്ച് ഭാഗം കത്തി നശിച്ചിരുന്നു അപ്പോഴേക്കും…..

 

“”മതി,,, അവളുടെ ഒരു ഓജോ ബോർഡ്‌,, വെറുതെ മനുഷ്യന്റെ സ്വസ്ഥത കളയാൻ…..“”

പെട്ടെന്നുള്ള ദേഷ്യത്താൽ എല്ലാം തട്ടിത്തെറുപ്പിച്ച്‌ ഞാൻ ഓജോ ബോർഡ്‌ കയ്യിലെടുത്തു….. ഭദ്ര തടഞ്ഞെങ്കിലും ഞാൻ സമ്മതിച്ചില്ല….

“”അനന്തേട്ടാ പ്ലീസ്…നമുക്ക് അത് കംപ്ലീറ്റ് ചെയ്യാം…. “”

 

 

“”നോ ഭദ്ര…This is enough……””

ഭദ്രയുടെ അപേക്ഷ ചെവി കൊള്ളാതെ ഞാൻ ഓജോ ബോർഡും എടുത്ത് മുറിയിൽ നിന്നും പുറത്തേക്കിറങ്ങി…ആ നോർത്ത് ഇന്ത്യൻ ഫാമിലിയെ അത് എൽപ്പിച്ചിട്ട് തിരികെ മുറിയിലേക്ക് പോന്നു….
ഭദ്ര അപ്പോഴേക്കും ഇട്ടിരുന്ന വസ്ത്രം മാറി ഒരു നൈറ്റ് ഗൗൺ എടുത്തിട്ടിരുന്നു…..

 

 

എനിക്ക് മുഖം തരാതെ ബെഡിൽ ഇരിക്കുന്ന ഭദ്രയുടെ അരികിലേക്ക് ഡോർ ലോക്ക് ചെയ്ത് ഞാൻ നടന്നു…അവളുടെ അരികിലായ് ഇരുന്ന് കൊണ്ട് തോളിൽ സ്പർശിച്ചെങ്കിലും അവൾ അനിഷ്ട്ടത്തോടെ കൈ തട്ടി മാറ്റി….

 

“”എന്താ ദേഷ്യമാണോ എന്നോട്…””
ഒന്ന് കൂടെ അരികിലേക്ക് ചേർന്നിരുന്നു കൊണ്ട് ഞാൻ ചോദിച്ചു…..

Leave a Reply

Your email address will not be published. Required fields are marked *