❤️അനന്തഭദ്രം 8❤️ [രാജാ]

Posted by

 

 

“”ച്ചെ നശിപ്പിച്ച്……””

കൂടുതൽ ഒന്നും പറയാനാവാതെ പകച്ചു പണ്ടാരമടങ്ങിയ അവസ്ഥയിൽ ആയിരുന്നു ഞാൻ….കൊട്ടിപ്പൊക്കിയ സാമ്രാജ്യം മുഴുവൻ ഒറ്റ നിമിഷം കൊണ്ട് തകർന്ന് തരിപ്പണമായവനെപ്പോലെ ഞാൻ നിരാശനായി കിടന്നു…. എന്നെ വിട്ട് ബെഡിൽ നിന്നും എഴുന്നേറ്റ ഭദ്ര മെഴുകുതിരി വെളിച്ചത്തിൽ മേശപ്പുറത്ത് ഓജോ ബോർഡ്‌ എടുത്ത് വച്ചു…തെല്ലു ദേഷ്യം തോന്നിയെങ്കിലും അത് പ്രകടമാക്കാതെ ഞാൻ ഭദ്രയെ അനുസരിച്ചു….വളരെ ആവേശത്തോടെയാണ് ഭദ്ര എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയത്….. എല്ലാം ഒരുക്കിയതിനു ശേഷം അവൾ നാണയത്തിൽ ചൂണ്ട് വിരൽ വച്ച് കണ്ണടച്ചു കൊണ്ട് പറഞ്ഞു…

“”ഗുഡ് സ്പിരിറ്റ്‌,, പ്ലീസ് കം….. “”

ഞാൻ ഭദ്രയുടെ അടുത്തായി ചേർന്നു നിന്നു…
പുറത്ത് കനത്ത നിശ്ശബ്ദത…കാടിന്റെ വന്യതയെ തോല്പ്പിക്കും വിധം ഭയാനകമായ ഇരുട്ട് …

“”ഗുഡ് സ്പിരിറ്റ്‌,, പ്ലീസ് കം…””

ഭദ്ര ആ വാക്കുകൾ മന്ത്രിച്ചു കൊണ്ടേയിരുന്നു….പെട്ടെന്നാണ് ശക്തമായ കാറ്റും ഇടിവെട്ടും കാതുകളിൽ പതിഞ്ഞത്…ഭയന്നു പോയ ഞാൻ പിന്നിലേക്കൊന്നാഞ്ഞു…
പക്ഷേ ഭദ്രയ്ക്ക് യാതൊരു കൂസലുമില്ലായിരുന്നു….

“”ഗുഡ് സ്പിരിറ്റ്‌,, പ്ലീസ് കം…””

അവൾ തുടർന്നു…നിമിഷങ്ങൾ കടന്ന് പോകുന്തോറും എന്നിലെ ഭയത്തിന്റെ കാഠിന്യം കൂടി കൊണ്ടേയിരുന്നു….മെഴുകുതിരിയിലെ തിരിനാളം മെല്ലെ ആടിയുലഞ്ഞ് പ്രകാശം മുറിയിൽ അങ്ങും ഇങ്ങും ഇടവിട്ട് പരക്കുന്നതായി അനുഭവപ്പെട്ടു….
പെട്ടെന്നാണ് നാണയത്തിൽ അമർന്നിരുന്ന ഭദ്രയുടെ കൈവിരൽ പതിയെ ചലിക്കാൻ തുടങ്ങിയത്…
ഓജോ ബോർഡിൽ ഭദ്രയുടെ കൈവിരലും കൊണ്ട് അക്ഷരങ്ങൾ പരതി നടന്നു…
“”ഹായ്”” എന്നെഴുതിയ ഓജോ ബോർഡിലെ ആ സ്ഥലത്താണ് നാണയം ചെന്ന് നിന്നത്…അതോടെ ഭയം പൂർണമായും എന്റെ ശരീരത്തെ കീഴടക്കി…ആത്മാവിന്റെ സാന്നിധ്യം ആ മുറിയിൽ ഞങ്ങൾക്ക് അനുഭവപ്പെടാൻ തുടങ്ങി….
അപ്പോഴും ഭദ്രയിൽ യാതൊരു ഭാവമാറ്റവും കാണാഞ്ഞത് എന്നെ അത്ഭുതപ്പെടുത്തി….ബോർഡിലേക്ക് നോക്കി കൊണ്ട് അവൾ സധൈര്യം ചോദിച്ചു….

 

“”ഹു ആർ യു….??””

 

Leave a Reply

Your email address will not be published. Required fields are marked *